16 കാരിയെ അകന്ന ബന്ധു പതിവായി എവിടെയാണ് കൂട്ടിക്കൊണ്ടു പോകുന്നു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയപ്പോള്‍ പുറത്തായത് സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം

പിതാവ് വികലാംഗനും മാതാവ് രോഗിയുമായ 16 കാരിയെ ബന്ധു പതിവായി എത്തി വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടു പോകുന്നു. വിട്ടിലാണെങ്കില്‍ ദാരിദ്ര്യവുമില്ല. ഇത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ ചേര്‍ന്ന് കൂട്ടിക്കൊടുപ്പുകാരിയെ പിടിച്ചു വെച്ചപ്പോള്‍ പുറത്തു വന്നത് സൂര്യനെല്ലി കേസിന് സമാനമായ ഞെട്ടിക്കുന്ന പെണ്‍വാണിഭം. പീഡിപ്പിച്ചവരുടെ പേരു വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ ആലപ്പുഴയിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും.
ആലപ്പുഴ നഗരവാസിയായ പതിനാറുകാരിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അകന്ന ബന്ധുവായ പുന്നപ്ര സ്വദേശി ആതിര (24)യെ പോലീസ് അറസ്റ്റു ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുവായ യുവതി ടൂറിസം കേന്ദ്രങ്ങളിലെത്തിച്ച് പലര്‍ക്കും കാഴ്ചവച്ചെന്നു പരാതി യില്‍ പറഞ്ഞിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പെണ്‍കുട്ടിയെ സമ്പന്നര്‍ക്ക് ഇടനിലക്കാരി കാഴ്ച വെച്ചിരുന്നത്. പോലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ക്ക് തന്നെ കാഴ്ചവച്ചതായി പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു.
മൊഴിയില്‍ പരാമര്‍ശിക്കപ്പെട്ട നാര്‍കോട്ടിക് സെല്‍ വിഭാഗത്തിലെ സീനിയര്‍ പോലീസ് ഓഫീസറായ ആലപ്പുഴ സ്വദേശി നെല്‍സണെ സസ്‌പെന്‍ഡു ചെയ്തു. പോലീസുദ്യോഗസ്ഥന്‍ മാരാരിക്കുളത്തെ റിസോര്‍ട്ടില്‍വച്ച് മദ്യം നല്‍കിയശേഷം പീഡിപ്പിച്ചെന്നു വനിതാ എസ്.ഐ. ജെ. ശ്രീദേവിക്കു പെണ്‍കുട്ടി മൊഴി നല്‍കി. ആതിര പതിവായി പെണ്‍കുട്ടിയെ വീട്ടില്‍ നിന്നു കൂട്ടിക്കൊണ്ടു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം നഗരസഭാ കൗണ്‍സിലറെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നഗരസഭാ കൗണ്‍സിലറും നാട്ടുകാരും ചേര്‍ന്ന് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടു പോകാന്‍ എത്തിയപ്പോള്‍ യുവതിയെ തടഞ്ഞുവച്ച് പോലീസിലേല്‍പ്പിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് ഇക്കാര്യത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തുവന്നത്. ഇന്നലെ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കേസില്‍ ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്റെ നിര്‍ദേശാനുസരണം ആലപ്പുഴ ഡിവൈ.എസ്.പി: പി.വി ബേബിയുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികള്‍ക്കെതിരേ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടരുമ്പോള്‍ കൂടുതല്‍ ഉന്നതര്‍ കുടുങ്ങുമെന്നാണ് കിട്ടുന്ന സൂചനകള്‍.
https://www.facebook.com/Malayalivartha






















