പുതുവൈപ്പിലെ തീരദേശവാസികളില്‍ വീണ്ടും ആശങ്ക; എന്തു വിലകൊടുത്തും നിര്‍മ്മാണം തടയുമെന്ന് നാട്ടുകാര്‍

പുതുവൈപ്പിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐ.ഒ.സി) നിര്‍ദിഷ്ട എല്‍.പി.ജി പ്ലാന്റ് ടെര്‍മിനലിന്റെ നിര്‍മാണം നിര്‍ത്താന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ചെന്നൈ ഹരിത െ്രെടബ്യൂണല്‍ തള്ളിയത് തീരദേശവാസികളില്‍ വീണ്ടും ആശങ്ക ഉണര്‍ത്തുന്നു. നിര്‍മാണം തുടരുമെന്ന് ഐ.ഒ.സിയും എന്തുവിലകൊടുത്തും തടയുമെന്ന് നാട്ടുകാരും പ്രഖ്യാപിച്ചതോടെ പുതുവൈപ്പ് വീണ്ടും സമരച്ചൂടിലേക്ക് നീങ്ങുകയാണ്.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന പ്ലാന്റിന്റെ നിര്‍മാണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എട്ടുവര്‍ഷമായി സമരരംഗത്തുള്ള പുതുവൈപ്പ് എല്‍.പി.ജി ടെര്‍മിനല്‍ വിരുദ്ധ സമരസമിതിക്ക് തിരിച്ചടിയാണ് െ്രെടബ്യൂണല്‍ വിധി. പദ്ധതിപ്രദേശത്തിന്റെ കവാടത്തില്‍ ഫെബ്രുവരി 16 മുതല്‍ ഇവര്‍ നടത്തുന്ന ഉപരോധസമരം തുടരുകയാണ്.
11 കിലോമീറ്റര്‍ വിസ്തൃതിയിലായി ആറായിരത്തോളം ജനങ്ങള്‍ അധിവസിക്കുന്ന എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പുതുവൈപ്പില്‍ 15,450 ടണ്‍ ശേഷിയുള്ള എല്‍.പി.ജി ഇറക്കുമതി സംഭരണകേന്ദ്രമാണ് സ്ഥാപിക്കുന്നത്. ജനവാസകേന്ദ്രത്തില്‍നിന്ന് 30 മീറ്റര്‍ മാത്രം ദൂരത്ത് ഇത്രയധികം എല്‍.പി.ജി സംഭരിക്കുന്നത് ദുരന്തങ്ങള്‍ക്ക് വഴിവെക്കും. ഇത്രയും എല്‍.പി.ജി ദിവസവും 500ലധികം ബുള്ളറ്റ് ടാങ്കുകളില്‍ നിറക്കുമ്പോള്‍ ചോരുന്ന വാതകത്തിലെ മെര്‍ക്യാപ്റ്റന്‍ എന്ന വിഷവസ്തു ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ജലജീവികളുടെ വംശനാശത്തിനും കാരണമാകും എന്നിവയാണ് സമരസമിതി ഉന്നയിക്കുന്ന പ്രധാന ആശങ്കകള്‍.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നേരത്തേ ഹരിത െ്രെടബ്യൂണല്‍ താല്‍ക്കാലികമായി തടഞ്ഞിരുന്നു. പിന്നീട് ഐ.ഒ.സി ഹൈകോടതിയില്‍നിന്ന് നിര്‍മാണാനുമതി നേടിയെങ്കിലും സമരവേലിയേറ്റത്തില്‍ തടസ്സപ്പെട്ടു. ജൂണില്‍ സമരം ചെയ്ത സ്ത്രീകളെയും കുട്ടികളെയും പൊലീസ് തല്ലിച്ചതച്ചത് പ്രതിഷേധത്തിനിടയാക്കുകയും ചെയ്തു. തുടര്‍ന്ന്, മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ വിഷയം പഠിക്കാന്‍ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. എന്‍. പൂര്‍ണചന്ദ്ര റാവു അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിക്കാനും അതുവരെ നിര്‍മാണം നിര്‍ത്താനും തീരുമാനിച്ചു. സമീപവാസികളായ കെ.യു. രാധാകൃഷ്ണന്‍, കെ.എസ്. മുരളി എന്നിവരാണ് പദ്ധതിക്കെതിരെ ഹരിത െ്രെടബ്യൂണലിനെ സമീപിച്ചത്.
നിര്‍മാണത്തിന് അനുമതി നല്‍കിയപ്പോള്‍ നിഷ്‌കര്‍ഷിച്ച ചട്ടങ്ങള്‍ െഎ.ഒ.സി പൂര്‍ണമായി പാലിച്ചില്ലെന്നായിരുന്നു വിദഗ്ധ സമിതിയുടെയും കണ്ടെത്തല്‍. പ്രദേശവാസികളുടെ ആശങ്ക ന്യായമാണെന്നും െ്രെടബ്യൂണലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സമിതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, െ്രെടബ്യൂണലില്‍ ഐ.ഒ.സിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് സര്‍ക്കാര്‍ വഞ്ചിച്ചെന്നാണ് സമരസമിതിയുടെ ആരോപണം. ഐ.ഒ.സിയുടെ പരാതിയെ തുടര്‍ന്ന് രമ സ്മൃതിയെ സര്‍ക്കാറിന്റെ സ്‌പെഷല്‍ പ്ലീഡര്‍ സ്ഥാനത്തുനിന്ന് മാറ്റിയത് ഇതിന് തെളിവാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
പുതുവൈപ്പിലെ ഐ.ഒ.സി പ്ലാന്റ് നിര്‍മാണം എന്നെന്നേക്കുമായി ഉപേക്ഷിക്കാതെ സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് സമരസമിതി ചെയര്‍മാന്‍ ജയഘോഷ് പറഞ്ഞു. തീരദേശ നിയന്ത്രണ പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍മാത്രം പരിഗണിച്ചുള്ളതാണ് ഹരിത െ്രെടബ്യൂണല്‍ വിധി. തങ്ങള്‍ ഉന്നയിക്കുന്നത് സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. പദ്ധതിയുടെ ഗുരുതര ആഘാതങ്ങള്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലപാടില്‍നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയത് ദൗര്‍ഭാഗ്യകരമാണ്. ഉപരോധസമരം കൂടുതല്‍ ശക്തമായി തുടരും. പദ്ധതി പുതുവൈപ്പില്‍ വേണ്ടെന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നും ജയഘോഷ് പറഞ്ഞു.
സുരക്ഷ കണക്കിലെടുക്കാതെ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള നിര്‍മാണം നിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് െ്രെടബ്യൂണലിനെ സമീപിച്ചതെന്ന് ഹരജിക്കാരില്‍ ഒരാളായ കെ.എസ്. മുരളി പറഞ്ഞു. &ിയുെ;സര്‍ക്കാര്‍ ഐ.ഒ.സിയുമായി ഒത്തുകളിക്കുകയായിരുന്നു. അപ്പീല്‍ നല്‍കുന്നതിനെക്കുറിച്ച് വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha


























