ജിഷാ വധക്കേസില്‍ വിധി പ്രസ്താവിക്കുമ്പോള്‍... മുറിവുകളും ഡിഎന്‍എ ഫലങ്ങളും ആളൂരിന്റെ വാദവും കുഴഞ്ഞ് മറിയുന്നു

ജിഷാ വധക്കേസില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കുമ്പോള്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരമാകും. പത്തിലധികം പരിശോധനാ ഫലങ്ങളാണ് അന്വേഷണ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിരിക്കുന്നത്. ജിഷയുടെ മൃതദേഹത്തില്‍ വിരലുകള്‍ക്കിടയില്‍ നിന്നും കിട്ടിയ സാമ്പിളുകള്‍ അമീറുള്ളിന്റേതാണെന്ന് കണ്ടെത്താനായിട്ടുണ്ട്. വിരലുകള്‍ക്ക് ഇടയില്‍ കിട്ടിയ തൊലിയുടെ അംശത്തിന് പുറമേ മൃതദേഹത്തില്‍ നിന്നും കിട്ടിയ യുവതിയുടേതല്ലാത്ത മുടിയിഴകള്‍ എന്നിവ പരിശോധന നടത്തിയിരുന്നു.
ജിഷയുടെ വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരുന്ന ഉമിനീര്‍ അമീറുള്‍ ഇസഌം കടിച്ചതിന്റേതാണെന്നാണ് കണ്ടെത്തിയിരുന്നു. കൈവിരലിലെ മുറിവ് പാട് ചികിത്സ തേടിയപ്പോള്‍ ജിഷ കടിച്ചു മുറിച്ചതാണെന്ന് അമീര്‍ സമ്മതിച്ചിരുന്നു. പ്രതി ജിഷയെ പിന്നില്‍ നിന്നും കടന്നുപിടിക്കുകയും വായ മൂടുകയും ചെയ്തപ്പോള്‍ കടിച്ചു മുറിച്ചതായിരുന്നു ഇതെന്നാണ് അമീര്‍ ഉള്‍ ഇസ്ലാം പോലീസിനോട് പറഞ്ഞത്.
വീടിന് പുറത്ത് നിന്നും കിട്ടിയ ഒരു ജോഡി ചെരുപ്പും അമീറിന്റേതായിരുന്നെന്ന് കണ്ടെത്തി. വീടിന്റെ കതകില്‍ കണ്ടെത്തിയ രക്തക്കറയിലെ പരിശോധനാ റിപ്പോര്‍ട്ടും അമീറിനെതിരേ തെളിവാണ്. അമീറിന്റെ വസ്ത്രങ്ങളില്‍ പറ്റിപ്പിടിച്ചിരുന്ന മണ്ണ് ജിഷയുടെ വീടിന്റെ പരിസരത്തേതായിരുന്നെന്നും പരിശോധനയില്‍ തെളിഞ്ഞു. സംഭവദിവസം വൈകിട്ട് ജിഷയെ കുത്തി കൊലപ്പെടുത്തിയ ശേഷം വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്നത് അയല്‍വാസിയായ ഒരു സ്ത്രീ കണ്ടതും നിര്‍ണ്ണായകമായി.
കേസില്‍ നൂറിലധികം സാക്ഷികളുണ്ട്. 245 റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ ദൃക്‌സാക്ഷികള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് അന്വേഷണസംഘം ഡിഎന്‍എ തെളിവുകളെ ആശ്രയിച്ചിരിക്കുന്നത്. ജിഷയോടുള്ള പ്രതിയുടെ അടങ്ങാത്ത തൃഷ്ണയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍. സംഭവദിവസം വൈകിട്ട് ആരുമില്ലാത്ത സമയത്ത് ഇരയുടെ വീട്ടിലെത്തിയ പ്രതിയെ ജിഷ ചെരുപ്പ് കൊണ്ട് അടിച്ചു. ഇതോടെ ആദ്യം പിന്തിരിഞ്ഞ പ്രതി അപമാനം തോന്നി കൂടുതല്‍ വാശിയോടെ വീട്ടിലേക്ക തള്ളിക്കയറുകയായിരുന്നു.
അകത്തേക്ക് കയറിയ പ്രതി ജിഷയെ ആദ്യം പിന്നില്‍ നിന്നും കടന്നുപിടിച്ചു. വായമൂടാനുള്ള ശ്രമത്തിനിടയില്‍ ജിഷ പ്രതിയുടെ കൈവിരല്‍ കടിച്ചുമുറിച്ചു. ഇര തന്റെ ഇംഗിതത്തിന് വഴങ്ങില്ല എന്ന് വ്യക്തമായതോടെ അമീര്‍ കയ്യിലിരുന്ന കത്തികൊണ്ട് പല തവണ കുത്തി. താഴേയ്ക്ക് വീണ ജിഷ അവശതയോടെ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ അമീര്‍ കയ്യിലിരുന്ന മദ്യം ജിഷയുടെ വായിലേക്ക് ഒഴിച്ചുകൊടുത്തു. അതിന് ശേഷം ആരും കാണാതെ വീടിന്റെ പിന്‍ഭാഗത്തൂടെ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha


























