ശ്രീജിവിന്റെ കസ്റ്റഡിമരണത്തെ കുറിച്ചുള്ള അന്വേഷണം ഏറ്റെടുത്തെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു; ശ്രീജിവിന്റെ അമ്മ നല്‍കിയ ഹര്‍ജി കോടതി തീര്‍പ്പാക്കി

ശ്രീജിവിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം ഏറ്റെടുത്തെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ ശ്രീജിവിന്റെ അമ്മ രമണി പ്രവീണ നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. അന്വേഷണത്തിന്റെ വിജ്ഞാപനത്തിന്റെ പകര്‍പ്പ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. നാളെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുമെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. എത്രയും വേഗം അന്വേഷണം ഏറ്റെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന ഗവ. പ്ലീഡര്‍ ആവശ്യപ്പെട്ടു. അന്വേഷണം സംബന്ധിച്ച വിഞ്ജാപനം ഇന്ന് രാവിലെ പുറത്തിറങ്ങിയിരുന്നു. നാളെ കേസ് രജിസ്റ്റര്‍ ചെയ്യും. കേസിനേക്കുറിച്ച് വ്യക്തത വന്നാല്‍ നിരാഹാര സമരം അവസാനിപ്പിക്കുമെന്ന് 760 ദിവസത്തിലധികമായി സെക്രട്ടറിയേറ്റ് നടയില്‍ നിരാഹാരം അനുഷ്ടിക്കുന്ന സഹോദരന്‍ ശ്രീജിത്ത് പ്രതികരിച്ചു. സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിവിന്റെ അമ്മ രമണ പ്രവീണ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് സി.ബി.ഐ തീരുമാനം അറിയിക്കുമെന്നാണ് പറഞ്ഞിരുന്നത്. സി.ബി.ഐ ഡയറക്ടര്‍ ഒപ്പിട്ട വിഞ്ജാപനം സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു.
നിലവില്‍ കാഞ്ഞിരംകുളം പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. െ്രെകംബ്രാഞ്ചും കേസ് അന്വേഷിച്ചതാണ്. അന്വേഷണ സംഘത്തെ തീരുമാനിച്ച ശേഷം സി.ബി.ഐ , കാഞ്ഞിരംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ ഏറ്റുവാങ്ങും. ഇന്ന് ഉച്ചയ്ക്കാണ് ശ്രീജിവിന്റെ അമ്മ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്. അന്വേഷണം ഏറ്റെടുത്തതായി സി.ബി.ഐയും സര്‍ക്കാരും കോടതിയെ അറിയിക്കും.
സഹോദരന്‍ ശ്രീജീവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് 2015 മെയ് 22നാണ് ശ്രീജിത്ത് ആദ്യമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവുമായി എത്തിയത്. പാറശാല പൊലീസിന്റെ കസ്റ്റഡിയില്‍ കഴിയുമ്പോള്‍ മരിച്ച തന്റെ സഹോദരന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി്ക്കും ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്കും ശ്രീജിത്ത് പരാതി നല്‍കിയിരുന്നു.
പൊലീസ് പറയുന്നത് പോലെ ശ്രീജീവിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമായിരുന്നു ശ്രീജിത്തിന്റെ ആരോപണം. എന്നിട്ടും അന്വേഷണത്തില്‍ പുരോഗതിയൊന്നുമുണ്ടാകാതെ വന്ന സാഹചര്യത്തിലാണ് ശ്രീജിത്ത് സമരം ആരംഭിച്ചത്. ആദ്യം രണ്ട് മൂന്ന് തവണ സെക്രട്ടേറിയറ്റിന് മുന്നില്‍ വന്ന് പോയി സമരം ചെയ്ത ശ്രീജിത്ത് സാധാരണക്കാര്‍ക്ക് ഇവിടെ നീതി ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് ദീര്‍ഘമായ സമരത്തിന് ഇറങ്ങിയത്. കൃത്യമായി പറഞ്ഞാല്‍ 2015 ഡിസംബര്‍ 11 മുതല്‍ ഈ ചെറുപ്പക്കാരന്‍ കേരളത്തിന്റെ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ നീതിക്കായി നിരാഹാരം കിടക്കുന്നു. വിവിധ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി സെക്രട്ടേറിയറ്റില്‍ വന്നുപോകുന്ന കേരളത്തിലെമ്പാടുമുള്ള ഒട്ടനവധി പേര്‍ ഈ ചെറുപ്പക്കാരനെ കടന്നു പോയിരിക്കുന്നു. രണ്ട് വര്‍ഷവും ഒരു മാസവും പിന്നിട്ടപ്പോഴാണ് കേരളത്തിന്റെ മനസാക്ഷി ഈ ചെറുപ്പക്കാരനെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
https://www.facebook.com/Malayalivartha


























