ഈ ഗ്രൂപ്പില്‍ നഗ്നചിത്രങ്ങള്‍ മാത്രം, സ്വന്തം മകളെ പീഡിപ്പിച്ച വിവരം പങ്കുവയ്ക്കുന്ന ഒരച്ഛന്‍ വരെ ഈ ഗ്രൂപ്പില്‍, തന്ത്രപൂര്‍വ്വം ഈ ഗ്രൂപ്പിലെ വിവരങ്ങള്‍ ചോര്‍ത്തി, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വന്‍ സംഘം സംസ്ഥാനത്ത്

പെണ്‍കുട്ടികള്‍ എപ്പോഴും ജാഗ്രതയോടെ വേണം മുന്നോട്ട് പോകാന്‍. നിങ്ങള്‍ പോലും അറിയാതെയാകും നിങ്ങളുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വരുന്നത്.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വന്‍ സംഘം സംസ്ഥാനത്തുണ്ടെന്ന് കേരള പൊലീസ്. പൂമ്പാറ്റ എന്ന പേരിലുള്ള ടെലിഗ്രാം കൂട്ടായ്മയിലെ മൂന്നൂറിലേറെ അംഗങ്ങള്‍ സൈബര്‍ ഡോമിന്റെ നിരീക്ഷണത്തിലാണ്. കൂട്ടായ്മയിലെ പ്രധാനി അഷ്‌റഫലി പിടിയിലായതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
പൂമ്പാറ്റയെന്ന ടെലിഗ്രാം കൂട്ടായ്മയിലൂടെയാണ് കുട്ടികളുടെ അശ്ലീല ചിത്രങ്ങളുടെ പ്രചാരണം. അംഗങ്ങള്‍ സ്വന്തമായി ചിത്രീകരിച്ച കുട്ടികളുടെ അശ്ലീല വീഡിയോ ഇടക്കിടെ പോസ്റ്റ് ചെയ്യണമെന്നാണ് പൂമ്പാറ്റ ഗ്രൂപ്പിന്റെ പ്രധാന നിയമം. അല്ലാത്തവര്‍ ഗ്രൂപ്പ് വിട്ടുപോകണം. ഇത്തരത്തിലുള്ള നിരവധി ദൃശ്യങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. ഗ്രൂപ്പില്‍ 360 പേരുണ്ട്. തന്ത്രപൂര്‍വ്വം ഈ ഗ്രൂപ്പില്‍ നുഴഞ്ഞുകയറി, വിവരങ്ങള്‍ ചോര്‍ത്തി സൈബര്‍ ആക്ടീവിസ്റ്റ് ജല്‍ജിത്താണ് പൂമ്പാറ്റ ഗ്രൂപ്പിനെ കുടുക്കിയത്.
സ്വന്തം മകളെ പീഡിപ്പിച്ച വിവരം പങ്കുവയ്ക്കുന്ന ഒരച്ഛന്‍ വരെ ഈ ഗ്രൂപ്പില്‍ സജീവമാണ്. ഒരു ഗ്രൂപ്പിനെ കുടുക്കാനായെങ്കിലും ഇപ്പോഴും ഇത്തരം നിരവധി ഗ്രൂപ്പുകള്‍ സജീവമാണെന്ന് സൈബര്‍ഡോം അധികൃതര്‍ പറയുന്നു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.സ്മാര്‍ട്ട് ഫോണില്‍ സോഷ്യല്‍ മീഡിയ ആപ്പായ 'ടെലഗ്രാം' ഇന്‍സ്റ്റാള്‍ ചെയ്താണ് പ്രതി വ്യാപകമായ രീതിയില്‍ കുട്ടികളുടേതടക്കമുള്ള അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നത്.
കുട്ടികളടക്കമുള്ളവരുടെ അശ്ലീല ദൃശ്യങ്ങള്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത് കണ്ടത്തിയ സൈബര്‍ഡോം ആണ് ഇയാള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്. ഇയാളില്‍ നിന്നുംമൊബൈല്‍ ഫോണും, മെമ്മറികാര്‍ഡുള്‍പെടെയുള്ളമറ്റുപകരണങ്ങളും പിടിച്ചെടുത്തു.
ടെലഗ്രാം ആപ്പില്‍ പൂമ്ബാറ്റ, നാടന്‍ തുണ്ട്, ഗേ സെക്‌സ് ഇഷ്ടപെടുന്നവര്‍ എന്നിങ്ങനെയുള്ള ഗ്രൂപ്പുകളിലൂടെയാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും, ലൈംഗിക ചേഷ്ടകളും വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്.
ഇയാള്‍ സ്വകാര്യ സ്ഥാപനത്തില്‍ സി.എം.എക്ക് പഠിക്കുകയാണ്. കേരളത്തിനകത്തും മറ്റ് സംസ്ഥാനങ്ങളിലുള്ളവരും വിദേശ മലയാളികളടക്കമുള്ളവരും ഇയാളുടെ ഗ്രൂപ്പില്‍ അംഗങ്ങളാണ്. സാമ്ബത്തിക ലാഭത്തിനു വേണ്ടിയാണോ ചെയ്തതെന്നും അന്വേഷണം നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha



























