സ്വത്ത് നല്‍കാത്തതില്‍ മകള്‍ അമ്മയെ പുറത്താക്കി, സ്വത്ത് എഴുതി കൊടുക്കാത്തതില്‍ മകന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, ക്യാന്‍സര്‍ രോഗിയായിരുന്ന മകളെ പരിചരിക്കാതെ മരണത്തിലേക്ക് തള്ളിവിട്ട മരുമകനെതിരെ പരാതി...മെഗാ അദാലത്തില്‍ തീരുന്നില്ല പരാതികള്‍

പണത്തിന് വേണ്ടി വയസായി രക്ഷിതാക്കളെ ശരീരികവും മാനസികവുമായി ഉപദ്രവിക്കുന്ന മക്കളെയാണ് ഇന്ന് കാണാന്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ കൂടുതലും കുടുംബപ്രശ്‌നങ്ങള്‍ തന്നെ.
വൃദ്ധരായ അമ്മമാരുടെ പരാതികള്‍ കൂടി വരുന്നു. സ്വത്തിനും പണത്തിനും വേണ്ടി അമ്മമാരെ മാനസികമായും ശാരീരികമായും സമ്മര്‍ദ്ദത്തിലാക്കുന്ന മക്കളുടെയും മരുമക്കളുടെയും കേസുകള്‍ വര്‍ദ്ധിച്ചു വരുന്നതായി കമ്മീഷന്‍ അംഗം അഡ്വ. എം എസ് താര ചൂണ്ടിക്കാട്ടി.
പെണ്‍മക്കള്‍ പോലും അമ്മമാരോട് ക്രൂരമായി പെരുമാറുന്നു.വില്‍പത്രപ്രകാരം ഭര്‍ത്താവ് മക്കള്‍ക്ക് വീതം നല്‍കുകയും അദ്ദേഹത്തിന്റെ മരണശേഷം അമ്മയുടെ പേരിലുളള വിഹിതം എഴുതി വാങ്ങാന്‍ ശ്രമിച്ചിട്ട് നടക്കാതെ വന്നപ്പോള്‍ അമ്മയെ അപായപ്പെടുത്താന്‍ തുനിയുകയും ചെയ്തുവെന്ന പരാതി കമ്മീഷന്‍ പരിഗണിച്ചു.
49 വര്‍ഷം ഒന്നിച്ചു ജീവിക്കുകയും വാര്‍ധക്യത്തില്‍ അര്‍ഹമായ പരിഗണനയും സുരക്ഷയും ലഭിക്കാതെ പുറന്തളളപ്പെടുന്നുവെന്ന തോന്നലില്‍ സ്വത്തില്‍ അര്‍ഹമായത് ലഭിക്കുവാന്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി എത്തിയ വൃദ്ധയുടെ പരാതിയും അദാലത്തില്‍ പരിഗണിച്ചു. ഇത് തുടര്‍നടപടികള്‍ക്ക് അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. ക്യാന്‍സര്‍ രോഗിയായിരുന്ന മകളെ മതിയായ പരിചരണം നല്‍കാതെ മരണത്തിലേക്കു തളളിവിട്ട മരുമകന്‍ സ്വത്തും തട്ടിയെടുക്കുന്നു എന്ന പരാതിയുമായാണ് മറ്റൊരു അമ്മയെത്തിയത്.
കോഴി ഫാമും പന്നി ഫാമും നടത്തി പരിസര മലിനീകരണം ഉണ്ടാക്കുന്നുവെന്ന പരാതിയുമായി എത്തിയ മാലം സ്വദേശികളായ വീട്ടമ്മമാരുടെ പരാതിയില്‍ ഫാമുടമയ്ക്ക് മതിയായ ലൈസന്‍സ് ഇല്ലാതിരുന്നിട്ടും നടപടി സ്വീകരിക്കാതിരുന്നത് സംബന്ധിച്ച് മണര്‍കാട് പഞ്ചായത്തിനോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.
78 കേസുകള്‍ പരിഗണിച്ചതില്‍ 23 എണ്ണം തീര്‍പ്പാക്കി. 21 പരാതികളില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. 34 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിന് മാറ്റിവച്ചു. പെരിഞ്ഞനത്ത് വയോധികയെ ബന്ധുക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച സംഭവം എല്ലാവര്‍ക്കും അറിയാമല്ലോ. പെരിഞ്ഞനം സ്വദേശി വാലത്ത് പരേതനായ കോരുവിന്റെ ഭാര്യ 85 വയസുള്ള ദേവയാനിയെയാണ് ബന്ധുക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചത്. മകനും ബന്ധുക്കളുമുള്ള ഇവര്‍, വര്‍ഷങ്ങളായി തനിച്ചാണ് താമസിച്ചിരുന്നത്.
കാക്കാത്തിരുത്തി കൈമാപറമ്പ് ക്ഷേത്ര പരിസരത്ത് താമസിച്ചിരുന്ന ഇവര്‍ക്ക് നാട്ടുകാരാണ് ഭക്ഷണം നല്‍കിയിരുന്നത്. മകനും കുടുംബവും താമസിക്കുന്നത് മൈസൂരിലാണ്. കഴിഞ്ഞ ദിവസം അവശയായി കണ്ട ദേവയാനിയെ പടിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത മനോജ് അറിയിച്ചതിനെ തുടര്‍ന്ന് കാട്ടൂര്‍ എസ്.ഐ മനു വി.നായരും പൊലിസ് കെയര്‍ കമ്മിറ്റിയംഗങ്ങളായ ഷെമീര്‍ എളയേടത്ത്, എന്‍.സി.വാസു എന്നിവരെത്തി ഇവരെ പെരിഞ്ഞനം കുറ്റിലക്കടവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊച്ചു മകനെ സഹായത്തിന് പൊലിസ് നിര്‍ത്തിയാണ് മടങ്ങിയത്. എന്നാല്‍ രണ്ടു ദിവസത്തിന് ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കൊച്ചുമകന്‍ മൈസൂരിലേക്ക് പോവുകയായിരുന്നു. ഇതേ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് സാനു എം.പരമേശ്വരന്‍ കാട്ടൂര്‍ പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പൊലിസുംകെയര്‍ കമ്മിറ്റിയംഗങ്ങളും എത്തി ദേവയാനിയെ കരാഞ്ചിറ കരുണാലയത്തിലേക്ക് മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha



























