Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം സുനാമിയിലുണ്ടായതിനേക്കാള്‍ ഉയര്‍ന്നേക്കുമെന്ന് കണക്കുകള്‍

12 DECEMBER 2017 09:08 AM IST
മലയാളി വാര്‍ത്ത

ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം സൂനാമിയിലുണ്ടായതിനെക്കാള്‍ ഉയര്‍ന്നേക്കുമെന്ന് കണക്കുകള്‍. 2004ലെ സൂനാമിയില്‍ കേരളത്തില്‍ മരിച്ചത് 172 പേരാണ്. സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഓഖി ചുഴലിക്കാറ്റില്‍ ഇതുവരെ 45 പേര്‍ മരിച്ചെന്നാണ് പുതിയ വിവരം. ഇതില്‍ കാര്യമായ അന്തരമുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഓഖി ചുഴലിക്കാറ്റില്‍ കരയിലുണ്ടായ അപകടങ്ങളില്‍ അഞ്ചുപേരോളം മരിച്ചിട്ടുണ്ട്. അതുകൂടി കൂട്ടിയാല്‍ മരണനിരക്ക് ഉയരും. ദുരന്തംവിതച്ച് 12 ദിവസം പിന്നിട്ടിട്ടും കടലിലകപ്പെട്ട് ഇനിയും മടങ്ങിവരാത്തവര്‍ നിരവധി പേരുണ്ട്. ഞായറാഴ്ച വൈകീട്ട് ആറുവരെയുള്ള സര്‍ക്കാര്‍ കണക്കില്‍ 95 പേര്‍ മടങ്ങിയെത്താനുണ്ടെന്ന വിവരമാണ് നല്‍കിയത്. അന്ന് രാത്രിയോടെ കണക്ക് 146 ആയി ഉയര്‍ന്നു.

ഓഖി ദുരന്തത്തില്‍ നേരിട്ട് ഇരകളായത് 2500ലേറെ േപരാണ്. കോടികളുടെ നാശവും സംഭവിച്ചു. തിരുവനന്തപുരം ജില്ലയില്‍നിന്നുമാത്രം കട്ടമരത്തില്‍ മത്സ്യബന്ധനത്തിനു പോയ 98 പേര്‍ മടങ്ങിവരാനുണ്ടെന്നാണ് ലത്തീന്‍ അതിരൂപത പറയുന്നത്. പരുത്തിയൂര്‍ മുതല്‍ തുമ്പവരെ തീരമേഖലയില്‍നിന്ന് നാടന്‍ വള്ളങ്ങളില്‍ പോയ 300 പേരുണ്ട്.
ബോട്ടുകളില്‍ പോയ 162 പേര്‍ ഇനിയും മടങ്ങിവരാനുണ്ട്. അതു നീണ്ടകര, കൊച്ചി, ബേപ്പൂര്‍, തൂത്തൂര്‍ എന്നിവിടങ്ങളില്‍നിന്ന് പോയവരാണ്. കുളച്ചലില്‍നിന്ന് പോയ 300 പേര്‍ തിരിച്ചുവരാനുണ്ട്. അതിലും മലയാളികളുണ്ടെന്നാണ് അതിരൂപത പറയുന്നത്. ലക്ഷദ്വീപിലും മിനിക്കോയ്, മഹാരാഷ്ട്ര തുടങ്ങി തീരങ്ങളില്‍ ബോട്ടുകളില്‍ പോയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് കരക്കെത്തിക്കുന്ന ദൗത്യം തുടരുകയാണ്.

നിരവധി മൃതദേഹങ്ങള്‍ കടലില്‍ ഒഴുകിനടക്കുന്നതായി രക്ഷപ്പെട്ടെത്തിയ മത്സ്യത്തൊഴിലാളികള്‍ വിവരം നല്‍കിയിട്ടുണ്ട്. മത്സ്യബന്ധനത്തിനു പോയി ഏഴുമാസം കഴിഞ്ഞിട്ടും മടങ്ങിവന്നില്ലെങ്കില്‍ മാത്രമേ നിലവിലെ വ്യവസ്ഥകള്‍ പ്രകാരം നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകൂ. ഓഖിയുടെ കാര്യത്തില്‍ ഈ കാലപരിധി കുറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (9 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (9 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (12 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (12 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (14 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (14 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (14 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (14 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (14 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (15 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (15 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (15 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (16 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (17 hours ago)

Malayali Vartha Recommends