ജയമോൾ 14വയസുകാരനായ മകനെ ക്രൂരമായി കൊലപ്പെടുത്താനുള്ള യഥാർത്ഥ കാരണം എന്ത്? ചാത്തന്നൂർ അരും കൊലയുടെ ചുരുളുകൾ അഴിയുമ്പോൾ മൊഴികള്‍ അവിശ്വസനീയം...

പതിനാലുകാരനായ മകനെ കൊലപ്പെടുത്തി ചുട്ടെരിച്ചത് അമ്മ ഒറ്റക്കായിരുന്നുവെന്ന വാർത്ത വിശ്വസിക്കാതെ തരമില്ല എന്ന അവസ്ഥയിലാണ്. എല്ലാം താന്‍ തനിയെ ചെയ്തു എന്നാണ് ജയമോള്‍ ആവർത്തിച്ച് പറയുന്നത്. പോലീസിന് നല്‍കിയ മൊഴിയില്‍ അവര്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍ ജയമോള്‍ പറയുന്നത് മുഴുവന്‍ സത്യമാണെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും ആകുന്നില്ല.
നെടുമ്പുര കുരീപ്പള്ളി കാട്ടൂരില്‍ ജിത്തു ജോബ്- കൊല്ലപ്പെട്ട 14 കാരന്‍ രേഖകളില്‍ ഇങ്ങനെയാണ്. ദിവസങ്ങള്‍ പിന്നിട്ടിട്ടും ജിത്തുവിന്റെ മരണത്തിലെ ദുരൂഹതകള്‍ ഇനിയും പുറത്ത് വന്നിട്ടില്ല. ജിത്തുവുന്റെ മാതാവായ ജയമോള്‍ ആണ് കൊലപാതകം നടത്തിയത് എന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിന് ശേഷം സാധാരണ രീതിയില്‍ പ്രതികരിച്ച ജയമോള്‍ പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. എന്നാല്‍ ആ കുറ്റസമ്മതത്തില്‍ പോലും ഒരുപാട് സംശയങ്ങള്‍ ബാക്കിയാണ്.
വീട്ടിലെ അടുക്കളയില്‍ വച്ചാണ് ജയമോള്‍ ജിത്തുവിനെ കൊന്നത് എന്നാണ് പറയുന്നത്. സ്വത്ത് തര്‍ക്കം ആയിരുന്നു ഇത്തരം ഒരു ക്രൂര കൃത്യത്തിലേക്ക് തന്നെ നയിച്ചത് എന്നാണ് ജയമോളുടെ മൊഴി. എന്നാല്‍ ഇത് എത്രത്തോളം വിശ്വാസ്യ യോഗ്യമാണെന്ന കാര്യത്തില്‍ വീട്ടുകാര്‍ക്ക് പോലും സംശയമുണ്ട്. അച്ഛന്റെ വീട്ടില്‍ പോയി മടങ്ങിയെത്തിയ ജിത്തു അമ്മയുമായി സ്വത്ത് സംബന്ധിച്ച് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. അതിനിടെ ജയമോളെ ജിത്തു ചവിട്ടി എന്നാണ് പറയുന്നത്. പ്രകോപിതയായ ജയമോള്‍ മറ്റൊരു മുറിയില്‍ നിന്ന് ഷാള്‍ എടുത്തുകൊണ്ടുവന്നു കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മൊഴി.
ഷാള്‍ മുറുക്കിയപ്പോള്‍ ജിത്തുവിന്റെ ബോധം നഷ്ടപ്പെട്ടിരുന്നു. പിന്നീട് നിലത്ത് വീണ ജിത്തു മരിച്ചു എന്ന് ഉറപ്പാക്കിയതിന് ശേഷം ആയിരുന്നത്രെ ജയമോളുടെ അടുത്ത നടപടികള്‍. ഏവരേയും അമ്പരപ്പിക്കുന്നതായിരുന്നു ഈ മൊഴി. മൃതദേഹം മണ്ണെണ്ണ ഒഴിച്ച് കത്തിക്കുക എന്നതായിരുന്നു ജയമോള്‍ അടുത്തതായി ലക്ഷ്യമിട്ടത്. എന്നാല്‍ വീട്ടില്‍ ഉള്ള മണ്ണെണ്ണ അതിന് തികയില്ലായിരുന്നു. അടുത്ത വീട്ടില്‍ നിന്ന് മണ്ണെണ്ണ വാങ്ങി വരികയും ചെയ്തു. ഒരു സംശയത്തിനും ഇട നല്‍കാതെ ഇങ്ങനെ ചെയ്യാന്‍ ഒരാള്‍ക്ക് കഴിയുമോ എന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്.
സ്വന്തം വീട്ടിന്റെ പിറക് വശത്ത് മകന്റെ ദൃതദേഹം കത്തിക്കാനാണ് ആദ്യം ശ്രമിച്ചത് എന്നാണ് മൊഴിയില്‍ പറയുന്നത്. ചിരട്ടയും ചകിരിയും കൂട്ടിയിട്ടായിരുന്നു കത്തിച്ചത്. എന്നാല്‍ അവിടെ വച്ച് മൃതദേഹം പൂര്‍ണമായും കത്തിയില്ല. ഇതേ തുടര്‍ന്ന് വെള്ളം ഒഴിച്ച് തീ കെടുത്തിയത്രെ. ഇതിന് ശേഷം മൃതദേഹം തൊട്ടടുത്തുള്ള, ആളൊഴിഞ്ഞ പറമ്പിലേക്ക് മാറ്റി എന്നും ജയമോളുടെ മൊഴിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതെങ്ങനെ ഒറ്റക്ക് സാധിച്ചു എന്ന ചോദ്യവും അവശേഷിക്കുന്നു. അടുത്ത പറമ്പിലെ ഉപയോഗശൂന്യമായ ശുചിമുറിയിലാണ് ജയമോള്‍ മൃതദേഹം കൊണ്ടുചെന്നിട്ടത് എന്നാണ് പറയുന്നത്.
ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍, സെപ്റ്റിക് ടാങ്കില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ തള്ളുകയായിരുന്നു ജയമോള്‍ ലക്ഷ്യമിട്ടതത്രെ. സെപ്റ്റിക് ടാങ്ക് തുറക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു എന്നും ജയമോള്‍ മൊഴി നല്‍കിയിട്ടുണ്ട്. കൃത്യം നിര്‍വ്വഹിച്ചത് ഒറ്റയ്ക്കാണ് എന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ മൊഴി. പിറ്റേന്ന് രാവിലെ ജയമോള്‍ വീണ്ടും ജിത്തുവിന്റെ മൃതദേഹം കിടന്ന സ്ഥലത്തെത്തി. ശരീരത്തില്‍ നിന്ന് പല ഭാഗങ്ങളും അടര്‍ന്ന് വീണ അവസ്ഥയില്‍ ആയിരുന്നു അപ്പോള്‍ മൃതദേഹം. അത് വീണ്ടും തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് ജയമോള്‍ നല്‍കിയ മൊഴി.
https://www.facebook.com/Malayalivartha



























