ഇതര സംസ്ഥാനത്തൊഴിലാളികളെ തടയാനായി കോഴിക്കോട്ടുകാര്‍

ഏറെ പറഞ്ഞു കേട്ട സൗദിയിലെ സ്വദേശിവത്ക്കരണം കേരളത്തിലെ കോഴിക്കോട്ടും. സംസ്ഥാനത്ത് തൊഴില്‍ തേടിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളെ തടയുമെന്ന് മുന്നറിയിപ്പ് ബോര്‍ഢാണ് പ്രത്യക്ഷപ്പെട്ടത്. നിര്‍മ്മാണമേഖലയിലടക്കം കരാറുകാരായി മറുനാടന്‍ തൊഴിലാളികള്‍ എത്തുമ്പോള്‍ നാട്ടിലെ തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാവുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഈ പ്രതിഷേധം.
കോഴിക്കോട് വളയത്തെ നിര്‍മ്മാണ തൊഴിലാളി സംഘടനയായ പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷനാണ് (പി.ബി.സി.എ) ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ഡിസംബര്‍ പത്തു മുതല്‍ ഇതരസംസ്ഥാന തൊഴിലാളികളെ തൊഴിലെടുക്കാന്‍ അനുവദിക്കില്ലെന്നാണ് മുന്നറിയിപ്പ്.
എന്നാല്‍ തൊഴിലുടമയ്ക്ക് പരാതിയില്ലാത്ത സാഹചര്യത്തില്‍ തൊഴിലാളികളെ തടയുന്നത് നിയമവിരുദ്ധമാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ പയുന്നത്.
ഞങ്ങള്‍ക്ക് ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ല, തര്‍ക്കമുണ്ടാവുമ്പോള്‍ ഇടപെടുന്നതിനും പ്രശ്‌നം പരിഹരിക്കുന്നതിനുമാണ് തൊഴില്‍വകുപ്പ് ശ്രമിക്കുന്നത്. എന്നാല്‍ തൊഴില്‍ തടയുന്നത് ക്രമസമാധാന പ്രശ്‌നമാണ്. അത് പൊലീസ് കൈകാര്യം ചെയ്യേണ്ടതാണെന്നുമാണ് അവരുടെ അഭിപ്രായം.
https://www.facebook.com/Malayalivartha

























