ചെറുതുരുത്തിയില്‍ കഞ്ചാവുവേട്ടയില്‍ അറസ്റ്റിലായ സൈനബയുടെ വിശ്വാസം ആ കല്ല്.. എല്ലാ കണക്കൂട്ടലുകളും പിഴച്ചപ്പോൾ വെട്ടിലായത് സൈനബയും കൂട്ടാളിയും...

ചെറുതുരുത്തി മേഖലയില്‍ പോലീസിന്റെ നേതൃത്വത്തില്‍ വന്‍ കഞ്ചാവുവേട്ട. കൊച്ചിന്‍ പാലത്തിനു സമീപത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരില്‍നിന്ന് നാലു കിലോ കഞ്ചാവ് ചെറുതുരുത്തി പോലീസ് കണ്ടെടുത്തു.
എന്നാൽ സംശയാസ്പദമായി ഇരുവരുടെയും ബാഗില്‍ കണ്ട പട്ടില്‍ പൊതിഞ്ഞ കല്ല് സംബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ് രസകരമായ വിവരങ്ങള്‍ പുറത്തുവന്നത്.
കഞ്ചാവുവേട്ടയില്‍ അറസ്റ്റിലായ സൈനബക്കു നല്‍കിയ വിശ്വാസമായിരുന്നു ആ കല്ല്. തമിഴ്നാട്ടില്‍ പൊള്ളാച്ചി-പഴനി ഭാഗങ്ങളില്‍നിന്നും കഞ്ചാവുവാങ്ങി കൊണ്ടുവരുമ്പോഴാണ് പട്ടില്‍ പൊതിഞ്ഞ പൂജിച്ച കല്ല് നല്‍കുന്നത്.
ഇതു കൈയില്‍വച്ചാല്‍ പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസം നല്‍കിയാണ് ഇവരെ വിടുന്നത്. ഒരു കിലോ കഞ്ചാവിന് ഇരുപതിനായിരം രൂപ വച്ച് വന്‍തോതിലാണ് ഇവര്‍ കഞ്ചാവ് വിറ്റഴിച്ചിരുന്നത്. വില്‍പ്പനക്കാരി ഒരു സ്ത്രീ ആയതിനാല്‍ പെണ്‍കുട്ടികളും കഞ്ചാവ് വ്യാപകമായി വാങ്ങുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇരുവരും വിവിധ ഇടങ്ങളില്‍ കേസുകളില്‍ പ്രതികളുമാണ്. പൊള്ളാച്ചി ഭാഗത്തുനിന്നും ട്രെയിന്‍ മാര്‍ഗം കൊണ്ടുവന്ന കഞ്ചാവ് കൈമാറുമ്പോഴാണ് ചെറുതുരുത്തിയില്‍ പിടിയിലായത്. ആഴ്ചകള്‍ക്കു മുൻപും വലിയ തോതില്‍ കഞ്ചാവ് ചെറുതുരുത്തിയില്‍നിന്ന് പിടികൂടിയിരുന്നു.

https://www.facebook.com/Malayalivartha






















