Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

സി പി എമ്മിന്റെ നടപടിക്കെതിരെ സി പി ഐ യിൽ അമർഷം പുകയുന്നു; തങ്ങളുടെ നേട്ടം നിയമവകുപ്പിന്റേതാക്കി മാറ്റാൻ ശ്രമിച്ചെന്ന് സി പി ഐ

23 DECEMBER 2017 12:36 PM IST
മലയാളി വാര്‍ത്ത

നിലം നികത്തിയാൽ ജയിൽ എന്ന റവന്യം, കൃഷി വകുപ്പുകളുടെ ശുപാർശ നിയമവകുപ്പിന്റെതാണെന്ന പേരിൽ ദിനപത്രങ്ങൾക്ക് ചോർത്തി കൊടുത്ത സി പി എമ്മിന്റെ നടപടിക്കെതിരെ സി പി ഐ യിൽ അമർഷം പുകയുന്നു. തങ്ങളുടെ നേട്ടം നിയമവകുപ്പിന്റേതാക്കി മാറ്റാൻ ശ്രമിച്ചു എന്നാണ് സി പി ഐ യുടെ ആക്ഷേപം.

യഥാർത്ഥത്തിൽ ദിനപത്രങ്ങളിലെ ഒന്നാം പേജിലെ തലക്കെട്ടായി പുറത്തു വന്ന ' നിലം നികത്തിയാൽ ജയിൽ' എന്ന പ്രധാന വാർത്ത നിയമവകുപ്പിന്റെ ശുപാർശയല്ല. പകരം കൃഷി, റവന്യുമന്ത്രിമാരുടെ ശുപാർശമാണ്. സ്വകാര്യ വ്യക്തികൾക്ക് നിലം നികത്താൻ ഒരു കാരണവശാലും അനുകൂലിക്കില്ല.

സി പി ഐ യുടെ പ്രസ്റ്റീജ് ശുപാർശയാണ് നിയമവകുപ്പിന്റേതാക്കി മാറ്റിയത്. അതേ സമയം സംഭവം ഒരിക്കലും നടപ്പിലാക്കാൻ സാധ്യതയില്ല. ശുപാർശ സി പി ഐയുടേതായതിനാൽ ഇടതു മുന്നണി ചർച്ച ചെയ്യണമെന്നാണ് ആവശ്യം. ഇടതു മുന്നണി പണ്ടത്തെ മുന്നണിയല്ല. അവർ ഇത്തരം ശുപാർശകൾ നടപ്പിലാക്കാനുള്ള മാനസികാവസ്ഥയിലല്ല. സി പി എം പഴയ സിപിഎമ്മല്ല. അവർക്ക് നിരവധി അജണ്ടകളുണ്ട്. അത് നടപ്പിലാക്കുന്നതിൽ മാത്രമാണ് അവർ ശ്രദ്ധിക്കുന്നത്.

നിലവിൽ നിലംനികത്തൽ ഉദ്യോഗസ്ഥർ കണ്ടെത്തിയാൽ പിഴയsച്ച് രക്ഷപ്പെടം. ഇതിനാണ് സി പി എമ്മിന് താത്പര്യം. മുമ്പും വലിയ സമ്പന്നർ ഇത്തരത്തിൽ പിഴയടച്ച് രക്ഷപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള പല വലിയ മാളുകളും ഇത്തരത്തിൽ പിഴ അടച്ച് നടപടികളിൽ നിന്നും രക്ഷപ്പെട്ടവരാണ്. സി പി ഐ സംസ്ഥാന കൗൺസിൽ നിയമ ഭേദഗതിക്ക് ശുപാർശ നൽകിയിരുന്നു. മന്ത്രി ചന്ദ്രശേഖരനും സുനിൽകുമാറും കൂടിയാലോചനകൾ നടത്തിയ ശേഷമാണ് ശുപാർശ കൈമാറിയത്.

അതേ സമയം സി പി ഐ യെ പ്രതികൂട്ടിലാക്കിയ ചില നിയമ നിർദ്ദേശങ്ങളും നിയമവകുപ്പ് ഉൾപ്പെടുത്തി. പൊതു ആവശ്യത്തിനു നെൽവയൽ നികത്താൻ പ്രാദേശിക ഭരണ സമിതിയുടെ അനുവാദം ആവശ്യമില്ലെന്ന ശുപാർശ കൃഷി, റവന്യം മന്ത്രിമാരുടേതല്ല. അത്തരമൊരു ഭേദഗതി അനുസരിക്കില്ലെന്നാണ് കൃഷി, റവന്യു വകുപ്പുകളുടെ നിലപാട്. പ്രാദേശിക നിരീക്ഷണ സമിതികൾ ഒഴിവാക്കണമെന്ന ആവശ്യം നിയമത്തിന്റെ സാംഗത്യം ഇല്ലാതാക്കും.

ഇടതു മുന്നണി യോഗത്തിൽ സി പി ഐയുടേതല്ലാത്ത ശുപാർശകൾ അവർ എതിർക്കും. എന്നാൽ ബാക്കി ശുപാർശകൾ സി പി ഐ അനുകൂലിക്കും. സി പി ഐ യും സി പി എമ്മും തമ്മിലുള്ള തർക്കം ഇതോടെ പുതിയ മേഖലകളിലേക്ക് കടക്കുകയാണ്. സി പി ഐ നൽകുന്ന എല്ലാ മികച്ച ശുപാർശകളും സി പി എം പിടിച്ചെടുക്കും. അതാണ് സി പി എമ്മിന്റെ തീരുമാനം. സി പി ഐ യെ ഒറ്റയ്ക്ക് ആളാകാൻ സി പി എം അനുവദിക്കില്ല. ഇത്രയും കാലം അതാണ് നടന്നത്. പുതിയ വാർത്തയിലൂടെ ഇതിനൊരു മാറ്റം ഉണ്ടായിരിക്കുകയാണ്. ഭാവിയിൽ സി പി ഐ സൂക്ഷിക്കണം. ആറ്റു നോറ്റ് കാത്തിരിക്കുന്ന കുഞ്ഞിനെ ചിലപ്പോൾ അടിച്ചുമാറ്റിയേക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (2 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (3 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (4 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (4 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (5 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (5 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (6 hours ago)

Malayali Vartha Recommends