ദ ടെറര്‍ ഓഫ് വാര്‍ ; മീഡിയാ അക്കാദമിയുടെ പ്രഥമ വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫര്‍ പ്രൈസ് നിക്ക് ഊട്ടിന്

മീഡിയാ അക്കാദമിയുടെ പ്രഥമ വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫര്‍ പ്രൈസ് വിയറ്റ്‌നാം ഫോട്ടോഗ്രാഫര്‍ നിക്കിന്. യുദ്ധ ഭീകരതയുടെ അവിസ്മരണീയ ചരിത്രം ഓർമിപ്പിക്കുന്ന ചിത്രം എക്കാലവും അവിസ്മരണീയമാണ്. നാപാം ബോംബ് വീണ് ശരീരം പൊളളിക്കരിഞ്ഞ നഗ്നയായ പെണ്‍കുട്ടി നിലവിളിച്ച് ഓടുന്ന ചിത്രം സാമ്രാജ്യ വിരുദ്ധതയുടെയും യുദ്ധ ഭീകരതയുടെയും പ്രതീകമാണ്. ഒരു ലക്ഷം രൂപയും ബഹുമതി പത്രവും ഫലകവുമടങ്ങിയതാണ് അവാര്‍ഡ്.
പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ശശികുമാര്‍, തോമസ് ജേക്കബ്, സെബാസ്റ്റ്യന്‍ പോള്‍ എന്നിവരടങ്ങിയ ജൂറി കമ്മറ്റിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. മാര്‍ച്ച് ആദ്യവാരം തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര പ്രസ് ഫോട്ടോ ഫെസ്റ്റിവലില്‍ നിക്ക് ഊട്ടിന് അവാര്‍ഡ് സമ്മാനിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും.
വിയറ്റ്‌നാമില്‍ അമേരിക്ക നടത്തിയ കിരാത കൂട്ടക്കൊലയുടെ പ്രതീകമായി മാറിയ ദ ടെറര്‍ ഓഫ് വാര്‍ എന്ന ചിത്രം 1972 ജൂണ്‍ എട്ടിനാണ് പ്രസിദ്ധീകരിച്ചത്. നിക്ക് ഊട്ട് അസോസിയേറ്റഡ് പ്രസിന്‍റെ ഫോട്ടോ എഡിറ്ററായി കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. ബോംബേറില്‍ പൊളളലേറ്റ അന്നത്തെ ഒമ്പത് വയസുകാരി കിംഫുക്ക് ഇന്ന് വീട്ടമ്മയാണ്.
https://www.facebook.com/Malayalivartha



























