വ്യാജ ശസ്ത്രക്രിയ... തിരുവനന്തപുരത്തെ പ്രമുഖ ആശുപത്രിക്കെതിരെ മനുഷ്യാവകാശ കമ്മിഷന്

വ്യാജ ശസ്ത്രക്രിയ നടത്തിയെന്നും അതിലൂടെ തനിക്ക് ലക്ഷം രൂപയുടെ ചിലവ് ഉണ്ടായെന്നും ഒരു പ്രവാസി വാട്‌സ് ആപ് വഴി തന്റെ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. മൂത്രാശയ കല്ലിന് ശസ്ത്രക്രിയ നടത്തി കല്ല് മാറ്റിയെന്നും സ്‌റ്റെന്റ് ഇട്ടെന്നും പറഞ്ഞ് വാങ്ങിയത് 60,000 രൂപ. വേദനമാറാതെ മറ്റൊരിടത്ത് പരിശോധിച്ചപ്പോള്‍ കല്ല് അവിടെത്തന്നെയുണ്ട്. ഒരുലക്ഷം ചെലവായെന്ന് തെളിവ് സഹിതം കാട്ടി
പ്രവാസിയുവാവ് വാട്‌സ് ആപ്പിലൂടെ നല്‍കിയ പരാതി പരിഗണിച്ച് മനുഷ്യാവകാശ കമ്മിഷന്‍ കിള്ളിപ്പാലത്തെ ആശുപത്രിക്കും യൂറോളജിസ്റ്റിനും എതിരെ അന്വേഷണത്തിന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് സ്വകാര്യ ആശുപത്രിക്കും യൂറോളജിസ്റ്റിനും എതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹന്‍ദാസ് ഉത്തരവിട്ടു. ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. കേസ് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
വാട്‌സാപ്പ് സന്ദേശമായി ഇത്തരമൊരു വിവരം മനുഷ്യാവകാശ കമ്മിഷന് ലഭിക്കുകയായിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന യുവാവാണ് വാട്‌സാപ്പില്‍ പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹം മൂത്രാശയ കല്ലിനെ തുടര്‍ന്ന് അസഹനീയമായ വയറുവേദനയുമായി തിരുവനന്തപുരം കിള്ളിപ്പാലത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. പരിശോധിച്ച ഡോക്ടര്‍ ഗോപകുമാര്‍ സര്‍ജറിക്ക് നിര്‍ദ്ദേശിച്ചതായി പരാതിക്കാരന്‍ പറയുന്നു. ശസ്ത്രക്രിയക്കു ശേഷം പിറ്റേന്ന് വീട്ടിലേക്ക് വിട്ടു. കല്ല് നീക്കംചെയ്ത ശേഷം സ്‌റ്റെന്റ് ഘടിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു. എന്നാല്‍ വേദന ശമിച്ചില്ല. തുടര്‍ന്ന് മറ്റൊരിടത്ത് പരിശോധിച്ചു. ശസ്ത്രക്രിയയില്‍ കല്ല് നീക്കം ചെയ്തിട്ടില്ലെന്ന് കണ്ടെത്തി.
ഒരു ലക്ഷം രൂപയോളം ചെലവായതായി പരാതിക്കാരന്‍ വ്യക്തമാക്കിയതായി മനുഷ്യാവകാശ കമ്മിഷന്റെ പത്രക്കുറിപ്പില്‍ പറയുന്നു.
വാട്‌സ് ആപ് സന്ദേശത്തില്‍ പരാതിക്കാരന്‍ നേരിട്ട് പ്രത്യക്ഷപ്പെട്ട് തെളിവുസഹിതം സംഭവം വിവരിക്കുകയായിരുന്നു. ഗുരുതര രോഗങ്ങളുമായി സ്വകാര്യ ആശുപത്രിയെ സമീപിക്കുന്ന പാവപ്പെട്ട രോഗികളെ പണത്തിനായി ഇത്തരത്തില്‍ പറ്റിക്കുന്ന നിരവധി ആശുപത്രികളുണ്ടെന്ന് കമ്മിഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ആശുപത്രിയുടെ പേര് അന്തിമ ഉത്തരവ് വരെ രഹസ്യമായി സൂക്ഷിക്കണമെന്നും ജില്ലാ പൊലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട് മനുഷ്യാവകാശ കമ്മിഷന്.
https://www.facebook.com/Malayalivartha



























