ശ്രീജിത്തിന് പിന്തുണയുമായി നടന്‍ ടൊവിനോതോമസ് സമരപ്പന്തലില്‍

സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്ത്. നടന്‍ ടൊവീനോ തോമസ്, കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ എന്നിവര്‍ ശ്രീജിത്തിനെ കണ്ട് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ ഘാതകരെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സമരം ചെയ്യുന്നത്. നിയമം അനുശാസിക്കുന്ന രീതിയില്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്ന് നടന്‍ ടൊവിനൊ തോമസ് പറഞ്ഞു. അപ്പോള്‍ മാത്രമേ ഇന്ത്യന്‍ ഭരണഘടനയിലുള്ള വിശ്വാസം തിരിച്ചു പിടിക്കാന്‍ പറ്റുവെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ ലാക്കോടു കുടിയല്ല വിഷയത്തില്‍ ഇടപെടുന്നത്. തനിക്ക് രാഷ്ട്രീയമില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണക്കുകയോ തള്ളിപ്പറയുകയോ ചെയ്യുന്നുമില്ല. െഎക്യത്തിന്റെ രാഷ്ട്രീയമാണ് തന്റെത്. ഏതെങ്കിലും ഒരു വിഭാഗം ആളുകളെ പീഡിപ്പിക്കുക എന്നതിനല്ല, ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് സമരം. ഇതിന്റെ പേരില്‍ മുഴുവന്‍ പൊലീസ് സേനയെയും കുറ്റപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോകരുത്, പോകുകയുമില്ല.
ഇവിടെ വന്നവര്‍ സമാധാനപരമായാണ് സമരം ചെയ്യുന്നത്. ഇത് കാണേണ്ടവര്‍ കാണുകയും ചെയ്യേണ്ടവര്‍ വേണ്ടത് ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ശ്രീജിത്തിന് തന്റെ ഭാഗത്തു നിന്ന് എല്ലാ പിന്തുണയുമുണ്ടാകുമെന്നും ടൊവിനൊ പറഞ്ഞു. 765 ദിവസമായി സമരംചെയ്യുന്ന ശ്രീജിത്തിന്റെ ശാരീരികസ്ഥിതി മോശമായതിനെത്തുടര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തുന്നത്. രണ്ടു ദിവസം മുമ്പാണ് ശ്രീജിത്തിന്റെ സമരത്തെ നവമാധ്യമങ്ങള്‍ ഏറ്റെടുത്തത്. 'നീതി വൈകുന്നതും നീതി നിഷേധമാണെന്ന' ഹാഷ് ടാഗിലൂടെയാണ് ശ്രീജിത്തിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുന്നോട്ടുവരുന്നത്.
2014ല്‍ പാറശ്ശാല പൊലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജീവ് മരിച്ചുവെന്നാണ് കേസ്. പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ഉത്തരവിനെത്തുടര്‍ന്ന് നഷ്ടപരിഹാരം എന്ന നിലയില്‍ 10 ലക്ഷം രൂപ സര്‍ക്കാര്‍ കുടുംബത്തിന് നല്‍കിയിരുന്നു. സി.ബി.ഐ കേസ് ഏറ്റെടുക്കുംവരെ സമരം തുടരാനാണ് ശ്രീജിത്തിന്റെ തീരുമാനം.
https://www.facebook.com/Malayalivartha






















