Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കുഞ്ഞിന് വെളുത്ത നിറം, ഭര്‍ത്താവ് സംശയിക്കുമൊന്ന് ആശങ്ക, എട്ടു ദിവസം പ്രായമുള്ള നവജാത ശിശുവിനെ അമ്മ കഴുത്ത് ഞെരിച്ചു കൊന്നു

10 DECEMBER 2017 07:37 AM IST
മലയാളി വാര്‍ത്ത

ഇടുക്കി മരക്കാട്ടുകുടിയില്‍ എട്ടു ദിവസം പ്രായമുള്ള നവജാത ശിശുവിന്റെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ടവന്‍കരയില്‍ ബിനുവിന്റെ ഭാര്യ സന്ധ്യ (28) യാണ് അറസ്റ്റിലായത്. തുണി ഉപയോഗിച്ചാണ് അമ്മ കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

കുഞ്ഞിന്റെ കഴുത്തില്‍ പാടും മുറിവും കണ്ടതിനെത്തുടര്‍ന്നു പോലീസ് അസ്വഭാവികമരണത്തിനു കേസ് എടുത്തിരുന്നു. ശ്വാസം മുട്ടിയാണു കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ സൂചന ലഭിച്ചു. തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലില്‍ ശനിയാഴ്ച രാവിലെയാണു സന്ധ്യയെ അറസ്റ്റ് ചെയ്തത്.

കറുത്തനിറമുള്ള തങ്ങളുടെ കുട്ടിക്കു വെളുത്ത നിറമായതിനാല്‍ ഭര്‍ത്താവ് സംശയിക്കുമോയെന്ന ആശങ്കമൂലമാണു കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനു മൊഴി നല്‍കി. എട്ടു ദിവസം പ്രായമായ കുഞ്ഞിനു ഭര്‍ത്താവിന്റെ മുഖഛായയില്ലാത്തതും കൊലപാതകത്തിനു പ്രചോദനമായി.

ഭര്‍ത്താവുമായി പിണങ്ങി മാതാവിനും സഹോദരനുമൊപ്പം മുരിക്കാട്ടുകുടിയിലുള്ള തറവാട്ടു വീട്ടിലായിരുന്നു ഒരുവര്‍ഷത്തോളമായി സന്ധ്യ താമസിക്കുന്നത്. പിന്നീടു തര്‍ക്കം പറഞ്ഞു തീര്‍ത്തതിനാല്‍ ഭര്‍ത്താവും ഇവിടെ താമസമാരംഭിച്ചു. 

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നവംബര്‍ മുപ്പതിനാണ് ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. ആറു ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ബുധനാഴ്ചയാണ് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയത്. പിറ്റേദിവസം രാവിലെ സന്ധ്യയുടെ അമ്മ കുഞ്ഞിനെ കുളിപ്പിച്ച് കിടത്തിയതിനു ശേഷം സമീപത്തെ തോട്ടില്‍ വസ്ത്രങ്ങള്‍ കഴുകാന്‍ പോയി.

ഈ സമയം, കട്ടിലിലുണ്ടായിരുന്ന വെള്ളത്തുണി കുഞ്ഞിന്റെ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പീരുമേട് മ്ലാമല എസ്‌റ്റേറ്റില്‍ ജോലിക്കു പോയ ഭര്‍ത്താവ് ബിനുവിനെ ഫോണില്‍ വിളിച്ച് കുട്ടിക്കു അനക്കമില്ലെന്നു യുവതി പറഞ്ഞു. വിവരം ഭാര്യാസഹോദരനെയും ബന്ധുക്കളെയും ഇയാള്‍ അറിയിച്ചു. 

കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു കുട്ടിയുടെ കഴുത്തില്‍ മുറിവു കണ്ടെത്തിയ ആശുപത്രി അധികൃതര്‍, പോലീസിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞത്. ഇതിനിടെ, കുട്ടിയെ കൊലപ്പെടുത്തിയ കാര്യം മുരിക്കാട്ടുകുടിയിലെ ആശാപ്രവര്‍ത്തകയോടു സന്ധ്യ വെളിപ്പെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends