കെട്ടിടനികുതി അടയ്ക്കാന്‍ ഇനി പഞ്ചായത്ത് ഓഫീസില്‍ പോകേണ്ട...

കെട്ടിടനികുതി അടയ്ക്കാനായി ഇനി പഞ്ചായത്ത് ഓഫീസില്‍ ക്യൂ നില്‍ക്കേണ്ട. സംസ്ഥാനത്തെ 98 ശതമാനം പഞ്ചായത്തുകളിലും കെട്ടിടനികുതി അടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനമായി. ഇടുക്കി ജില്ലയിലെ 20 പഞ്ചായത്തുകളിലും തിരുവനന്തപുരം ജില്ലയിലെ 14 പഞ്ചായത്തുകളിലും മാത്രമേ ഇനി പദ്ധതി പൂര്‍ത്തിയാകാനുള്ളു. പിന്നാക്ക ജില്ലയായ പാലക്കാടാണ് പദ്ധതി ആദ്യം നടപ്പാക്കിയത്.
ഓണ്‍ലൈന്‍ വഴി നികുതി ഇങ്ങനെ
നികുതി അടയ്‌ക്കേണ്ടവര്‍ http://tax.lsgkerala.gov.in/ എന്ന വെബ്‌സൈറ്റിലെ സിറ്റിസണില്‍ ലോഗിന്‍ ചെയ്ത് ആദ്യം നികുതിദായകന്റെ ജില്ല എടുക്കണം. തുടര്‍ന്ന് പഞ്ചായത്തിന്റെ പേരും വാര്‍ഡ് നമ്പറും എടുക്കുക. കെട്ടിടനമ്പര്‍ എന്റര്‍ ചെയ്താല്‍ കെട്ടിടം ഉടമസ്ഥന്റെ പേര് , മേല്‍വിലാസം, നികുതി തുക , കുടിശിക തുടങ്ങിയ വിവരങ്ങള്‍ അറിയാം. ഇ പേമെന്റ് സംവിധാനം വഴി നികുതി അടയ്ക്കാം.
നികുതി അടച്ചിട്ടുള്ളവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കുള്ള ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷയോ സ്റ്റാമ്പോ ഫീസോ ഇല്ലാതെ 24 മണിക്കൂറും ഈ സേവനം ലഭിക്കും. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും ഇത് സാദ്ധ്യമാണ്. പേരിലോ മേല്‍വിലാസത്തിലോ നികുതിയിലോ പരാതിയുള്ളവര്‍ ഈ ആഴ്ച തന്നെ അതാത് തദ്ദേശസ്വയംഭരണ സ്ഥാപന ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കി പരിഹരിക്കണം. ഇവ അന്തിമമായി നിശ്ചയിച്ച് കഴിഞ്ഞാല്‍ പിന്നീട് മാറ്റം വരുത്താന്‍ ബുദ്ധിമുട്ടാണ്.
കെട്ടിടനികുതി കുടിശിക ഉള്ളവര്‍ക്കുള്ള പ്രതിമാസം ഒരു ശതമാനമുണ്ടായിരുന്ന പിഴപ്പലിശ സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























