50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ അന്‍വറിനെതിരെ വഞ്ചനാകുറ്റം, ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാം

50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വറിനെതിരെ മഞ്ചേരി പൊലീസ് ചുമത്തിയത് വഞ്ചനാകുറ്റം. കുറ്റം തെളിഞ്ഞാല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാം.
ക്വാറി ബിസിനസ്സില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അന്‍വര്‍ 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മഞ്ചേരി ചീഫ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.
മംഗലാപുരം ബല്‍ത്തങ്ങാടി തണ്ണീര്‍പന്തല്‍ പഞ്ചായത്തില്‍ മലോടത്ത്കരായയിലെ കെ.ഇ. സ്‌റ്റോണ്‍ ക്രഷര്‍ വിലയ്ക്കു വാങ്ങിയെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. സ്ഥാപനം വന്‍ലാഭത്തിലാണെന്നു വിശ്വസിപ്പിച്ചു. പത്തു ശതമാനം ഓഹരിയും ഓരോ മാസവും 50,000 രൂപ ലാഭവിഹിതവും വാഗ്ദാനം ചെയ്തു.
ക്രഷര്‍ കാണാന്‍ ക്ഷണിക്കുകയും ചെയ്തു. 2011 ഡിസംബര്‍ 30ന് മഞ്ചേരിയില്‍ അന്‍വറിന്റെ ഓഫീസായ പി.വി.ആറില്‍വച്ച് 30 ലക്ഷം രൂപ െകെമാറി. അഞ്ചു ലക്ഷം രൂപ വീതമുള്ള രണ്ടു ചെക്കുകളും നല്‍കി. 2012 ഫെബ്രുവരി 17ന് കരാര്‍ തയാറാക്കിയപ്പോള്‍ 10 ലക്ഷം രൂപ കൂടി നല്‍കി.
വാഗ്ദാനം ചെയ്തിരുന്ന ലാഭവിഹിതം കിട്ടാതിരുന്നതോടെ മംഗലാപുരത്തെ ക്രഷറില്‍ ചെന്നപ്പോള്‍ അന്‍വര്‍ എന്നൊരാളെ അറിയില്ലെന്നായിരുന്നു മറുപടിയെന്ന് സലീമിന്റെ പരാതിയില്‍ പറയുന്നു. അതോടെ അന്‍വറിനെ കണ്ടു. വാങ്ങിയ പണം നഷ്ടപരിഹാരമടക്കം തിരിച്ചുതരാമെന്നു വാക്കുനല്‍കിയതു പാഴായി. നിലമ്പൂരില്‍ സി.പി.എം.
സ്വതന്ത്ര സ്ഥാനാര്‍ഥിയായതോടെ, മത്സരിക്കുമ്പോള്‍ ധാരാളം പണച്ചെലവുണ്ടെന്നും ആറുമാസം കൂടി കാത്തിരിക്കണമെന്നും പറഞ്ഞു. എം.എല്‍.എയായിട്ടും അന്‍വര്‍ പണം നല്‍കാതിരുന്നതോടെയാണ് ഇടതു സഹയാത്രികനായ സലീം സി.പി.എം. നേതാക്കളെ സമീപിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 17ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരില്‍ക്കണ്ട് പരാതി പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ കോടിയേരി കേന്ദ്ര കമ്മിറ്റിയംഗം എ. വിജയരാഘവനെയും ജില്ലാ കമ്മിറ്റിയെയും ചുമതലപ്പെടുത്തി.
പിന്നീടു പലതവണ ബന്ധപ്പെട്ടപ്പോഴും നേതാക്കള്‍ െകെമലര്‍ത്തുകയായിരുന്നു. സെപ്റ്റംബര്‍ ഒമ്പതിന് കോടിയേരിക്കു വീണ്ടും പരാതി നല്‍കി. മറുപടിയില്ലാതായതോടെ നവംബര്‍ 22ന് മഞ്ചേരി പോലീസില്‍ പരാതി നല്‍കി.
https://www.facebook.com/Malayalivartha


























