സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ കലാകിരീടത്തിന് ഇത്തവണയും അര്‍ഹരായത് കോഴിക്കോടുതന്നെ

തുടര്‍ച്ചയായ പന്ത്രണ്ടാം തവണ കോഴിക്കോട് ജില്ല സംസ്ഥാന സ്‌കൂള്‍ കലാകിരീടത്തില്‍ മുത്തമിട്ടു. ഫോട്ടോ ഫിനിഷില്‍ പാലക്കാടിനെ പിന്തള്ളുകയായിരുന്നു. പോയിന്റ് : 895 893. ഒരിനത്തില്‍ പാലക്കാട് ഹയര്‍ അപ്പീല്‍ നല്‍കിയെങ്കിലും തള്ളി. മലപ്പുറം 875 പോയിന്റുമായി മൂന്നാം സ്ഥാനത്തും ആതിഥേയരായ തൃശൂര്‍ 865 പോയന്റോടെ നാലാം സ്ഥാനത്തുമെത്തി.
അതേസമയം ഹൈസ്‌കൂള്‍ വിഭാഗത്തിനുള്ള ട്രോഫി ഉയര്‍ത്തിയത് പാലക്കാടാണ്. പാലക്കാട് 420 പോയിന്റ് നേടിയപ്പോള്‍ ഒരു പോയിന്റ് നഷ്ടത്തില്‍ കോഴിക്കോട് (419) രണ്ടാമതായി. ഒന്നാം വേദിയായ നീര്‍മാതള'ത്തില്‍ നടന്ന ചടങ്ങില്‍ സ്വര്‍ണക്കപ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോഴിക്കോടിന് സമ്മാനിച്ചു. 476 പോയിന്റ് വീതം നേടി മലപ്പുറവും കോഴിക്കോടും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലകളായി. ഈ വിഭാഗത്തില്‍ 473 പോയിന്റ് നേടി പാലക്കാട് രണ്ടാം സ്ഥാനത്തെത്തി. 467 പോയിന്റ് നേടിയ തൃശൂരാണ് മൂന്നാം സ്ഥാനത്ത്.
സമാപന സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അദ്ധ്യക്ഷനായിരുന്നു. മന്ത്രി സി. രവീന്ദ്രനാഥായിരുന്നു മുഖ്യാതിഥി. കലോത്സവ രേഖ ഇന്നസെന്റ് എം.പി പ്രകാശനം ചെയ്തു.
https://www.facebook.com/Malayalivartha
























