മകന്റെ വേർപിരിയലിൽ തളർന്നിരുന്ന കുടുംബത്തെ വഴിയാധാരമാക്കി പിതാവ് കാമുകിയുമായി ഒളിച്ചോടി; പോലീസ് കയ്യോടെ പൊക്കി...

ഹൃദ്രോഗവും തലച്ചോറില്‍ അണുബാധവുമായി മരണത്തെ മുഖാമുഖം കണ്ടു കഴിഞ്ഞിരുന്ന മകന്റെ ചികിത്സയ്ക്കായി നാട്ടുകാര്‍ നല്‍കിയ പണവുമായി കാമുകിയ്ക്കൊപ്പം കടന്ന പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. മകന്‍ മരിച്ച ശേഷമാണ് അമ്മയെയും രണ്ടു പെണ്‍മക്കളെയും ഉപേക്ഷിച്ചു ഇയാള്‍ പോയത്. ഇളംദേശം മുട്ടിപറമ്പില്‍ പ്രകാശി (41) നെയാണ് കാഞ്ഞാര്‍ പോലീസ് പിടികൂടിയത്.
ആറുമാസം മുമ്പാണ് പ്രകാശ് ഒളിച്ചോടിയത്. പ്രകാശിനെ കാണാതായതിനെത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. പാലക്കാട് സ്വദേശിയായ ഒരു യുവതിയുടെ കൂടെ താമസിക്കുന്നതായി പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഇരട്ടക്കുട്ടികളായ രണ്ട് പെണ്‍മക്കളും ഒരുമകനുമാണ് ഇയാള്‍ക്ക് ഉണ്ടായിരുന്നത്.
ഹൃദ്രോഗവും തലച്ചോറില്‍ അണുബാധയും മൂലം മകന്‍ യദുകൃഷ്‌ണന്‍ ആറു മാസം മുന്‍പ് മരിച്ചു. യദുകൃഷ്‌ണനു വേണ്ടി നാട്ടുകാര്‍ പിരിവെടുത്തും പത്ര മാധ്യമങ്ങളില്‍ പരസ്യം നല്‍കിയും വിദേശത്തു നിന്നും മറ്റുമായി കിട്ടിയ ലക്ഷങ്ങളുമായിട്ടാണ് പ്രകാശ് കാമുകിക്കൊപ്പം ഒളിച്ചോടിയതെന്നു ഭാര്യയും മക്കളും പറയുന്നു. മകന്‍ മരിച്ചതിനു ശേഷം പ്രകാശ് വീട്ടില്‍ എത്തിയിട്ടില്ല. ഭാര്യയ്‌ക്ക് കഴുത്തില്‍ ക്യാന്‍സറാണ്. കാഞ്ഞാര്‍ എസ്.ഐ: പി.എം. ഷാജി, അഡീഷണല്‍ എസ്.ഐ രമേശ്‌കുമാര്‍, എന്നിവര്‍ ചേര്‍ന്നാണ് പ്രകാശിനെ അറസ്‌റ്റു ചെയ്‌തത്.
https://www.facebook.com/Malayalivartha


























