ഒരുമിച്ചുള്ള യാത്ര അന്ത്യയാത്രയായി; മാലാഖയായി പൊന്നുമോളെ അരികില്‍ കണ്ടപ്പോള്‍ അന്ത്യ ചുംബനം നല്‍കാനാകാതെ പിതാവ്

വീട്ടില്‍ നിന്നും മമ്മിയോട് റ്റാറ്റാ പറഞ്ഞ് പപ്പയും മകളുമിറങ്ങുമ്പോള്‍ അതൊരു അവസാന യാത്രയാകുമെന്ന് ആരും അറിഞ്ഞില്ല. ആര്‍ത്തുങ്കല്‍ പള്ളിയിലെ പൊരുന്നാളിന് പോയി മടങ്ങവെ മകള്‍ക്ക് ദാരുണാന്ത്യം. അച്ഛന്‍ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജിലും. മകള്‍ക്കെന്ത് സംഭവിച്ചെന്നുള്ള ആകാംഷയില്‍ കിടക്കവേ ദേ വരുന്നു മകള്‍. തൂവെളള നിറമുളള മാലാഖയുടെ വേഷത്തില്‍ മിഴിയടച്ചു ചാരത്തെത്തിയ മകള്‍ മേഘ...അന്ത്യചുംബനം നല്‍കാനാകാതെ സ്ട്രക്ചറില്‍ വിതുമ്പുന്ന പിതാവ് വര്‍ഗീസ്...തെള്ളകം മാതാ ആശുപത്രിയില്‍ കണ്ടുനിന്നവരെ കരയിപ്പിച്ച കൂടിക്കാഴ്ച.
അര്‍ത്തുങ്കല്‍ പള്ളിയില്‍ പോകാന്‍ സ്‌കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന പപ്പയോട് അവസാന യാത്രചോദിക്കാന്‍ എത്തിയതായിരുന്നു മേഘ. മകളുടെ ജീവിതം ലോറി കവര്‍ന്നതു വില്ലൂന്നി വെള്ളാനിക്കല്‍ വര്‍ഗീസ് അറിഞ്ഞത് അല്‍പനിമിഷം മുമ്പു മാത്രം. സ്ട്രക്ചറില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
ഡോക്ടര്‍മാരുടെ സഹായത്തോടെ പൊന്നുമോളുടെ മുഖത്തേക്ക് പിതാവ് ഒന്നു നോക്കി. മാലാഖയുടെ വേഷത്തില്‍ മോള്‍ സുന്ദരിയായി ഒരുങ്ങിയിട്ടുണ്ടല്ലോവര്‍ഗീസിന്റെ കരച്ചിലില്‍ ചുറ്റും നിന്നവര്‍ക്കു താങ്ങാനായില്ല. ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും.
പ്രത്യേകം തയാറാക്കിയ മുറിയിലേക്കു ഡോക്ടര്‍മാര്‍ കൊണ്ടുവരുന്നതിനിടയില്‍ ഒപ്പം ഉണ്ടായിരുന്ന ബന്ധുക്കളോട് ചോദിച്ചതും മകളെ ഒരുക്കിയോ എന്നായിരുന്നു. അവസാനമായി മകളെ കാണണമെന്നു വര്‍ഗീസ് വാശിപിടിച്ചിരുന്നു.
അര്‍ത്തുങ്കല്‍ പളളിയില്‍നിന്നു മടങ്ങിവരും വഴി കോട്ടയം താഴത്തങ്ങാടിയിലായിരുന്നു അപകടം. സ്വകാര്യ ബസിനെ മറികടന്നു പോകുന്നതിനിടെ വര്‍ഗീസ് ഓടിച്ചിരുന്ന സ്‌കൂട്ടര്‍ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും ഓടിക്കുടിയ നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലയ്ക്കു ഗുരുതരമായി പരുക്കേറ്റ മേഘ മരണത്തിനു കീഴടങ്ങുകയായിരുന്നു. അടിയന്തര ശാസ്ത്രക്രിയയ്ക്ക് ശേഷം വര്‍ഗീസിനെ ഐ.സി.യുവിലേക്കു മാറ്റിയിരുന്നു.
എല്ലാവര്‍ഷവും കുടുംബസമേതമായിരുന്നു ഇവര്‍ അര്‍ത്തുങ്കല്‍ തിരുനാളിന് പോകാറുളളത്. ഇത്തവണ അമ്മ ജിന്‍സിയുടെ കൈ പൊള്ളിയതിനാല്‍ യാത്ര സ്‌കൂട്ടറിലാക്കുകയായിരുന്നു. മേഘയുടെ അനുജത്തിയും പോകാന്‍ തയാറെടുത്തിരുന്നുവെങ്കിലും രാവിലെ ഉണരാന്‍ താമസിച്ചതിനാല്‍ കൊണ്ടു പോയില്ല.
മേഘ പഠിച്ചിരുന്ന വില്ലൂന്നി സെന്റ് ഫിലോമിനാസ് ഗേള്‍സ് സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. തങ്ങളുടെ സഹപാഠിക്കു കണ്ണീര്‍പ്രണാമമര്‍പ്പിക്കാന്‍ നിരവധി വിദ്യാര്‍ഥികളാണ് സ്‌കൂളിലത്തിയത്. പൊതുദര്‍ശനത്തിനുശേഷം അഞ്ചോടെയാണു മൃതദേഹം ആര്‍പ്പുക്കര വില്ലൂന്നിയിലെ വീട്ടിലേക്കെത്തിച്ചത്.
https://www.facebook.com/Malayalivartha



























