വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് മൊബൈല്‍ ഫോണ്‍ കൊണ്ടടിച്ചു;ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് പെണ്‍കുട്ടിയെ കുറിച്ച് അപവാദം പ്രചരിപ്പിച്ചു ; ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം സഹപാഠികളുടെ ക്രൂര പീഡനത്തെത്തുടര്‍ന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിലുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കരിപ്പൂരില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് സഹപാഠികളുടെ ക്രൂര പീഡനത്തെത്തുടര്‍ന്നാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. വിദ്യാര്‍ഥിനി ആണ്‍സുഹൃത്തിനെ കണ്ടെന്നാരോപിച്ചായിരുന്നു സഹപാഠികളുടെ പീഡനം. പ്രതികളായ ഇവര്‍ പൊതുവഴിയില്‍വച്ച് പെണ്‍കുട്ടിയെ അപമാനിക്കുകയും മുഖത്തടിക്കുകയും ചെയ്തെന്ന് റിപേ്പാര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയെ അപമാനിക്കാന്‍ പ്രേരിപ്പിച്ച പ്രിന്‍സിപ്പല്‍ കേസില്‍ ഏഴാം പ്രതിയാണെന്നും റിപേ്പാര്‍ട്ടില്‍ പറയുന്നു
കഴിഞ്ഞ 30നാണ് തിരുവനന്തപുരം സ്വദേശിയായ ദളിത് പെണ്‍കുട്ടി കരിപ്പൂരിലെ ഹോട്ടല്‍ സമുച്ചയത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. സഹപാഠികളിൽ നിന്നും ക്രൂരപീഡനം ഏല്‍ക്കേണ്ടിവന്നതായി റിമാന്‍ഡ് റിപേ്പാര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കേസിലെ ഒന്നാം പ്രതി വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് മൊബൈല്‍ ഫോണ്‍ കൊണ്ടടിച്ചു. ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് പെണ്‍കുട്ടിയെ കുറിച്ച് അപവാദം പ്രചരിപ്പിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിനടുത്തുള്ള പൊതുവഴിയില്‍ ആണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്.
ആണ്‍ സുഹൃത്തിനെ കണ്ടു എന്ന് ആരോപിച്ചായിരുന്നു ഈ പീഡനങ്ങളത്രയുമെന്ന് റിമാന്‍ഡ് റിപേ്പാര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടി ഹോട്ടലിന് മുകളില്‍ നിന്ന് ചാടി യത് മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നും റിപേ്പാര്‍ട്ട് വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ഐപിഎംഎസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രേരിപ്പിച്ചു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികള്‍ പെണ്‍കുട്ടിയെ അപമാനിച്ചത്. പ്രിൻസിപ്പൽ ദീപ കേസില്‍ ഏഴാം പ്രതിയെന്ന് പൊലീസ് റിപേ്പാര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
തിരുവനന്തപുരത്തെ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനി ഇനിയും അപകടനില തരണം ചെയ്തിട്ടില്ല . കേസില്‍ സഹപാഠികളായ 5 പേരാണ് ഇത് വരെ അറസ്റ്റിലായിട്ടുള്ളത് . ഇനി പ്രിന്‍സിപ്പല്‍ ഉള്‍പെ്പടെ 2 പേര്‍ കൂടി അറസ്റ്റിലാകാനുണ്ട്.
https://www.facebook.com/Malayalivartha
























