Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

പോലീസ് ചതിവല നെയ്യുകയാണെന്ന് തിരിച്ചറിഞ്ഞ ബന്ധുക്കള്‍ ശ്രീജിവിനെ വിലക്കിയിട്ടും പെണ്‍കുട്ടിയെ കാണാന്‍ എത്തി; പ്രകോപിതരായ ബന്ധുക്കള്‍ കാമുകിയുടെ വിവാഹം മുടക്കാന്‍ ശ്രീജിവ് വീട്ടിലെത്തുമെന്ന് കരുതി ചതിയൊരുക്കി: ഒടുവില്‍ ഉറ്റ സുഹൃത്ത് തന്നെ ശ്രീജിവിനെ ചതിക്കാന്‍ നിര്‍ബന്ധിതനായപ്പോള്‍... സിനിമയെ വെല്ലുന്ന പിന്നാമ്പുറ കഥകള്‍ ഇങ്ങനെ..

16 JANUARY 2018 12:34 PM IST
മലയാളി വാര്‍ത്ത

പ്രണയം പ്രാണനെടുത്ത ശ്രീജിവിന്റെ കൊലയാളികള്‍ പോലീസ് തലപ്പത്ത് ഇരുന്നു ഇന്നും വിലസുമ്പോള്‍ ശ്രീജിത്ത് എന്ന സഹോദരന്റെ നീതി തേടിയുള്ള യാത്ര തുടരുകയാണ്. അന്യ മതസ്ഥയും അയല്‍ക്കാരിയുമായ പെണ്‍കുട്ടിയുമായി ശ്രീജിനുണ്ടായിരുന്ന പ്രണയ ബന്ധമാണ് പൊലീസിന്റെ കൊടും ക്രൂരതയ്ക്ക് കാരണമായത്. ഒരു പോലീസ് സബ് ഇന്‍സ്പെക്ടറുടെ ബന്ധുവിന്റെ മകളുമായി ആഴമേറിയ പ്രണയത്തില്‍ പെട്ടു പോയിരുന്നു ശ്രീജീവ് എന്ന യുവാവ്. മറ്റൊരു വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി പ്രണയാധിക്യം മൂലം അവന്റെ കൂടെ ഒളിച്ചോടുകയോ മറ്റോ ചെയ്യാതിരിക്കാന്‍ വീട്ടുകാര്‍ കണ്ട ഉപായമണ് ശ്രീജീവിനെ ഒരു മോഷണക്കേസില്‍ കുടുക്കി അകത്താക്കുക എന്നത്. 

ശ്രീജിവിനെ പോലീസ് നോട്ടമിട്ടിരിക്കുന്നതില്‍ പന്തിയല്ലെന്ന് മനസിലാക്കിയ ബന്ധുക്കള്‍ ശ്രീജീവിനെ സ്ഥലത്ത് നിന്ന് മാറ്റി. അപ്പോഴും ഇടയ്ക്കിടയ്ക്ക് ശ്രീജീവ് വീട്ടിലെത്തി. ആരുടേയും കണ്ണില്‍ പെടാതിരിക്കാന്‍ രാത്രി യാത്രകളായിരുന്നു അധികവും. വീട്ടുകാരോട് പോലും പറയാതെ എത്തിയ യാത്രകള്‍. ഇതിനിടെയില്‍ അതീവ രഹസ്യമായി കാമുകിയേയും വീട്ടില്‍ പോയി കണ്ടിരുന്നത്. അവസാനമായി പൊലീസ് പിടികൂടുന്നതിന് മൂന്ന് ദിവസം മുമ്പും ശ്രീജീവ് കാമുകിയെ വീട്ടിലെത്തി കണ്ടിരുന്നു. ഇത് അച്ഛനും ചിറ്റപ്പനും അറിഞ്ഞു. പോലീസ് ഏമാനായ ബന്ധുവിന് വെറുതെ ഇരിക്കാനായില്ല. 

പെണ്‍കുട്ടിയുടെ കല്യാണത്തിന് തലേ ദിവസം ശ്രീജിവ് വീട്ടിലെത്തുമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് ഉറപ്പുണ്ടായിരുന്നു. അങ്ങനെയാണ് ശ്രീജീവിനെ കുരുക്കാന്‍ തീരുമാനിച്ചത്. ശ്രീജിത്തും പെണ്‍കുട്ടിയും പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോൾ തന്നെ പോലീസ് ഏമാനും ശിങ്കിടികളും കുരുക്കുകള്‍ മുറുക്കി തുടങ്ങിയിരുന്നു. ലക്ഷങ്ങള്‍ വില വരുന്ന മൊബൈല്‍ ഫോണ്‍ ശ്രീജിവ് മോഷ്ടിച്ചുവെന്ന കേസ് മെനഞ്ഞെടുത്തതാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പോലും അറിഞ്ഞിരുന്നില്ല. അത്ര വിദഗ്ധമായിട്ടായിരുന്നു പ്ലാനിങ് നടപ്പിലാക്കിരുന്നത്.

ഇങ്ങനെ വിവാഹം മുടക്കി കാമുകിയുമായി മുങ്ങാന്‍ ശ്രീജിവ് എത്തുമെന്ന് കരുതി കരുക്കള്‍ നീക്കുന്നതിനിടയിലാണ് ഓട്ടോറിക്ഷാക്കാരന്‍ രാജീവിലേക്ക് കാര്യങ്ങളെത്തുന്നത്. ശ്രീജീവിന്റെ ഏറ്റവും അടുത്ത സുഹൃത്ത്. ശ്രീജീവ് എങ്ങനെ എപ്പോള്‍ എത്തുമെന്ന് രാജീവിന് മാത്രമേ അറിയാവൂവെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ബസില്‍ രാത്രിയിലെത്തുന്ന ശ്രീജീവിനെ എപ്പോഴും പോയി കൂട്ടികൊണ്ടു വരുന്നത് രാജീവായിരുന്നു. ഇത് മനസ്സിലാക്കി പൊലീസ് രാജീവിനെ നിരീക്ഷിച്ചു. ചെറിയ തോതില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. കാമുകിയുടെ വിവാഹത്തോട് അടുത്ത ദിവസമെല്ലാം ഇത് തുടര്‍ന്നു. അങ്ങനെയാണ് ശ്രീജീവിന്റെ യാത്രാ വിവരങ്ങള്‍ പൊലീസിന് കിട്ടുന്നത്. ഒറ്റുകാരന്‍ റോളില്‍ രാജീവിനെ കിട്ടിയതോടെ ശ്രീജീവ് കുടുങ്ങി. പൊലീസുകാര്‍ അങ്ങനെ മോഷണക്കേസില്‍ ശ്രീജീവിനെ പൊക്കി.

കാമുകിയുടെ വിവാഹം കഴിഞ്ഞ ശേഷമാണ് കാര്യങ്ങള്‍ പോലും കൃത്യമായി വീട്ടുകാരെ പൊലീസ് അറിയിച്ചത്. പ്രാദേശികമായി എല്ലാം തീരുമെന്ന പ്രതീക്ഷയില്‍ ലോക്കല്‍ പൊലീസ് കൊലപാതകത്തെ സമര്‍ത്ഥമായി ആത്മഹത്യയാക്കി. അതിനായി ആത്മഹത്യാക്കുറിപ്പ് പോലും സൃഷ്ടിക്കപ്പെട്ടു. എന്നാല്‍ ആറ്റിങ്ങലിലെ ഒളിവ് കേന്ദ്രത്തില്‍ നിന്ന് കണ്ടെത്തിയതാണ് ശ്രീജീവിന്റെ ആത്മഹത്യാക്കുറിപ്പെന്ന് പൊലീസ് പറയുന്നു. അതിലെ കൈയക്ഷരം വ്യാജമാണെന്ന ജസ്റ്റീസ് നാരായണക്കുറുപ്പിന്റെ കണ്ടെത്തലിനോട് മൗനവും.

കൊലപാതകത്തെ ആത്മഹത്യയാക്കാനുള്ള ക്രിമിനല്‍ ബുദ്ധി നടന്നിട്ടുണ്ട്. മോഷണക്കേസിലെ പ്രതിയെ പിടിച്ചാല്‍ പൊലീസ് ആദ്യം ചെയ്യുക ശരീരമാസകലം പരിശോധിക്കലാണ്. എന്തെങ്കിലും മോഷണ മുതല്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍. പക്ഷേ പൊലീസിന്റെ ഭാഷയിലെ കൊടും മോഷ്ടാവിന്റെ കാര്യത്തില്‍ അതുണ്ടായില്ല. അണ്ടര്‍ വെയറിനുള്ളില്‍ ഫ്യൂരിഡാന്‍ ഒളിപ്പിച്ചു വച്ചത് പൊലീസ് കണ്ടില്ല. അങ്ങനെ ലോക്കപ്പിനുള്ളില്‍ ശ്രീജീവ് വിഷം കഴിച്ചുവെന്ന കഥയുണ്ടായി. ഈ കഥയിലെ പൊരുത്തക്കേടുകള്‍ തന്നെയാണ് ശ്രീജിത്തിനെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരപന്തലില്‍ എത്തിച്ചത്. വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ്  കാമുകിയെ രാത്രി വീട്ടിലെത്തി കണ്ടതിന്റെ പ്രതികാരം പെണ്‍വീട്ടുകാര്‍ നടപ്പാക്കിയെന്നാണ് സംശയം.

2014 മെയ് 21നാണ് ശ്രീജിവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് മരിക്കുന്നത്. 2015 മെയ് മുതലാണ് സഹോദരന്‍ ശ്രീജിത്ത് നിരാഹരമിരിക്കുന്നത്. 2016 ജൂണ്‍ 26 ന് കേരള ശബ്ദത്തില്‍ ആ ലോക്കപ്പു മരണത്തെക്കുറിച്ച് ഒട്ടൊക്കെ വിശദമായ വാര്‍ത്ത കൊടുത്തിരുന്നു.

ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടറുടെ ബന്ധുവിന്റെ മകളുമായി ആഴമേറിയ പ്രണയത്തില്‍ ആയിരുന്നു ശ്രീജീവ് എന്ന യുവാവ്.. മറ്റൊരു വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി പ്രണയാധിക്യം മൂലം അവന്റെ കൂടെ ഒളിച്ചോടുകയോ മറ്റോ ചെയ്യാതിരിക്കാന്‍ വീട്ടുകാര്‍ കണ്ട ഉപായമണ് ശ്രീജീവിനെ ഒരു മോഷണക്കേസില്‍ കുടുക്കി അകത്താക്കുക എന്നത്. മാത്രമല്ല വിഷം കഴിച്ചു മരിച്ചു എന്ന പ്രസ്താവന വിശ്വാസ്യതയില്ലാത്തതായിരുന്നു. ദേഹമാസകലം മര്‍ദ്ദനം ഏറ്റ പാടും വീര്‍ത്തു വിങ്ങിയ വൃഷണങ്ങളുമായാണ് അനിയന്റെ മൃതദേഹം കുടുംബക്കാര്‍ക്ക് ലഭിക്കുന്നത്. (കേരള ശബ്ദത്തില്‍ വന്ന വാര്‍ത്തയുടെ സാരം)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (1 hour ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (1 hour ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (2 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (2 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (2 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (3 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (4 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (5 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (5 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (5 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (6 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (6 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (7 hours ago)

Malayali Vartha Recommends