പത്തൊമ്പതുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ പ്രതികള്‍ക്ക് കുറഞ്ഞ കാലയളവിനുള്ളില്‍ ശിക്ഷ വിധിച്ച് കോടതി

കുറഞ്ഞ കാലയളവിനുള്ളില്‍ കേസ് വിധിച്ച് മധ്യപ്രദേശ് ഹൈക്കോടതി. പത്തൊമ്പതുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ നാലു പ്രതികള്‍ക്കും ജീവപര്യന്തം വിധിച്ചു. 52 ദിവസത്തിനുള്ളിലാണ് കുറ്റക്കാരായി കണ്ടെത്തിയ നാലു പ്രതികള്‍ക്കും ജീവപര്യന്തം തടവ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചത്. ജീവപര്യന്തം തടവിനു പുറമെ എണ്ണായിരം രൂപവിതം പിഴയും വിധിച്ചിട്ടുണ്ട്.
മധ്യപ്രദേശില്‍ ഭോപ്പാലിലെ ഹബീബ്ഗഞ്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ഒക്‌ടോബര്‍ 31 നായിരുന്നു സംഭവം നടന്നത്. ബിഹാരി ചധാര്‍(25), ഘുണ്ടു(24), രാജേഷ് ഛേത്ര(26),രമേഷ് മെഹ്ര(45) എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ജഡ്ജി സവിതാ ദുബെ ശിക്ഷ വിധിച്ചത്. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട ദിവസം മുതല്‍ ഓരോ ദിവസവും കോടതി വാദം കേള്‍ക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നു.
സംഭവം നടന്ന് 16 ദിവസത്തിനുശേഷം 200 പേജുള്ള കുറ്റപത്രം സമര്‍പ്പിക്കുകയും, പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം 15 ദിവസത്തിനുള്ളിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. സിവില്‍ സര്‍വസീസ് പരീക്ഷയ്ക്കുള്ള കോച്ചിങ് ക്ലാസില്‍ പങ്കെടുത്ത് മടങ്ങവേയായിരുന്നു പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. തുടര്‍ന്ന് സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും പോലീസ് നടപടിയെടുത്തില്ല. ഇതേതുടര്‍ന്ന് പോലീസ് ദമ്പതികളുടെ മകളായ പെണ്‍കുട്ടി മാതാപിതാക്കളോട് ഒപ്പം ചേര്‍ന്ന് പ്രതികളില്‍ രണ്ടു പേരെ പിടിച്ചു നല്‍കുകയും ചെയ്തിരുന്നു. നടപടി സ്വീകരിക്കാതിരുന്ന രണ്ടു പോലീസുകാരെ പിന്നീട് സസ്‌പെന്‍ഡ് ചെയ്യുകയും ചെയതു.
https://www.facebook.com/Malayalivartha



























