നടൻ ഉണ്ണിമുകുന്ദനെതിരെ ബലാത്സംഗ കുറ്റാരോപണത്തെ കുറിച്ച് ചോദിക്കാനെത്തിയ മധ്യപ്രവർത്തകരോട് സെറ്റില്‍ ഗുണ്ടായിസം കാണിച്ച് താരം; ഇരുകൂട്ടരും നല്‍കിയ പരാതിയില്‍ പോലീസ് കേസ്സെടുത്തു...

നടൻ ഉണ്ണിമുകുന്ദനും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റം. ഇരുകൂട്ടരും നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. ഉണ്ണിമുകുന്ദനെതിരെ യുവതി ആരോപിച്ച ബലാത്സംഗ കുറ്റത്തില്‍ മാതൃഭൂമി മാധ്യമപ്രവർത്തകർ പ്രതികരണം എന്താണ് എന്ന ചോദിച്ചപ്പോഴാണ് ഉണ്ണി ക്ഷുഭിതനാകുകയും ദൃശ്യങ്ങള്‍ ക്യാമറയില്‍നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തത്.
ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാതെ സെറ്റില്‍നിന്ന് പുറത്തുപോകാന്‍ സാധിക്കില്ലെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്ന ഭീഷണി. സിനിമാ ഷൂട്ടിംഗിന് എത്തിയ 50 ഓളം സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളും ഉണ്ണിക്കൊപ്പം ചേര്‍ന്നുവെന്നും മാധ്യമപ്രവർത്തകർ ആരോപിക്കുന്നു.
ഉണ്ണി മുകുന്ദനും കണ്ടാല്‍ അറിയുന്ന ഇരുപതോളം പേരും തങ്ങളെ ഭീഷണിപ്പെടുത്തിയതായും അസഭ്യം പറഞ്ഞതായും ചൂണ്ടികാട്ടി ചാനല്‍ പ്രവര്‍ത്തകരാണ് ആദ്യം പോലീസിൽ പരാതി നല്‍കിയത്. വൈകാതെ സിനിമയുടെ നിര്‍മ്മാതാവും പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇരു പരാതിയിലും കേസെടുത്തതായി എസ്‌ഐ പറഞ്ഞു.
മാസ്റ്റര്‍പീസിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാനാണ് മാധ്യമ പ്രവര്‍ത്തകരെ പിആര്‍ഒ മട്ടാഞ്ചേരി റൂട്ടിലുള്ള കരുവേലിപ്പടി ജംഗ്ഷനിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് ക്ഷണിച്ചത്. പിആര്‍ഒയുടെ ക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവർത്തകർ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയത്. ആഘോഷപരിപാടികള്‍ ചിത്രീകരിച്ചതിന് ശേഷമായിരുന്നു ഉണ്ണിയോട് പീഡന ആരോപണത്തെക്കുറിച്ച് അഭിപ്രായം ആരാഞ്ഞത്.
ഇത് ചോദിക്കാന്‍ നിങ്ങള്‍ ആരാണെന്നും എനിക്ക് പറയാനുള്ളത് ഞാന്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്നുമൊക്കെയാണ് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി. നിങ്ങളുടെ സമ്മതമില്ലാതെ ദൃശ്യങ്ങള്‍ ടെലികാസ്റ്റ് ചെയ്യില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഉറപ്പു നല്‍കിയിട്ടും ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാതെ പോകാന്‍ സമ്മതിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
സിനിമ കഥ പറയാന്‍ ഉണ്ണിമുകുന്ദന്‍ ക്ഷണിച്ചതനുസരിച്ച് വീട്ടിലെത്തിയ തന്നോട് ലൈംഗീകാതിക്രമം കാണിച്ചെന്നാണ് കോട്ടയം സ്വദേശിനിയായ യുവതി പരാതി നല്‍കിയിരുന്നത്. ഓഗസ്റ്റ് 23 നടന്ന സംഭവത്തില്‍ യുവതി സെപ്റ്റംബര്‍ 15ന് കോടതിയിലെത്തി പരാതി നല്‍കിയിരുന്നു. ഒക്ടോബര്‍ ഏഴിന് കാക്കനാട് കോടതി യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗീകാതിക്രമം എന്നീ വകുപ്പുകള്‍ പ്രകാരം ഉണ്ണിമുകുന്ദനെതിരെ കേസ് എടുത്തു.
കേസ് ജനുവരി ആറിന് ജില്ലാ സെഷന്‍സ് കോടതി വീണ്ടും പരിഗണിക്കെയാണ് യുവതിയുടേത് കള്ളപ്പരാതിയാണെന്ന വാദവുമായി ഉണ്ണിമുകുന്ദന്റെ അഭിഭാഷകന്‍ രംഗത്തിത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് യുവതിക്കെതിരെ ഉണ്ണിമുകുന്ദന്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട്.
ലൈംഗിക പീഡന കേസില്‍ കുടുക്കാതരിക്കൈാന്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ട് നിരന്തരമായി ഭീഷണിപ്പെടുത്തിയെന്നാണ് ഉണ്ണിമുകുന്ദന്‍ യുവതിയ്‌ക്കെതിരെ നല്‍കിയിരിക്കുന്ന പരാതി. ഉണ്ണിമുകുന്ദന്റെ പരാതിയില്‍ യുവതി അടക്കം നാല് പേരെ ഉടന്‍ ചോദ്യം ചെയ്യും. ഒറ്റപ്പാലം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ കൊച്ചി ചേരാനെല്ലൂര്‍ പൊലീസാണ് അന്വേഷിക്കുന്നത്. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതടക്കം മൂന്ന് വകുപ്പുകള്‍ പ്രകാരം യുവതിക്കും മറ്റ് മൂന്ന് പേര്‍ക്കെതിരെയുമാണ് അന്വേഷണം.
കേസില്‍ വരും ദിവസം യുവതിയെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. അതേസമയം ലൈംഗികാതിക്രമം മറച്ചുവക്കാനാണ് തനിക്കെതിരെ നടന്‍ വ്യാജ പരാതി നല്‍കിയതെന്ന് യുവതിയുടെ പ്രതികണം. രണ്ട് ആരോപണങ്ങളും വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























