ആന്‍ട്രിക്‌സ് -ദേവാസ് കേസിൽ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ അടക്കം നാലു പ്രതികള്‍ക്കും ജാമ്യം

ആന്‍ട്രിക്‌സ്-ദേവാസ് ഇടപാട് കേസില്‍ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ അടക്കം നാല് പ്രതികള്‍ക്കും ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപ വീതമുള്ള ബോണ്ടിലും തതുല്യമായ രണ്ട് വീതം ആള്‍ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യത്തെ എതിര്‍ക്കുന്നില്ലെന്ന് സി.ബി.ഐയും വ്യക്തമാക്കി. പ്രത്യേക കോടതി ജഡ്ജി സന്തോഷ് സ്മനഹി മാന്‍ ആണ് ജാമ്യം അനുവദിച്ചത്.
സ്വകാര്യ മള്‍ട്ടിമീഡിയ കമ്പനിയെ സഹായിക്കുന്ന ആന്‍ട്രിക്‌സ് ദേവാസ് ഇടപാടിലുടെ സര്‍ക്കാര്‍ ഖജനാവിന് 578 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. 2015ലാണ് സി.ബി.ഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
മുന്‍ ഐ.എസ്.ആര്‍.ഒ ഡയറക്ടര്‍ ഭാസ്‌കര്‍ നാരായണ റാവു, ആന്‍ട്രിക്‌സ് മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ആര്‍ ശ്രീധര്‍ മൂര്‍ത്തി, സ്‌പേസ് വകുപ്പ് മുന്‍ അഡീഷണല്‍ സെക്രട്ടറി വീണ റാവു എന്നിരാണ് ജാമ്യം ലഭിച്ച മറ്റുള്ളവര്‍. ഇവര്‍ സ്വകാര്യ കമ്പനിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചു എന്നാണ് ആരോപണം.
https://www.facebook.com/Malayalivartha



























