കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ സുപ്രധാന സാക്ഷിമൊഴികൾ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ പോലീസ് കോടതിയിൽ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ സുപ്രധാന സാക്ഷിമൊഴികൾ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ പോലീസ് കോടതിയെ സമീപിച്ചു. മൊഴി പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണെന്നും കോടതി ഇടപെടല്‍ വേണമെന്നും ഹര്‍ജിയില്‍ പോലീസ് പറയുന്നു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് ഹര്‍ജി നല്‍കിയത്.
സാക്ഷികളുടെ മൊഴികള്‍ മാധ്യമങ്ങള്‍ പുറത്തു വിടരുതെന്ന് നേരത്തെ പോലീസ് ആവശ്യപ്പെട്ടിരുന്നു. മൊഴികള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയായാല്‍ വിചാരണ വേളയില്‍ പ്രോസിക്യൂഷന് ബുദ്ധിമുട്ടാകുമെന്ന് അന്വേഷണ സംഘം പറയുന്നു.
അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തോടൊപ്പം നല്‍കിയ സാക്ഷിമൊഴികളാണ് പുറത്തു വന്നത്. 1452 പേജുകളുള്ള കുറ്റപത്രത്തില്‍ 215 സാക്ഷിമൊഴികളാണുള്ളത്. 18 രേഖകളും റിപ്പോര്‍ട്ടിന്റെ ഭാഗമായി ഉണ്ട്. സാക്ഷികളില്‍ അമ്പത് പേര്‍ സിനിമാ രംഗത്ത് ഉള്ളവരാണ്.
വിചാരണ ഘട്ടത്തില്‍ ഇവരില്‍ ചിലര്‍ കൂറുമാറാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് പലരും കോടതി മുമ്പാകെ നല്‍കിയ രഹസ്യ മൊഴികള്‍ കുറ്റപത്രത്തിന്റെ ഭാഗമാക്കിയത്. ദിലീപിന്റെ അടുത്ത സുഹൃത്തുക്കളായ സംവിധായകന്‍ നാദിര്‍ഷാ, ആലുവയിലെ ഡോ.ഹൈദര്‍ അലി, രണ്ടാം ഭാര്യ കാവ്യാ മാധവന്‍, മാനേജര്‍ സുനില്‍ രാജ് എന്നിവരും കേസിലെ സാക്ഷികളാണ്. കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം.
https://www.facebook.com/Malayalivartha



























