Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പുതിയ രീതിയിലൂടെ വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ബുദ്ധിമുട്ടാകും

23 DECEMBER 2017 10:24 AM IST
മലയാളി വാര്‍ത്ത

വിമാന യാത്രയ്‌ക്കൊരുങ്ങുന്നവര്‍ പലതും ശ്രദ്ധിക്കേണ്ടതുണ്ട്. വിമാന യാത്രക്കാര്‍പുതിയ രീതിയിലൂടെ വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന പ്രവണത വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. കോഡ് ഷെയറിങ് എന്നതാണ് രീതി. തിരക്ക് പിടിച്ച ഇന്നത്തെ ലോകത്ത് യാത്രക്കാര്‍ക്ക് യാത്ര അനായാസമാക്കാന്‍ ഇതിലൂടെ സാധിക്കുമെങ്കിലും ഇതിന്റെ പുറകിലുള്ള പ്രശ്‌നങ്ങളെയും ബുദ്ധിമുട്ടുകളെയും കുറിച്ച് മിക്കവര്‍ക്കുമറിയില്ലെന്നതാണ് വാസ്തവം. അതായത് കോഡ്‌ഷെയറിങ് ടിക്കറ്റ് എടുത്താല്‍ എന്തെങ്കിലും സംഭവിച്ചാല്‍ നഷ്ടപരിഹാരം കിട്ടില്ലെന്നറിയുക. ഒരു ഫ്‌ളൈറ്റ് മിസായാലും അടുത്തതും പോവുകയും ചെയ്യും. കോഡ്‌ഷെറിംഗിലൂടെ ഒരു വിമാനത്തിലേക്ക് ടിക്കറ്റെടുത്ത് മറ്റൊരു വിമാനത്തില്‍ യാത ചെയ്യേണ്ടി വരുന്നവര്‍ ഇത്തരം ചില കാര്യങ്ങള്‍ മനസിലാക്കിയാല്‍ നന്നായിരിക്കും.

രണ്ടോ അതിലധികമോ എയര്‍ലൈനുകള്‍ ഒന്നിച്ച് ചേര്‍ന്ന് തങ്ങളുടെ പേരുകളില്‍ ഫ്‌ളൈറ്റുകള്‍ പരസ്പരം ലിസ്റ്റ് ചെയ്യുന്ന പ്രക്രിയയാണ് കോഡ് ഷെയറിങ് എന്നറിയപ്പെടുന്നത്. ഇതിലൂടെ എയര്‍ലൈനുകള്‍ക്ക് യാതൊരു വിധ ചെലവുകളുമില്ലാതെ പരസ്പര സഹകരണത്തോടെ തങ്ങളുടെ റൂട്ട് മാപ്പ് വ്യാപിപ്പിക്കാന്‍ സാധിക്കും. ഇതിന് പുറമെ യാത്രക്കാര്‍ക്ക് യാത്ര അനായാസമാക്കാനും സാധിക്കും. മള്‍ട്ടി സെക്ടര്‍ ട്രിപ്പിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനെക്കുറിച്ച് യാത്രക്കാര്‍ യാതൊരു വിധത്തിലുമുള്ള സമ്മര്‍ദങ്ങളും അനുഭവിക്കേണ്ടി വരില്ലെന്നതാണ് കോഡ്‌ഷെയറിംഗിന്റെ പ്രധാന ഗുണമെന്നാണ് ഏവിയേഷന്‍ അനലിസ്റ്റായ അലെക്‌സ് മാച്ചെറാസ് വെളിപ്പെടുത്തുന്നത്.

ഇത്തരം യാത്രകളില്‍ ഏതൊക്കെ എയര്‍ലൈനുകള്‍ ഏതൊക്കെ റൂട്ടുകളിലാണ് സര്‍വീസ് നടത്തുന്നതെന്നറിയാന്‍ യാത്രക്കാര്‍ പരക്കം പായേണ്ടതുമില്ല. യാത്രക്കാര്‍ ഇവയെക്കുറിച്ചെല്ലാം അന്വേഷിച്ചറിഞ്ഞ് ബുക്ക് ചെയ്യുന്നതിന് പകരം കോഡ്‌ഷെയറിംഗിലൂടെ എയര്‍ലൈന്‍ പാര്‍ട്ണര്‍മാര്‍ ഇതെല്ലാം നിങ്ങള്‍ക്കായി ചെയ്ത് തരുന്നതായിരിക്കും. പ്രതിമാസം ഒരു ലക്ഷത്തിലധികം കോഡ്‌ഷെയേര്‍സ് യുകെയില്‍ ഓപ്പറേറ്റ് ചെയ്യപ്പെടുന്നുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. സാധാരണയായി ഇത് യാത്രകളെ ബാധിക്കാറില്ല. എന്നാല്‍ വിച്ച്...? എന്ന കണ്‍സ്യൂമര്‍ ഗ്രൂപ്പിന്റെ പുതിയ റിപ്പോര്‍ട്ട് കോഡ്‌ഷെയറിംഗിനെ തുടര്‍ന്ന് യാത്രക്കാര്‍ക്കുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും പ്രയാസങ്ങളെക്കുറിച്ചും വെളിപ്പെടുത്തുന്നു.

അതായത് ഇത്തരം രീതികളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം യാത്രക്ക് എന്തെങ്കിലും തടസങ്ങളുണ്ടായാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്നാണ് വിച്ച്..? മുന്നറിയിപ്പേകുന്നത്. ചില സന്ദര്‍ഭങ്ങളില്‍ നൂറ് കണക്കിന് പൗണ്ടിന്റെ നഷ്ടംനിങ്ങള്‍ക്ക് ഇതിലൂടെ ഉണ്ടാവുകയും ചെയ്യും. സാധാരണ രീതിയില്‍ ബ്രിട്ടീഷ് എയര്‍വേസ്, വെര്‍ജിന്‍ അറ്റ്‌ലാന്റിക്ക്, അല്ലെങ്കില്‍ മറ്റേതെങ്കിലും യൂറോപ്യന്‍ എയര്‍ലൈന്‍ എന്നിവയില്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ നിങ്ങളുടെ വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ യൂറോപ്യന്‍ യൂണിയന്‍ നിയമപ്രകാരം നിങ്ങള്‍ക്ക് 600 യൂറോ നഷ്ടപരിഹാരം നിര്‍ബന്ധമായും ലഭിക്കും.

എന്നാല്‍ കോഡ്‌ഷെയറിംഗിലൂടെയാണ് ഡെല്‍റ്റയിലോ അല്ലെങ്കില്‍ എഎയിലോ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നതെങ്കില്‍ നിങ്ങള്‍ ഏതെങ്കിലും യൂറോപ്യന്‍ യൂണിയന്‍ എയര്‍പോട്ടില്‍ നിന്നും യാത്ര പുറപ്പെടുന്നവരാണെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് അത്തരം അവസരങ്ങളില്‍ നഷ്ടപരിഹാരം ലഭിക്കുകയുള്ളുവെന്നറിയുക. വാഷിങ്ടണ്‍ ഡിസിയില്‍ നിന്നും സ്‌പെയിനിലെ അലികാന്റെയിലേക്ക് പറക്കാന്‍ ബ്രിട്ടീഷ് എയര്‍വേസില്‍ കോഡ്‌ഷെയറിംഗിലൂടെ ടിക്കറ്റെടുത്ത് പെട്ട് പോയ ദമ്പതികളായ ക്രിസ് പിലെയുടെയും ലോറ ട്രെവിനോയുടെയും ദുരനുഭവം കോഡ്‌ഷെയറിംഗിലൂടെ യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് ഉദാഹരണമായി എടുത്ത് കാട്ടപ്പെടുന്നുണ്ട്.

ബ്രിട്ടീഷ് എയര്‍വേസിന്റ കോഡ് ഷെയര്‍ പാര്‍ട്ണറായ അമരിക്കന്‍ എയര്‍ലൈന്‍ വിമാനമായിരുന്നു വാഷിങ്ടണിലെ റൊണാള്‍ഡ് റീഗന്‍ എയര്‍പോര്‍ട്ടില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് ഇവര്‍ക്കായി ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ ഈ വിമാനം അവസാന നിമിഷം റദ്ദാക്കിയപ്പോള്‍ അവര്‍ക്ക് ന്യൂയോര്‍ക്കില്‍ നിന്നും ലണ്ടനിലേക്കുള്ള കണക്ഷന്‍ വിമാനവും നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വാഷിംടണിലെ ഡുല്ലെസ് എയര്‍പോര്‍ട്ടിലേക്ക് 100 ഡോളര്‍ ടാക്‌സിക്ക് കൊടുത്ത് പറപറക്കേണ്ടി വന്നു.അവിടെ നിന്നും ലണ്ടനിലേക്ക് പോകുന്ന ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തില്‍ കയറുകയായിരുന്നു ലക്ഷ്യം.

എന്നാല്‍ ഡുല്ലെസില്‍ നിന്നും പുറപ്പെടുന്ന ബ്രിട്ടീഷ്എയര്‍വേസ് വിമാനത്തില്‍ അവര്‍ക്ക് സീറ്റുണ്ടായിരുന്നില്ല. 570 പൗണ്ട് കൊടുത്ത് പ്രീമിയത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്താല്‍ മാത്രമേ സീറ്റുണ്ടാവുകയുള്ളുവെന്നായിരുന്നു ബ്രിട്ടീഷ് എയര്‍വേസ് പറഞ്ഞത്. തങ്ങളുടെ കൈവശമുള്ള റസീറ്റുകള്‍ സൂക്ഷിക്കാനും അവര്‍ക്കുണ്ടായ അധികച്ചെലവിന് പിന്നീട് നഷ്ടപരിഹാരം നല്‍കുമെന്നുമായിരുന്നു ബ്രിട്ടീഷ് എയര്‍വേസ് അപ്പോള്‍ അവര്‍ക്ക് വാഗ്ദാനമേകിയിരുന്നത്. എന്നാല്‍ പിന്നീട് ബ്രിട്ടീഷ് എയര്‍വേസ് നഷ്ടപരിഹാരം നല്‍കുന്നതിന് തയ്യാറായില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. തുടക്കത്തില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം റദ്ദാക്കിയത് തങ്ങളുടെ കുറ്റം കൊണ്ടല്ലെന്നായിരുന്നു ബ്രിട്ടീഷ് എയര്‍വേസിന്റെ വാദം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (2 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (3 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (4 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (4 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (5 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (5 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (6 hours ago)

Malayali Vartha Recommends