യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചില്ലെങ്കിൽ ഉണ്ണി മുകുന്ദൻ എന്തിന് മാധ്യമങ്ങളെ പേടിക്കണം? കാക്കനാട് കോടതിയിലെ കേസ് അട്ടിമറിക്കാന്‍ ഉണ്ണി മുകുന്ദന്റെ ശ്രമമെന്ന് പോലീസിനു സംശയം

പീഡനക്കേസുമായി ബന്ധപ്പെട്ട് നടന്‍ ഉണ്ണിമുകുന്ദന്‍ നല്‍കിയ പരാതിയുടെ വിശ്വാസ്യത പോലീസ് പരിശോധിക്കുന്നു. തന്നെ അപമാനിക്കാന്‍ ഉണ്ണിമുകുന്ദന്‍ ശ്രമിച്ചെന്ന് അദ്ദേഹം പരാതി നല്‍കുന്നതിനു നാല് മാസം മുമ്പ് യുവതി കാക്കനാട് കോടതിയില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കോടതി യുവതിയുടെ രഹസ്യ മൊഴി എടുക്കുകയും ചെയ്തു. തിരക്കഥ പറയാന്‍ താരത്തിന്റെ ഇടപ്പള്ളിയിലെ വീട്ടിലെത്തിയപ്പോള്‍ ഉണ്ണിമുകുന്ദന്‍ തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ മൊഴി.
മാസങ്ങള്‍ കഴിഞ്ഞ് നടന്‍ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലും പിന്നീട് ചേരാനല്ലൂരിലും സംഭവത്തെക്കുറിച്ച് പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ നില്‍ക്കുന്ന കേസിനെതിരേയുള്ള നീക്കത്തിന്റെ ഭാഗമായാണോ താരത്തിന്റെ പരാതി എന്നാണു പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. അടുത്തമാസം യുവതിയുടെ പരാതി കോടതി പരിഗണിക്കാനിരിക്കെ, ചേരാനല്ലൂരില്‍ താരം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഉണ്ണിമുകുന്ദന്റെ അടുപ്പക്കാരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
സംഭവത്തെക്കുറിച്ചു ചോദിച്ച മാധ്യമപ്രവര്‍ത്തകരെ താരം െകെയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവം വിവാദമായി. മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു വയ്ക്കുകയും ദൃശ്യങ്ങള്‍ മായിച്ചു കളയുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. താരത്തിനും ഇരുപതോളം സിനിമക്കാര്‍ക്കുമെതിരേയാണ് അന്വേഷണം.
കൈവശമുള്ള കഥ സിനിമയാക്കണമെന്ന ആഗ്രഹവുമായാണ് ഫിലിം സ്കൂൾ പഠന ശേഷം തിരക്കഥാ രചനാ ശ്രമങ്ങളിൽ സജീവമായ എറണാകുളം സ്വദേശിയായ യുവതി ഉണ്ണിമുകുന്ദനെ സമീപിച്ചത്. സുഹൃത്തായ തിരക്കഥാകൃത്താണ് ഇതിന് അവസരമൊരുക്കിയത്. 2016 മേയില്‍ കാണാന്‍ ശ്രമിച്ചെങ്കിലും നടന്റെ തിരക്കുമൂലം നടന്നില്ല. ഇതിനിടെ ഒരു പ്രമുഖ നിര്‍മാണ കമ്പനി കഥയില്‍ താത്പര്യം പ്രകടിപ്പിച്ചതോടെ പദ്ധതിക്കു വീണ്ടും ജീവന്‍വച്ചു.
തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ വീണ്ടും നടനെ കാണാന്‍ ശ്രമിച്ചു. ഓഗസ്റ്റ് 23ന് ഉച്ചകഴിഞ്ഞ് 3.30ന് ഇടപ്പള്ളിയിലെ നടന്റെ വീട്ടില്‍ കൂടിക്കാഴ്ച നിശ്ചയിച്ചു. നടന്‍ വാട്സ്‌ആപ്പില്‍ വിലാസം കൈമാറി. പറഞ്ഞസമയത്ത് എത്തിയപ്പോള്‍ ഉണ്ണിമുകുന്ദന്‍ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. സൗഹൃദസംഭാഷണത്തിനുശേഷം കഥപറയാന്‍ തുനിഞ്ഞെങ്കിലും നടന്‍ കാര്യമായ താത്പര്യം പ്രകടിപ്പിച്ചില്ല. തുറിച്ചുനോക്കി ഇരിക്കുക മാത്രമാണു ചെയ്തത്. കഥയെ സംബന്ധിച്ച് പ്രാഥമികവിവരണം നടത്തിയതിനു പിന്നാലെ നടന്‍ വീട് ചുറ്റിക്കാണാന്‍ ക്ഷണിച്ചെങ്കിലും താന്‍ വിസമ്മതിച്ചു.
വീടിന്റെ താഴത്തെ നിലയിലുള്ള സവിശേഷകണ്ണാടി കാണാമെന്നായി നടന്‍. അതും നിരാകരിച്ചതോടെ നടന്‍ ബലം പ്രയോഗിച്ച് തന്നെ വീടിന്റെ മുകള്‍നിലയിലേക്കു കൊണ്ടുപോയി. എതിര്‍പ്പവഗണിച്ച് ഭിത്തിയോടു ചേര്‍ത്തുനിര്‍ത്തി ബലാത്കാരമായി ചുംബിച്ചു. സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും വസ്ത്രങ്ങള്‍ വലിച്ചഴിക്കുകയും ചെയ്തു. പിടി അല്‍പം അയഞ്ഞതോടെ സര്‍വശക്തിയുമുപയോഗിച്ച് നടനെ തള്ളിമാറ്റി.
ഉച്ചത്തില്‍ ബഹളം വച്ചതോടെ നടന്‍ പിന്തിരിഞ്ഞു. പിന്നീട് നടന്‍ തന്നെയാണ് തനിക്ക് പോകാന്‍ യൂബര്‍ ടാക്സി വിളിച്ചുവരുത്തിയത്. വീടിന്റെ വാതില്‍ തുറന്നുതന്നെങ്കിലും നടന്‍ പുറത്തിറങ്ങിയില്ല. ഫോണില്‍ വിവരമറിയിച്ചതിനേത്തുടര്‍ന്ന് സുഹൃത്തെത്തി ആശ്വസിപ്പിക്കുകയും റെയില്‍വേ സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. സുഹൃത്തിന്റെ സാന്നിധ്യത്തില്‍ ധൈര്യം വീണ്ടെടുത്ത് ഉണ്ണിമുകുന്ദനെ ഫോണില്‍ വിളിച്ചു. എന്നാല്‍, ഖേദം പ്രകടിപ്പിക്കാന്‍പോലും തയാറാകാതെ തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയുമാണു ചെയ്തത്.
പിന്നീട് താന്‍ അഭിഭാഷകനുമായി കേസിന്റെ കാര്യത്തിനു ബന്ധപ്പെട്ടതോടെ പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് വിളികള്‍ എത്തിത്തുടങ്ങി. ഇതോടെയാണ് കോടതിയെ സമീപിക്കാന്‍ തയാറായത്". അസാമാന്യകരുത്തനായ നടന്റെ ആക്രമണത്തില്‍നിന്ന് സാധാരണ ഒരു സ്ത്രീക്കു രക്ഷപ്പെടാനാവില്ലെന്നു യുവതിയുടെ പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha



























