Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

മോഷണ ബൈക്കിൽ കറങ്ങി നടന്ന് മോഷണം; മോഷണശ്രമത്തിനിടെ പൊലീസിനെ കത്തികൊണ്ടാക്രമിച്ച് കടന്നുകളഞ്ഞു; മുഖ്യ പ്രതിയടക്കം രണ്ടുപേർ പിടിയിൽ  

28 DECEMBER 2017 06:53 AM IST
മലയാളി വാര്‍ത്ത

മോഷണശ്രമത്തിനിടെ പൊലീസിനെ കത്തികൊണ്ടാക്രമിച്ച് കടന്നുകളഞ്ഞ സംഭവത്തില്‍ മുഖ്യ പ്രതിയടക്കം രണ്ടുപേരെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. കൊല്ലം എസ്.എന്‍ കോളജിന് സമീപം പാകിസ്താന്‍ മുക്കില്‍ പുതുവല്‍പുരയിടം വീട്ടില്‍ നിന്നും ബീമാപള്ളി പത്തേക്കര്‍, ബദരിയ നഗറില്‍ വാടകക്ക് താമസിക്കുന്ന ജലാല്‍ ഹുസൈന്‍ (50), മലയിന്‍കീഴ് മേപ്പൂക്കട സ്വദേശി പ്രശാന്ത് എന്ന് വിളിക്കുന്ന ഷാജ് കുമാര്‍ (53) എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.

മോഷണ ബൈക്കില്‍ കറങ്ങി നടന്നാണ് ഇരുവരും മോഷണം നടത്തിയിരുന്നത്. ക്രിസ്മസ് തലേന്ന് രാത്രി ശാസ്തമംഗലം ടെമ്പിള്‍ റോഡ് റസിഡന്‍സ്, പനക്കല്‍ വീട്ടില്‍ അന്നമ്മയുടെ വീട്ടിലാണ് ഇവര്‍ മോഷണം നടത്തിയത്. വീട്ടുകാര്‍ ചെന്നൈയില്‍ പോയിരുന്ന സമയത്താണ് മോഷണത്തിന് എത്തിയത്. രാത്രി മോഷണം നടത്തുന്നതിനിടയില്‍ തൊട്ടടുത്ത വീട്ടുകാര്‍ ശബ്ദം കേട്ടതിനെ തുടര്‍ന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘം ഇവരെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ജലാല്‍ കത്തി ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ച് മോഷണമുതലുകളുമായി കടന്നുകളയുകയായിരുന്നു.

ഷാജു കൈയോടെ പിടിക്കപ്പെട്ടുവെങ്കിലും കൂടെയുണ്ടായിരുന്ന ആളെക്കുറിച്ച് വ്യക്തമായ വിവരം നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഷാഡോ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ജലാലിനെ കുറിച്ച് നല്‍കിയ ചെറിയ സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്. ജലാലിനെ പിടികൂടി ചോദ്യം ചെയ്തതില്‍ ശാസ്തമംഗലത്തെ വീടിന്റെ മുന്‍വശം പൂട്ട് കുത്തിപ്പൊളിച്ച് അകത്ത് കയറി 40,000 രൂപയും, മൂന്നൂറ് യു.എസ് ഡോളറും, വിവിധ രാജ്യങ്ങളിലെ നാണയങ്ങള്‍, ഡ്രൈവിങ്ങ് ലൈസന്‍സ്, ഇലക്ഷന്‍ ഐ.ഡി കാര്‍ഡുള്‍പ്പെടെയുള്ള രേഖകള്‍ കവര്‍ന്നത്, ഇടപ്പഴിഞ്ഞി കൊച്ചാര്‍ റോഡില്‍ പെട്രോള്‍ പമ്പിനുസമീപത്തെ ശങ്കരനാരായണപണിക്കരുടെ വീട്ടില്‍ നിന്നും സ്വര്‍ണ മോതിരം, രണ്ട് ക്യാമറകള്‍, ലാപ്‌ടോപ്പ്, ആര്‍.സി ബുക്ക് എന്നിവയാണ് കവര്‍ന്നത്. വഞ്ചിയൂര്‍ പാസ്‌പോര്‍ട്ട് ഓഫീസിന് സമീപത്തുള്ള വീട്ടില്‍ നിന്നും മോഷണം നടത്തിയതിന് പുറമെ മോഷണം നടത്തുന്നതിന് സഞ്ചരിക്കാനായി പവര്‍ഹൗസ് റോഡിലെ ബിവറേജിന്റെ ഭാഗത്ത് നിന്നും ഒരു സ്‌പെളന്‍ഡര്‍ ബൈക്ക് മോഷ്ടിച്ചത് എന്നിവയെല്ലാം ഇവര്‍ സമ്മതിച്ചിട്ടുണ്ട്.

മോഷണശ്രമത്തിനിടെ ആരെങ്കിലും തടയാന്‍ ശ്രമിച്ചാല്‍ ആക്രമിച്ച് രക്ഷപ്പെടുന്നതിനായി മുളക് പൊടി, കത്തി എന്നിവ ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇവര്‍ സൂക്ഷിച്ചിരുന്നു. അത്തര്‍ വില്‍പനക്കാരനായും ഓട്ടോറിക്ഷാ ഡ്രൈവറായും നടന്നാണ് ജലാല്‍ മോഷണം നടത്തിയിരുന്നത്. മുന്‍പ് ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ഹീറോ ഹോണ്ട ബൈക്ക് മോഷ്ടിച്ചതിനും ട്രെയിനില്‍ സഞ്ചരിച്ച് യാത്രക്കാരുടെ ബാഗുകളും ലാപ്‌ടോപ്പുകളും മൊബൈലുകളും മോഷണം നടത്തിയതിനും കൊല്ലം റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ അഞ്ചും, തിരുവനന്തപുരം റെയില്‍വേ പോലീസ് സ്റ്റേഷനില്‍ ഒരു കേസും ഇയാള്‍ക്കെതിരെയുണ്ടായിരുന്നു. ഈ കേസുകളില്‍ കാപ്പ നിയമപ്രകാരം ആറ് മാസത്തോളം ജയില്‍ ശിക്ഷയും അനുഭവച്ചിട്ടുണ്ട്.

ഇവരില്‍ ഷാജ് കുമാറിന് അബ്കാരി കേസുകളും വ്യാജരേഖ ചമച്ചതിനും ഫോര്‍ട്ട്, കുന്നംകുളം, തൃപ്പൂണിത്തുറ, പട്ടാമ്പി എന്നീ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. ഇവര്‍ മോഷണം നടത്തിയ വീടുകളില്‍ നിന്ന് ഐ.ഡി കാര്‍ഡുകളും മറ്റു രേഖകളും മോഷ്ടിച്ചതിനാല്‍ ഇവര്‍ ഇതുപയോഗിച്ച് വ്യാജരേഖകള്‍ നിര്‍മിച്ചിട്ടുണ്ടോ എന്ന കാര്യം സൂക്ഷമായി പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പി.പ്രകാശ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (10 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (26 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (27 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (57 minutes ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (2 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

Malayali Vartha Recommends