Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മടുത്തു ഈ വേഷം... എംഎല്‍എ ജീവിതം മടുത്തതായി ബി.ജെ.പി.യുടെ ഏക എംഎല്‍എ ആയ ഒ. രാജഗോപാല്‍; ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; നിയമസഭാംഗമെന്ന നിലയില്‍ പ്രവര്‍ത്തനം പ്രതീക്ഷയ്‌ക്കൊപ്പം ഉയര്‍ന്നില്ല

09 DECEMBER 2017 11:17 AM IST
മലയാളി വാര്‍ത്ത

ബിജെപിയ്ക്ക് കേരളത്തില്‍ ആദ്യ എംഎല്‍എയെ സമ്മാനിച്ചത് ഒ. രാജഗോപാലിലൂടെയാണ്. നേമത്ത് ഒ. രാജഗോപാലിവ് ലഭിച്ച ജനപിന്തുണ ഇടതു വലതു പാര്‍ട്ടികളെ അമ്പരപ്പിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് രാജഗോപാല്‍. എംഎല്‍എ സ്ഥാനം മടുത്തുവെന്നും ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്നും ബിജെപി നേതാവ് ഒ രാജഗോപാല്‍ പറഞ്ഞു. പ്രതീക്ഷക്കൊത്ത് ഉയരാന്‍ തനിക്ക് സാധിച്ചില്ല എന്ന വിമര്‍ശനത്തില്‍ വിഷമമില്ല എന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18 ചാനലിലെ പരിപാടിയിലാണ് ഒ രാജഗോപാല്‍ എംഎല്‍എ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും ബിജെപി പൂര്‍ത്തിയാക്കിയെന്നുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവ് പാര്‍ലമെന്ററി രാഷ്ട്രീയം വേണ്ടെന്ന തുറന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. താങ്കളുടെ തീരുമാനം പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കില്ലെ എന്ന ചോദ്യത്തോട് തനിക്കതിന് വിഷമമില്ലെന്ന മറുപടിയായിരുന്നു രാജഗോപാല്‍ നല്‍കിയത്. പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതുകൊണ്ടാണോ താങ്കള്‍ പിന്മാറുന്നതെന്ന് ചോദിച്ചാലും തനിക്ക് വിഷമമില്ലെന്നും രാജഗോപാല്‍ പറഞ്ഞു. ബാക്കിയുള്ള കാലം പുസ്തക വായനയും ആശ്രമ ജീവിതവുമായി മുന്നോട്ട് പോകാനാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ബിജെപിയുടെ മുതിര്‍ന്ന നേതാവാണ് ഒ രാജഗോപാല്‍. നിരവധി തവണ നിയമസഭയിലേക്ക് മത്സരിച്ചിരുന്നുവെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി ജയിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അടക്കമുള്ളവരുടെ നയങ്ങളില്‍ രാജഗോപാലിന് താല്‍പ്പര്യമില്ല. മെഡിക്കല്‍ കോഴ വിവാദവും മുതിര്‍ന്ന നേതാവിന് അലോസരങ്ങളുണ്ടാക്കി. ഇതെല്ലാം ബിജെപി നേതൃത്വത്തില്‍ നിന്ന് രാജഗോപാലിനെ അകറ്റി. ഈ സാഹചര്യത്തിലാണ് ഇനി മത്സരത്തിനില്ലെന്ന് രാജഗോപാല്‍ പ്രഖ്യാപിക്കുന്നത്.

ഇതോടെ നേമത്തെ സ്ഥാനാര്‍ത്ഥി മോഹികളും ബിജെപിയില്‍ സജീവമായി രംഗത്ത് എത്തുകയാണ്. അടുത്ത തവണ നിയമസഭയിലേക്ക് നേമത്ത് നിന്ന് മത്സരിക്കാനാണ് ചരടു വലികള്‍. ഇങ്ങനേയും ആര്‍ എസ് എസിനെ അനുകൂലമാക്കാനാണ് നീക്കം. ബിജെപി എംപി കൂടിയായ സുരേഷ് ഗോപി അടക്കമുള്ളവര്‍ നേമത്ത് സജീവമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ആരാകും സ്ഥാനാര്‍ത്ഥിയെന്ന ചിത്രം തെളിയൂ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മത്സരിച്ചില്ലെങ്കില്‍ നിയമസഭയില്‍ സുരേഷ് ഗോപി മത്സരിക്കാന്‍ സാധ്യത ഏറെയാണ്. എംടി രമേശ്, സുരേഷ്, കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍ തുടങ്ങിയവരെല്ലാം നേമത്തെ മനസ്സില്‍ കൊണ്ടു നടക്കുന്നവരാണ്.

ബിജെപിയുടെ ആദ്യ കേരളാഎംഎല്‍എ എന്ന നിലയില്‍ പാര്‍ട്ടിയിലും കേരള രാഷ്ട്രീയത്തിലും അപൂര്‍വ്വ വ്യക്തിത്വമായി മാറിയ ഒ രാജഗോപാല്‍ പക്ഷേ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു വോട്ട് രേഖപ്പെടുത്തിയതും പയ്യന്നൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ബിജെപി നേതാക്കള്‍ നടത്തിയ അഭിപ്രായങ്ങളെ നിയമസഭയില്‍ എതിര്‍ത്ത് സംസാരിച്ചതും വിവാദമായി മാറിയിരുന്നു. കേരളത്തിലെ പല മണ്ഡലങ്ങളില്‍നിന്ന് ജനവിധി തേടിയിട്ടുള്ള ഒ. രാജഗോപാല്‍ ആദ്യമായി വിജയിക്കുന്നത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു. 1998ലെ വാജ്‌പേയി മന്ത്രിസഭയില്‍ റയില്‍വേ സഹമന്ത്രിയായിരുന്ന രാജഗോപാല്‍ മദ്ധ്യപ്രദേശില്‍ നിന്നും രാജ്യസഭയെ പ്രതിനിധീകരിച്ചിരുന്നു. അഴിമതി വിരുദ്ധതയും വികസനവുമായിരുന്നു കേന്ദ്രമന്ത്രിയെന്ന നിലയില്‍ രാജഗോപാലിനെ ശ്രദ്ധേയനാക്കിയത്. ഇത് തന്നെയാണ് നേമത്ത് നിന്നുള്ള ജയത്തിന് അടിസ്ഥാന കാരണമായതും.

രജഗോപാല്‍ റെയില്‍വേ സഹമന്ത്രിയായിരുന്ന കാലത്താണ് കേരളം എന്നൊരു സംസ്ഥാനമുണ്ടെന്ന് റെയില്‍മന്ത്രാലയം അറിഞ്ഞത് തന്നെ. കേരളത്തില്‍ ഇന്നുവരെ ഉണ്ടാകാത്ത അത്ര റെയില്‍ വികസനം ഉണ്ടായത് രാജഗോപാല്‍ മന്ത്രിയായ കാലത്താണെന്ന് കോണ്‍ഗ്രസുകാരും സി പി എമ്മുകാരും പോലും സമ്മതിക്കും. പാതയിരട്ടിപ്പിക്കല്‍, പുതിയ ട്രയിനുകള്‍, മേല്‍പ്പാലങ്ങള്‍, റെയില്‍വേ സ്‌റ്റേഷന്‍ നവീകരണം, റെയില്‍വേ വൈദ്യുതീകരണം തുടങ്ങി റെയില്‍വേ വികസനത്തിന്റെ സമസ്ത മേഖലകളിലും രാജഗോപാലിന്റെ കൈരേഖ പതിഞ്ഞിരുന്നു. രണ്ട് തവണ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചയാളുമാണ് രാജഗോപാല്‍. വ്യക്തിപരമായി അഴിമതിയോ സ്വജനപക്ഷപാതമോ അക്രമവാസനയോ ഇതുവരെ അദ്ദേഹത്തെ കുറിച്ച് കേട്ടിട്ടില്ല. ഇതെല്ലാം തന്നെയാണ് ഇന്നും രാജഗോപാലിന്റെ ജനസമ്മതിയുടെ അടിത്തറ. ഇതിനുള്ള അംഗീകാരമാണ് എണ്‍പത്തിയേഴാം വയസ്സിലെ നേമത്തെ നിയമസഭാ വിജയത്തിന് അടിസ്ഥാന ഘടകമായതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends