Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഓഖിയോ, അതെന്താ? പ്രിയപ്പെട്ടവര്‍ ജീവിച്ചിരിപ്പില്ലെന്ന് മനസാ സ്വീകരിച്ച് കഴിഞ്ഞപ്പോള്‍ ദേ വരുന്നു റോസാ മിസ്റ്റിക്കയും യഹോവ സാക്ഷിയും

09 DECEMBER 2017 12:07 PM IST
മലയാളി വാര്‍ത്ത

ഓഖി ചുഴലിക്കാറ്റ് നിരവധി മത്സ്യതൊഴിലാളികളുടെ ജീവനെടുത്തപ്പോള്‍ കാണാത്തവരെപ്പറ്റി ആശങ്കയും വര്‍ധിച്ചു. പ്രിയപ്പെട്ടവര്‍ ജീവിച്ചിരിപ്പില്ലെന്ന് മനസാ സ്വീകരിച്ച് കഴിഞ്ഞെങ്കിലും അവര്‍ യേശുവപ്പനില്‍ മുറുകെ വിശ്വസിച്ചു. ദേ വരുന്നു തങ്ങളുടെ പ്രിയപ്പെട്ടവര്‍. ഓഖിയോ, അതെന്തെന്ന് ചോദിച്ചാണ് അവര്‍ കടലില്‍ നിന്നുമെത്തിയത്. റോസാ മിസ്റ്റിക്ക, യഹോവ സാക്ഷി എന്നീ ബോട്ടുകളില്‍ മീന്‍ പിടിക്കാന്‍പോയവരാണ് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി എത്തിയ തങ്ങളുടെ പ്രിയപ്പെട്ടവരോട് ഓഖി എന്താണെന്ന് ചോദിച്ചത്. മഹാരാഷ്ട്ര തീരത്ത് മത്സ്യബന്ധനത്തിന് പോയി തിരിച്ചെത്തിയ ബോട്ടിലെ തൊഴിലാളികളാണ് അത്ഭുതത്തോടെ ഓഖിയെ കുറിച്ച് ചോദിച്ചറിഞ്ഞത്.

ഓഖി ചുഴലിക്കാറ്റിന് മുമ്പ് മീന്‍ പിടിക്കാന്‍ പോയ ഇവര്‍ ബോട്ടുകള്‍ നിറയെ മത്സ്യവുമായി ഇന്നലെയാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്. തിരമാലകള്‍ ശക്തമായിരുന്നെങ്കിലും കാര്യമായ ബുദ്ധിമുട്ട് നേരിട്ടില്ലെന്നു തൊഴിലാളികള്‍ പറഞ്ഞു. 13 മലയാളികള്‍ ഉള്‍പ്പെടെ 29 തൊഴിലാളികളാണ് രണ്ട് ബോട്ടിലുമായി ഉണ്ടായിരുന്നത്.

അതേസമയം ഓഖി ചുഴലിക്കാറ്റിനു മുമ്പ് കൊച്ചിയില്‍നിന്നു മത്സ്യബന്ധനത്തിനായി പുറപ്പെട്ട 45 ബോട്ടുകളെക്കുറിച്ച് ഇനിയും വിവരം ലഭിച്ചില്ല. അഞ്ഞൂറോളം തൊഴിലാളികളാണ് ഇവയിലുള്ളത്. കൊച്ചിയില്‍നിന്നുള്ള ഒന്‍പത് ബോട്ടുകള്‍ മംഗലാപുരം, ഗുജറാത്ത്, മഹാരാഷ്ട്ര, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ എത്തിയതായി വിവരം ലഭിച്ചു.

എന്നാല്‍, കടലാക്രമണത്തില്‍ തകര്‍ന്നതായി രക്ഷപ്പെട്ടെത്തിയ തൊഴിലാളികള്‍ അറിയിച്ച ഗ്രീഷ്മ, തുഴല്‍ അന്തോണിയാന്‍ ഒന്ന്, വിജോവിന്‍, താജ് മഹല്‍, ആവേ മരിയ, സെന്റ് പീറ്റര്‍ പോള്‍, മാതാ ബോട്ടുകളെ സംബന്ധിച്ചോ അതിലെ തൊഴിലാളികളെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

തൂത്തുക്കുടിയില്‍ നിന്നു മത്സ്യബന്ധനത്തിനായി പുറപ്പെട്ട ഐലന്റ് ക്യൂന്‍, ദിവ്യ ബോട്ടുകള്‍ ഇന്നലെ തോപ്പുംപടി ഹാര്‍ബറിലെത്തി. 18 തൊഴിലാളികളാണ് രണ്ട് ബോട്ടുകളിലുമായി ഉണ്ടായിരുന്നത്. കപ്പല്‍ ഗതാഗതം നിര്‍ത്തിവെച്ചതോടെ കോഴിക്കോട് ലോഡ്ജില്‍ കഴിയുകയായിരുന്ന ലക്ഷദ്വീപ് സ്വദേശികള്‍ നാട്ടിലേക്ക് മടങ്ങി.ഇന്നലെ രാവിലെ ബേപ്പൂരില്‍നിന്ന് പുറപ്പെട്ട കപ്പലിലായിരുന്നു മടക്കം. ബേപ്പൂരില്‍നിന്നു കാണാതായ മിറാന്‍ഡ ബോട്ട് ഗോവയ്ക്കു സമീപം കണ്ടെത്തിയതായി ജില്ലാ ഭരണകൂടത്തിനു വിവരം ലഭിച്ചു. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതരാണ്.

ലക്ഷദ്വീപില്‍ കുടുങ്ങിയ മത്സ്യ തൊഴിലാളികള്‍ക്ക് കുടിവെള്ളവും ഭക്ഷണവും താമസിക്കാനുള്ള വാസസ്ഥലവും ഒരുക്കി ലക്ഷദ്വീപില്‍ നാവികസേന പുനരധിവാസപ്രവര്‍ത്തനം ഊര്‍ജിതമാക്കി. കവരത്തിയില്‍ ദുരിതാശ്വാസക്യാമ്പ് തുറന്നു. കുട്ടികളടക്കം നൂറുകണക്കിനുപേരാണു ക്യാമ്പില്‍ എത്തിയത്. ബിസ്‌കറ്റ്, കുടിവെള്ളം എന്നിവയും വിതരണം ചെയ്തു. അവശ്യമരുന്നുകളും എത്തിച്ചുനല്‍കി.

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥനപ്രകാരമാണു നാവികസേന മിനിക്കോയിയിലും കവരത്തിയിലും ക്യാമ്പുകള്‍ തുറന്നത്. 12,500 ലിറ്റര്‍ കുടിവെള്ളവും വിതരണം ചെയ്തു. താല്‍ക്കാലിക വാസഗൃഹങ്ങള്‍ ഉണ്ടാക്കാനുള്ള സാധനസാമഗ്രികളും ലഭ്യമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends