Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഒന്നിച്ചിരുന്ന് മദ്യപിച്ച അച്ഛനും മകനും സ്വത്തിന്റെ പേരിൽ വഴക്കു കൂടി ;പേടിപ്പിക്കാനായി മണ്ണെണ്ണയൊഴിച്ച് വീട്ടിൽ എത്തിയ അച്ഛനെ തിരിച്ചു വിരട്ടാനായി മകൻ ലൈറ്റർ കാണിച്ചു പക്ഷേ....; ഒരുകൈയ്യബദ്ധം കൊലപാതകമായ കഥ ഇങ്ങനെ

09 DECEMBER 2017 03:45 PM IST
മലയാളി വാര്‍ത്ത

ചെറിയൊരു വഴക്ക് കൊലപാതകത്തിലെത്തിയതിന്റെ കഥയാണ് കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ നിന്ന് കേട്ടത്. ഒന്നിച്ചിരുന്ന് മദ്യപിച്ച അച്ഛനും മകനും സ്വത്തിന്റെ പേരിൽ വഴക്കു കൂടി. പിന്നെ, വഴക്കായി. പേടിപ്പിക്കാനായി മണ്ണെണ്ണയൊഴിച്ച് വീട്ടിൽ എത്തിയ അച്ഛനെ തിരിച്ചു വിരട്ടാനായി മകൻ ലൈറ്റർ കാണിച്ചു. പക്ഷേ, തീ ആളിപ്പടർന്നു. ഒടുവിൽ അച്ഛൻ മരിക്കുകയും മകൻ ജയിലിലാവുകയും ചെയ്തു.

ഇക്കഴിഞ്ഞ നവംബർ 26നായിരുന്നു നാടിനെ നടുക്കിയ സംഭവം. മൂവാറ്റുപുഴ മഞ്ഞള്ളൂർ കാപ്പ് പുളിക്കൽ വീട്ടിൽ സോമൻ (65) ആണ് മകന്റെ കൈയബദ്ധം കൊണ്ട് മരണപ്പെട്ടത്. സോമനും ഭാര്യ അമ്മിണിയും അമ്മിണിയുടെ സഹോദരി പൊന്നമ്മയുടെ വീട്ടിലായിരുന്നു കഴിഞ്ഞ രണ്ടു വർഷത്തോളമായി താമസം. മകൻ സുരേഷ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം കുടുംബ വീട്ടിലും താമസമായിരുന്നു. നിലമൊരുക്കി പൈനാപ്പിൾ ചെടി നടുന്ന ജോലിയായിരുന്നു സുരേഷിന്. കേരളത്തിനകത്തും പുറത്തും ഇതിനായി പോകാറുണ്ട്. സഹായികളായി അന്യസംസ്ഥാന തൊഴിലാളികളെയാണ് നിറുത്തിയിരുന്നത്.
ജോലി ആവശ്യത്തിനായി 25ന് മംഗലാപുരത്തേയ്ക്ക് പോകാൻ പന്തളത്ത് നിന്ന് പത്ത് ബംഗാളികളുമായി സുരേഷ് വീട്ടിലെത്തി. അന്ന് പോകാൻ കഴിയാഞ്ഞതിനാൽ അഞ്ചുപേരെ സ്വന്തം വീട്ടിലും മറ്റുള്ളവരെ അച്ഛനും അമ്മയും താമസിക്കുന്നിടത്തും നിറുത്തി. സുരേഷ് എത്തിയതറിഞ്ഞ് പിറ്റേന്ന് രാവിലെ കൂട്ടുകാരൻ മരുതുംകുടിയിലെ സാബു വീട്ടിലെത്തി. പിന്നീട് സുരേഷും സാബുവും അച്ഛൻ സോമനൊപ്പം മദ്യപിച്ചു. മദ്യപാനം കഴിഞ്ഞ് സോമൻ പുറത്തേയ്ക്ക് പോയി. കൂട്ടുകാരൻ സാബുവും സുരേഷിന്റെ ഭാര്യയും ചേർന്ന് രാവിലെ തൊഴിലാളികൾക്കായുള്ള ഭക്ഷണം ഉണ്ടാക്കി നൽകി. അവരെ മുഴുവൻ സോമൻ താമസിച്ചിരുന്ന വീട്ടിലേക്ക് മാറ്റി. മംഗലാപുരത്തേയ്ക്ക് പോകാനുള്ള കാശ് സംഘടിപ്പിക്കാനായി സുരേഷ് സാബുവിനെയും കൂട്ടി കദളിക്കാട്ടേയ്ക്ക് പോയി. അതിനിടെ തന്റെ വീട്ടിൽ മുഴുവൻ ബംഗാളികളെയും കൊണ്ടാക്കിയത് സോമന് രസിച്ചില്ല. മകനോടുള്ള അരിശം മുഴുവൻ ഭാര്യ അമ്മിണിയോട് തീർത്തു. ഇവർ വഴക്കുകൂടിയ വിവരം മരുമകൾ സുരേഷ് വന്നപ്പോൾ പറഞ്ഞുകൊടുത്തു. അമ്മയെ അച്ഛൻ തല്ലിയെന്നും താടിക്ക് പരിക്കുണ്ടെന്നും സുരേഷ് അറിഞ്ഞു.
മദ്യപിച്ച് ലക്കുകെട്ട സോമൻ സുരേഷിനെ തേടി വരികയും തന്റെ വീട്ടിൽ നിന്ന് ബംഗാളികളെയും കൊണ്ട് ഉടൻ ഇറങ്ങിത്തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സുരേഷും സോമനും തമ്മിൽ ഉന്തും തള്ളുമായി. അയൽവാസി വന്ന് ഇരുവരെയും സമാധാനിപ്പിച്ചു പറഞ്ഞു വിട്ടു. തൊഴിലാളികൾക്ക് ഭക്ഷണം ഉണ്ടാക്കാൻ സുരേഷ് പോയി. എന്നാൽ, കലിയടങ്ങാത്ത സോമൻ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ബംഗാളികൾ തങ്ങിയ മുറിയിൽ ചെന്നു കയറി. തൊഴിലാളികൾ പുറത്തേക്കിറങ്ങി പോയി. വിവരം സുരേഷിനെ അറിയിച്ചു. സുരേഷ് സോമന്റെയടുക്കൽ ചെന്നു. സുരേഷിനെ കണ്ടതും നീയെന്നെ കൊന്ന് ജയിലിൽ പോകണം ' എന്ന് പറഞ്ഞ് ബഹളം വച്ചു.
അങ്ങനെ പറഞ്ഞ അച്ഛനെ പേടിപ്പിക്കാനായി സുരേഷ് കൈയിലുണ്ടായിരുന്ന സിഗരറ്റ് ലൈറ്റർ കത്തിച്ച് സോമന് നേരെ നീട്ടി. മണ്ണെണ്ണയിൽ കുളിച്ചിരുന്ന സോമന്റെ മുണ്ടിൽ തീ പടർന്നു പിടിച്ചു. റൂമിൽ ഫാൻ ഇട്ടിരുന്നതിനാൽ തീ ആളിക്കത്തി. ഭയന്ന സുരേഷ് ഇറങ്ങിയോടി. നിലവിളി കേട്ട നാട്ടുകാർ ഓടിക്കൂടി സോമനെ ആശുപത്രിയിലെത്തിച്ചു. ഇതൊക്കെ കണ്ട് പേടിച്ച ബംഗാളികൾ സ്ഥലം വിട്ടു. സുരേഷ് രാത്രി വരെ വീട്ടിൽ നിന്ന് മാറി നിന്നു. പിറ്റേന്ന് സുഹൃത്ത് സാബുവിനെയും കൂട്ടി കോതമംഗലത്ത് ചെന്ന് അവിടെ നിന്ന് വേറെ ബംഗാളികളെയും കൂട്ടി മംഗലാപുരത്തേയ്ക്ക് രക്ഷപ്പെട്ടു.
പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സോമൻ 30ന് രാവിലെ മരിച്ചു. വിവരമറിഞ്ഞെങ്കിലും പേടിച്ച് സുരേഷ് സംസ്കാരത്തിന് വന്നില്ല. പൊലീസ് സുരേഷിന്റെ പേരിൽ കൊലപാതക കുറ്റത്തിന് കേസെടുത്തു. മംഗലാപുരത്ത് അന്വേഷിച്ചെത്തിയ വാഴക്കുളം പൊലീസ് സംഘം 2ന് സുരേഷിനെയും സാബുവിനെയും പിടികൂടുകയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് സുരേഷിനെ കണ്ടെത്തിയത്. സുരേഷിനെ സഹായിച്ച കുറ്റത്തിനാണ് സാബു പിടിയിലായത്. മൂവാറ്റുപുഴ ഡിവൈ.എസ്.പി പി.കെ ബിജുമോന്റെ നേതൃത്വത്തിൽ സി.ഐ ജയകുമാർ, വാഴക്കുളം എസ്.ഐ ഷൈജുമോൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
എന്നാൽ തന്നിലേക്ക് വരാൻ പോകുന്നത് കൊലപാതകക്കുറ്റമാണെന്ന് സുരേഷ് മനസ്സിലാക്കിയിരുന്നു. അച്ഛനെ തീ കൊളുത്താൻ ഉപയോഗിച്ച ലൈറ്റർ ആവും തനിക്കെതിരെ വരാൻ പോകുന്ന തെളിവെന്നും സുരേഷിന് ഉറപ്പായിരുന്നു. അയൽവാസിയുടെ പുരയിടത്തിൽ അവരുടെ വീടിനോട് ചേർന്നുള്ള തെങ്ങിൻ ചുവട്ടിൽ ഓലമടലിനിടയിലായി ആ ലൈറ്റർ ഒളിപ്പിച്ചു. അങ്ങനെ ചെയ്യാൻ കാരണം, അവിടെ തന്നെയായിരുന്നു തീപ്പൊള്ളലേറ്റ സോമൻ ഓടിവന്ന് വീണത്. അതിനടുത്തു നിന്ന് ലൈറ്റർ കിട്ടുമ്പോൾ ആത്മഹത്യയാണെന്ന് പൊലീസ് കരുതുമെന്നായിരുന്നു സുരേഷിന്റെ കണക്കുകൂട്ടൽ. പിടിയിലായ സുരേഷ് പറഞ്ഞു കൊടുത്തത് അനുസരിച്ച് പൊലീസ് ഈ ലൈറ്റർ കണ്ടെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends