Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ചാനലുകള്‍ തുടര്‍ച്ചയായി വീഴ്ച വരുത്തുന്നു; തെറ്റ് മനസിലാക്കിയ ചാനലുകള്‍ കുംഭകോണക്കേസില്‍ ഖേദപ്രകടനം നടത്തി.

23 DECEMBER 2017 04:40 PM IST
മലയാളി വാര്‍ത്ത

കാലിത്തീറ്റ കുംഭകോണക്കേസിന്റെ വിധി മുഴുവന്‍ പരിശോധിക്കും മുമ്പ്, ലാലുപ്രസാദ് യാദവിനെ വെറുതെ വിട്ടതായി മലയാളത്തിലെ പ്രമുഖ ചാനലുകള്‍ വാര്‍ത്തനല്‍കി. തെറ്റ് മനസിലാക്കിയ ചാനലുകള്‍ അവസാനം ഖേദപ്രകടനം നടത്തി. മുന്‍ റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ് ഉള്‍പ്പെട്ട കേസില്‍ ഏഴ് പേരെ കോടതി വെറുതെ വിട്ടിരുന്നു. അതോടെയാണ് ലാലുവിനെ കുറ്റമുക്തനാക്കിയെന്ന് ചാനലുകള്‍ ന്യൂസ് ബ്രേക്ക് ചെയ്തത്. ടുജി കേസില്‍ സി.ബി.ഐ കോടതി കഴിഞ്ഞദിവസം കനിമൊഴിയെയും എ.രാജയെയും വെറുതെ വിട്ടതോടെ ഈ വിധിയും ശരിയായിരിക്കുമെന്ന് പ്രേക്ഷകര്‍ വിശ്വസിച്ചു. കാലിത്തീറ്റ കുംഭകോണത്തിന്റെ ആദ്യ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ലാലുവിനെ രണ്ടാമത്തെ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയെങ്കിലും ശിക്ഷ അടുത്തമാസമേ പ്രഖ്യാപിച്ചൂ.

കോടതി നടപടിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മലയാളത്തിലെ ചാനലുകള്‍ പലപ്പോഴും ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. കോടതി നടക്കുമ്പോള്‍ ഒരു റിപ്പോര്‍ട്ടര്‍ അവിടെയിരുന്ന് പുറത്ത് നില്‍ക്കുന്ന മറ്റൊരു റിപ്പോര്‍ട്ടര്‍ക്ക് വിവരങ്ങള്‍ ഫോണിലൂടെ നല്‍കുകയാണ് ചാനലുകള്‍ ചെയ്യുന്നത്. പലപ്പോഴും കോടതി പറയുന്നത് വ്യക്തമായി മനസിലാക്കാതെ ബ്രേക്കിംഗ് ന്യൂസിന് മുതിരുമ്പോഴാണ് അബദ്ധങ്ങള്‍ പറ്റുന്നത്. സൗമ്യവധക്കേസില്‍ സുപ്രിംകോടതി ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയപ്പോള്‍ രണ്ട് വര്‍ഷത്തെ ശിക്ഷകൂടി അനുഭവിച്ചാല്‍ മതിയെന്ന് കോടതി പറഞ്ഞതായി ചാനലുകള്‍ ബ്രേക്ക് ചെയ്തു. എന്നിട്ട് സൗമ്യയുടെ അമ്മയെ നേരില്‍ക്കണ്ട് പ്രതികരണവും എടുത്തു. കരഞ്ഞ് കൊണ്ട് അവര്‍ നല്‍കിയ പ്രതികരണങ്ങള്‍ ചാനലുകള്‍ ആഘോഷമാക്കി. 

അന്ന് വൈകുന്നേരം കോടതി വിധിയുടെ പകര്‍പ്പ് കിട്ടിയപ്പോഴാണ് അബദ്ധം ചാനലുകാര്‍ക്ക് മനസിലായത്. ഗോവിന്ദചാമിയുടെ ജീവപര്യന്തം തടവ് കോടതി റദ്ദാക്കിയിട്ടില്ലായിരുന്നു. എന്നിട്ടും തിരുത്ത് നല്‍കാന്‍ ചാനലുകള്‍ തയ്യാറായില്ല. ഹാദിയാ കേസ് സുപ്രിംകോടതിയിലെത്തിയപ്പോഴും ചാനലുകള്‍ ഗുരുതരമായ വീഴ്ചവരുത്തി. കോടതിയില്‍ ഹാജരായ ഹാദിയയെ കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അടങ്ങുന്ന ബെഞ്ച് തയ്യാറായില്ലെന്നും കോടതി നടപടികള്‍ അടുത്ത ദിവസത്തേക്ക് മാറ്റിവെച്ചെന്നും ചാനലുകള്‍ ബ്രേക്ക് ചെയ്തു. ആ സമയത്ത് കോടതി ഹാദിയയെ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. തെറ്റ്പറ്റിയിട്ടും തിരുത്ത് നല്‍കാന്‍ തയ്യാറായില്ല. റിപ്പോര്‍ട്ടര്‍ ടി.വിയിലെ ബാലഗോപാലന്‍ നായരെ പോലെ ചുരുക്കം ചിലര്‍മാത്രമാണ് കോടതി നടപടികള്‍ ഭംഗിയായി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഹാദിയയെ സുപ്രിംകോടതി കേട്ടതിന്റെ അന്ന് വൈകിട്ട് റിപ്പോര്‍ട്ടര്‍ ടി.വിയിലെ ബാലഗോപാലന്‍ നായര്‍ കോടതി നടപടികള്‍ വസ്തുനിഷ്ഠമായി തന്റെ ഫെയിസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. അതിന് വലിയ രീതിയിലുള്ള പ്രശംസ കിട്ടി. സുപ്രിംകോടതി നടപടിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് എല്‍.എല്‍.ബി ബരുദവും ബാര്‍കൗണ്‍സിലിന്റെയും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെയും അംഗീകാരവും വേണം. പലര്‍ക്കും ഈ യേഗ്യതകളില്ലാത്തതാണ് ഇത്തരം ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (2 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (3 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (3 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (3 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (4 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (5 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (6 hours ago)

Malayali Vartha Recommends