കര്‍ഷകന്റെ കാന്‍സര്‍ ബാധിച്ച കാല്‍ സ്വകാര്യ ആശുപത്രി മുറിക്കാനൊരുങ്ങി; തുണയായത് മെഡിക്കല്‍ കോളേജ്

കാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയ കർഷകന്റെ കാൽ മുറിച്ചു മാറ്റണമെന്ന് സ്വകാര്യ ആശുപത്രി വിധിയെഴുതി. എന്നാൽ അയാൾക്ക് തുണയായത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. വന്‍തുക ചികിത്സയ്ക്ക് മുടക്കിയതിന് പിന്നാലെയാണ് പാലക്കാട് സ്വദേശി ഗുരുവായൂരപ്പന്‍ എന്ന 62 കാരനു ഇങ്ങനെയൊന്നു കേൾക്കേണ്ടി വന്നത്. എന്നാൽ കാല്‍ മുറിച്ചു മാറ്റാതെ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ചികിത്സിച്ചു മാറ്റി. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ കരുതലോടെയുള്ള ശുശ്രൂഷയിലാണ് ഗുരുവായൂരപ്പന് കാലു തിരികെ ലഭിച്ചത്.
തുടയെല്ലിലും മുട്ടിലും കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് കൃഷിക്കാരന്‍ കൂടിയായ ഗുരുവായൂരപ്പന്റെ ഇടതുകാല്‍ പൂര്‍ണ്ണമായും മുറിച്ചു മാറ്റണമെന്നായിരുന്നു ആദ്യം ചികിത്സിച്ച സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. എന്നാല്‍ അത് അനുസരിക്കാതെ ഒരു മാസം മുമ്പ് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി എത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ ജീവിതം മാറിമറിഞ്ഞത്. എല്ലുരോഗ വിദഗ്ദ്ധന്‍ ഡോ. കെ. ബാലഗോപാലിന്റെ കാല്‍ മുറിക്കുന്നതിന് പകരം രോഗം ബാധിച്ച തുടയെല്ലും കാല്‍മുട്ടും മാത്രം ശസ്ത്രക്രിയ വഴി നീക്കം ചെയ്യുകയും പകരം അതേ അളവിലുള്ള കൃത്രിമ തുടയെല്ലും കാല്‍മുട്ടും വെച്ചു പിടുപ്പിക്കുകയും ചെയ്തു.
ശസ്ത്രക്രിയയും വിശ്രമവും കഴിഞ്ഞ് ഗുരുവായൂരപ്പന്‍ ഇപ്പോള്‍ നടന്നു തുടങ്ങിയിരിക്കുകയാണ്. സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ വേണ്ടി വരുന്ന ശസ്ത്രക്രിയ സര്‍ക്കാരിന്റെ ചികിത്സാസഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തികച്ചും സൗജന്യമായി ആയിരുന്നു ചികിത്സ നടത്തിയത്.
https://www.facebook.com/Malayalivartha






















