ലോകത്തെ അമ്പത്തിയേഴാമത്തെ സമ്പന്നനായ രാജകുമാരന്റെ ജയില്‍ മോചനത്തിന് മുന്നോട്ട് വച്ച ഉപാധി കണ്ട് ഞെട്ടി

കോടിശ്വരനായ രാജകുമാരന്‍ അല്‍വലീദ് ബിന്‍ തലാലിന്റെ മോചനത്തിന് സൗദി കിരീടാവകാശിയായ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്നോട്ട് വച്ച ഉപാധികള്‍ കേട്ട് ലോകം ഞെട്ടിയിരിക്കുകയാണ്.
ലോകത്തിലെ 57 ആമത്തെ സമ്പന്നനായ രാജകുമാരന്‍ തന്റെ സ്വത്തില്‍ നിന്ന് ആറു ബില്യന്‍ പിഴ അടച്ചാല്‍ മോചിപ്പിക്കാമെന്നാണ് വാഗ്ദാനം. അല്‍വഹീദ് ബിന്‍ തലാലിന്റെ കിങ്ഡം ഹോള്‍ഡിങ് കമ്പനിയുടെ വിപണി മൂല്യമായ 9 ബില്യന്റെ ഗണ്യമായ ഒരുഭാഗമാകും ഇതുവഴി കൈമാറേണ്ടി വരിക.ഗള്‍ഫ് രാജ്യത്ത് അധികൃതര്‍ പിഴയായി ഈടാക്കുന്ന ഏറ്റവും വലിയ തുകയാകും ഒരുപക്ഷേ ഇത്.
റിയാദിലെ റിട്‌സ് കാള്‍ട്ടണ്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ തടവില്‍ കഴിയുന്ന മിക്ക രാജകുമാരന്മാരും വന്‍തുകകളാണ് മോചനത്തിനായി നല്‍കേണ്ടി വരുന്നത്. 18 ബില്യണ്‍ സ്വത്തിന്റെ ഉടമയായ 62 കാരനായ അല്‍ വലീദ് ബിന്‍ തലാല്‍ തന്റെ മോചനത്തിനായി അധികൃതരുമായി വിലപേശി കൊണ്ടിരിക്കുകയാണ്.
അല്‍വലീദ് ബിന്‍ തലാലുമടക്കം 11 രാജകുടുംബാംഗങ്ങളാണ് അഴിമതിക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് നാലു മന്ത്രിമാരും 38 മുന്മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമടക്കം മറ്റ് അമ്പതോളം പേരും അറസ്റ്റിലായി.
സൗദി രാജകുടുംബാംഗങ്ങളുടെയും വിശുദ്ധ നഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളുടെയും വന്‍കിട എണ്ണവ്യവസായശാലകളുടെയും സുരക്ഷാ ചുമതലയുള്ള നാഷണല്‍ ഗാര്‍ഡിന്റെ മേധാവി സ്ഥാനത്തുനിന്നു നീക്കിയതിനു ശേഷമാണ് അബ്ദുള്ള രാജാവിന്റെ മകനായ മുതേബ് ബിന്‍ അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തത്. രാജകുമാരന്‍ ഒരു ബില്യന്‍ പിഴ അടച്ചതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ചയാണ് മോചിതനായത്.

https://www.facebook.com/Malayalivartha



























