പറഞ്ഞുറപ്പിച്ച വിവാഹത്തില്‍ നിന്ന് പിന്‍മാറിയതോടെ ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗര്‍ഭിണിയായ 17കാരി

ഗര്‍ഭിണിയായ പതിനേഴുകാരി ജീവനൊടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി അധികൃതരുടെ മുന്നില്‍. പശ്ചിമ ബംഗാളിലെ കിഴക്കന്‍ മിഡ്‌നാപൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ജില്ലാ അധികൃതരെ സമീപിച്ചത്.
സമീപ പ്രദേശത്തുള്ള യുവാവാണ് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ദുരുപയോഗം ചെയ്തത്. ഗര്‍ഭിണിയായപ്പോള്‍ ഇയാളും കുടുംബവും വിവാഹത്തില്‍ നിന്ന് പിന്മാറി. നിലവില്‍ ഇയാള്‍ ഒളിവിലാണ്. ജില്ലാ മജിസ്‌ട്രേറ്റിന്റെ പരാതി പരിഹാര സെല്ലില്‍ നിന്നാണ് പെണ്‍കുട്ടിയുടെ അപേക്ഷയുടെ കാര്യത്തില്‍ അറിയിപ്പ് കിട്ടിയതെന്ന് സുതാഹത പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ ജലേശ്വര്‍ തിവാരി അധികൃതര്‍ അറിയിച്ചു.
അവിവാഹിതയായ അമ്മയായി ജീവിക്കുക ദുഷ്‌കരമാണെന്ന് പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടയുമായുള്ള വിവാഹത്തിന് ആദ്യം യുവാവിന്റെ വീട്ടുകാര്‍ സമ്മതിച്ചിരുന്നു എന്നാല്‍ പിന്നീട് പിന്മാറുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. പശ്ചിമ ബംഗാള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പെണ്‍കുട്ടിയെയും കുടുംബത്തേയും സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha






















