കോണ്‍ഗ്രസും ലീഗും മാത്രമുള്ള മുന്നണിയായി യുഡിഎഫ് മാറിയെന്ന് കോടിയേരി

യുഡിഎഫ് ഇനിയും ശിഥിലീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസും ലീഗും മാത്രമുള്ള മുന്നണിയായി യുഡിഎഫ് മാറിയെന്നും കോടിയേരി നിരീക്ഷിച്ചു. ആലപ്പുഴയില്‍ ജില്ലാ സമ്മേളനത്തിനെത്തിയതായിരുന്നു കോടിയേരി.
വിട്ട് പോയവര്‍ തിരിച്ച് വരുമ്പോള്‍ ഇടത് മുന്നണിയുടെ ജനകീയ അടിത്തറ വികസിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ശക്തി വര്‍ദ്ധിപ്പിക്കാന്‍ സിപിഐയും ശ്രമിക്കണമെന്നും സിപിഐ ദുര്‍ബലപ്പെട്ടാല്‍ ഇടത് മുന്നണി ദുര്‍ബലപ്പെടുമെന്നും കാനം പറഞ്ഞു.
ബിജെപിയല്ല, കോണ്‍ഗ്രസാണ് മുഖ്യ ശത്രുവെന്ന് പ്രഖ്യാപിച്ച സിപിഎമ്മിനോടൊപ്പം ചേര്‍ന്നാണ് വീരേന്ദ്രകുമാര്‍ ഫാഷിസത്തിനെതിരെ പോരാടുന്നതെന്ന് എം എം ഹസന്‍ പരിഹസിച്ചു. ഇന്ന് പെന്‍ഷന്‍ നിഷേധിക്കുന്ന അവസ്ഥയാണുള്ളത് നാളെ ശമ്പളത്തിന് വേണ്ടി സമരം ചെയ്യേണ്ടി വന്നേക്കാമെന്നും ഹസന്‍ ആരോപിച്ചു. പാലക്കാട്ടെ വീരേന്ദ്രകുമാറിന്റെ തോല്‍വി സംബന്ധിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ നടപടി സ്വീകരിച്ചതാണെന്നും വീരേന്ദ്രകുമാര്‍ ആഗ്രഹിച്ച രീതിയിലായില്‍ ആയിരുന്നില്ലെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഒരു സര്‍ക്കാര്‍ ജീവിച്ചിരിപ്പില്ലെന്നും സമ്പൂര്‍ണ അരാജകാവസ്ഥയാണെന്നും ഹസന്‍ ആരോപിച്ചു.
താമസിക്കാതെ കേരളാ കോണ്‍ഗ്രസ് എമ്മിനെ എല്‍.ഡി.എഫില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കോടിയേരിയും കൂട്ടരും. എന്നാല്‍ സി.പി.ഐ ഇതിനെ ശക്തിയുക്തം എതിര്‍ക്കുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനം എടുക്കുമെന്നാണ് കെ.എം മാണി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കോട്ടയം സമ്മേളനത്തില്‍ മാണിയെ കോടിയേരി സ്വാഗതം ചെയ്തു. തൊട്ടുപിന്നാലെ സി.പി.ഐ കോട്ടയം സെക്രട്ടറി ശശിധരന്‍ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha






















