കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെട്ടു

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. 50 മീറ്ററില്‍ താഴെ മാത്രമാണ് ചെന്നൈ വിമാനത്താവളത്തില്‍ നിലവിലെ കാഴ്ചപരിധി. ഇതാണ് പ്രവര്‍ത്തനം തടസപ്പെടാന്‍ കാരണം. പൊങ്കലിനോട് അനുബന്ധിച്ചുള്ള ഭോഗി ആചാരത്തിന്റെ ഭാഗമായി പഴയ സാധനങ്ങള്‍ ചെന്നൈ നിവാസികള്‍ കൂട്ടത്തോടെ കത്തിച്ചതാണ് മൂടല്‍മഞ്ഞിന് കാരണമെന്നാണ് റിപ്പോര്‍ട്ട്
മൂടല്‍മഞ്ഞിനെ തുടര്‍ന്ന് പത്തോളം വിമാനങ്ങള്‍ ബംഗളുരു, ഹൈദരാബാദ്, കോയമ്പത്തൂര്‍ വിമാനതാവളങ്ങളിലേക്ക് വഴി തിരിച്ച് വിട്ടു. മണിക്കുറുകള്‍ക്ക് ശേഷം മാത്രമേ വിമാനതാവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാകു എന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ചെന്നൈ വായുവിന്റെ മലനീകരണ തോതും ഉയര്‍ന്നിട്ടുണ്ട്
നാല് ദിവസങ്ങളിലായി നടക്കുന്ന പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ വീട്ടിലെ പഴയ സാധനങ്ങള്‍ കത്തിക്കാറുണ്ട്. ഇത്തരത്തില്‍ നഗരവാസികള്‍ പഴയ സാധനങ്ങള്‍ക്ക് കൂട്ടത്തോടെ തീയിട്ടതാണ് മൂടല്‍മഞ്ഞിനും മലിനീകരണത്തിനും കാരണം
https://www.facebook.com/Malayalivartha






















