മറയൂരില്‍ എക്‌സൈസും ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയില്‍ 1160 ലിറ്റര്‍ സ്പിരിറ്റ് കണ്ടെത്തി

എക്‌സൈസും ഇന്റലിജന്‍സ് വിഭാഗവും സംയുക്തമായി മറയൂരില്‍ നടത്തിയ പരിശോധനയില്‍ 1,160 ലിറ്റര്‍ സ്പിരിറ്റ് കണ്ടെത്തി. മറയൂര്‍ തലയാറില്‍ എസ്‌റ്റേറ്റില്‍ തേയില തോട്ടത്തില്‍നിന്നാണു സ്പിരിറ്റ് പിടികൂടിയത്. 35 ലിറ്ററിന്റെ 34 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ കടുകുമുടി സ്വദേശി മോഹന്‍(55)നെ ഒന്നാം പ്രതിയായി കേസെടുത്തു. പ്രതിയുടെവീട്ടില്‍ നിന്നും 2.5 ലിറ്റര്‍ സ്പിരിറ്റും കണ്ടെത്തിയിട്ടുണ്ട്.
മണ്ണിനടിയില്‍കുഴിച്ചിട്ട നിലയിലും പൊന്തക്കാടിനുള്ളില്‍ മറച്ചനിലയിലുമാണ് സ്പിരിറ്റ് കണ്ടെത്തിയത്. ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് തോട്ടം മേഖലകളിലെ തൊഴിലാളികള്‍ക്ക് വിറ്റഴിക്കാനായി എത്തിച്ചതായിരുന്ന 15 ലക്ഷം രൂപ വിലമതിക്കുന്ന സ്പിരിറ്റെന്ന് എക്‌സൈസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























