വീട്ടിൽ നടന്നതെല്ലാം യുവതി തുറന്നു പറഞ്ഞു... രഹസ്യ മൊഴിയിൽ ഉണ്ണി മുകുന്ദന് കുരുക്ക് മുറുകുന്നു!

യുവനടൻ ഉണ്ണി മുകുന്ദനെതിരായ പീഡനക്കേസിൽ കുരുക്ക് മുറുകുന്നു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിയിൽ പരാതിക്കാരിയായ യുവതി രഹസ്യമൊഴി നൽകി. ഇതോടെ കേസിൽ ഉണ്ണിക്കെതിരായ നടപടികൾ കൂടുതൽ ഊർജ്ജിതമായേക്കും. അടച്ചിട്ട കോടതി മുറിയിലായിരുന്നു നടപടിക്രമങ്ങൾ. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ കോടതി പ്രതിഭാഗം വക്കീലിന് ക്രോസ് വിസ്താരം നടത്താനുള്ള അവസരം നിഷേധിച്ചതും ഉണ്ണിക്ക് തിരിച്ചടിയായെന്ന് വിലയിരുത്തുന്നവരുണ്ട്.
പീഡനശ്രമക്കേസ് കെട്ടിച്ചമച്ചതാണെന്ന് ഉണ്ണി മുകുന്ദനും പൊലീസ് സംരക്ഷണം വേണമെന്ന് പരാതിക്കാരിയായ യുവതിയും നേരത്തെ കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഇതേ തുടർന്നാണു പരാതിക്കാരിയെ വിളിച്ചുവരുത്തി മൊഴിയെടുക്കാൻ എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തീരുമാനിച്ചത്.
കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നൽകിയത്. സിനിമയുടെ കഥ പറയാനായി ക്ഷണിച്ചതിനെ തുടർന്ന് ഉണ്ണി മുകുന്ദന്റെ ഫ്ളാറ്റിലെത്തിയ തന്നെ നടൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ ഓഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി നൽകിയ പരാതിയെ തുടർന്ന് എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഉണ്ണി മുകുന്ദന് നോട്ടീസ് അയച്ചിരുന്നു. കേസിൽ ഉണ്ണി മുകുന്ദൻ ഇപ്പോൾ ജാമ്യത്തിലാണ്. നടന്റെ ജാമ്യം റദ്ദാക്കണമെന്ന് യുവതി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ഉണ്ണി മുകുന്ദനെക്കുറിച്ച് നല്ലത് മാത്രമാണ് കേട്ടിരുന്നതെന്നും എന്നാൽ, അദ്ദേഹത്തിന്റെ പ്രവൃത്തി മകൾക്ക് കടുത്ത ആഘാതമുണ്ടാക്കിയെന്നും പരാതിക്കാരിയായ യുവതിയുടെ പിതാവ് പറഞ്ഞതായി റിപ്പോർട്ടുകൾ. ഇവരുടെ കുടുംബം വർഷങ്ങളായി വിദേശത്താണ്. ആറാം വയസ് മുതൽ യുവതി പഠിച്ചതും വളർന്നതുമെല്ലാം വിദേശത്താണ്. സംഭവത്തെ തുടർന്നാണ് താനടക്കമുള്ള കുടുംബാംഗങ്ങൾ നാട്ടിലെത്തിയതെന്നും യുവതിയുടെ അച്ഛൻ വ്യക്തമാക്കി.
എച്ച്ആർ മേഖലയിൽ ജോലി ചെയ്തിരുന്ന യുവതി താനെഴുതിയ തിരക്കഥ സിനിമയാക്കുന്നതിന് വേണ്ടിയാണ് ഓഗസ്റ്റിൽ കേരളത്തിലെത്തിയത്. ‘അവൾ രണ്ടു തിരക്കഥകൾ എഴുതിയിരുന്നു. ദുബായിലെ ഒരു പ്രൊഡക്ഷൻ കമ്പനിക്ക് അതിഷ്ടമായതിനെ തുടർന്ന് സിനിമയാക്കാമെന്ന് സമ്മതിച്ചു. സിനിമയിലേക്ക് ഉണ്ണി മുകുന്ദന്റെ ഡേറ്റ് കിട്ടുമോ എന്നറിയാനാണ് അവൾ അദ്ദേഹത്തെ കാണാനെത്തിയത്’ -യുവതിയുടെ അച്ഛൻ പറഞ്ഞു.
സിനിമയുടെ കഥ പറയാൻ ഇടപ്പള്ളിയിലെ വീട്ടിലെത്തിയ തന്നെ ഉണ്ണി മുകുന്ദൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. 2017 ഓഗസ്റ്റ് 23ന് നടന്നുവെന്ന് പറയുന്ന സംഭവത്തിൽ 2017 സെപ്റ്റംബർ 15നാണ് യുവതി പരാതി നൽകിയത്. എന്നാൽ യുവതിയുടേത് വ്യാജ പരാതിയാണെന്നും, തന്നെ അപമാനിച്ച് പണം തട്ടാനാണ് യുവതി ശ്രമിക്കുന്നതെന്നുമാണ് ഉണ്ണി മുകുന്ദന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതിക്കെതിരെ പരാതിയും നൽകിയിട്ടുണ്ട്.
പീഡനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഉണ്ണി മുകുന്ദനെതിരെ യുവതി മറ്റൊരു പരാതി കൂടി നൽകിയത്. തന്റെ പേരു വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ടെന്നായിരുന്നു യുവതിയുടെ രണ്ടാമത്തെ പരാതി. ഈ സംഭവത്തിലും ഉണ്ണി മുകുന്ദനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha



























