അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി തടവിലാക്കപ്പെട്ട സൗദി രാജകുമാരന്‍ രണ്ടു മാസത്തെ തടങ്കല്‍ ജീവിതത്തിനു ശേഷം ജയില്‍ മോചിതനായി

സൗദി രാജകുമാരനും ശതകോടീശ്വരനുമായ അല്‍വാലീസ് തലാല്‍ മോചിതനായി. രണ്ടുമാസം നീണ്ടു നിന്ന തടവില്‍ നിന്നും മോചിതനാക്കിയെങ്കിലും മോചനോപാദികള്‍ എന്തെന്നും മോചനത്തിന് ഇടയാക്കിയത് എന്തെന്നും വ്യക്തമാക്കിയിട്ടില്ല.
റിയാദിലെ ഒപുലന്റ് റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലിലാണ് അല്‍വലീദിനെ തടങ്കലില്‍ പാര്‍പ്പിപ്പിരുന്നത്. മോചനം സാധ്യമാകാന്‍ വന്‍ പിഴയായി നല്‍കിയോ എന്നകാര്യത്തില്‍ വ്യക്തതകള്‍ കൈവന്നിട്ടില്ല. കുടുംബാംഗങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സാണ് മോചന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തനിക്കെതിരെ ആരോപിക്കപ്പെട്ട അഴിമതിക്കുറ്റങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും ഇതില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും മുന്‍പ് റോയിറ്റേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ രാജകുമാരന്‍ വ്യക്തമാക്കിയിരുന്നു.
കസ്റ്റഡിയില്‍ വളരെ നന്നായാണ് തന്നെ കൈകാര്യം ചെയ്തതെന്നും മറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സൗദിയിലെയും വിദേശത്തെയും തനെ്‌റ സ്ഥാപനങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണം തനിക്കുതന്നെ ലഭിക്കുമെന്നും സ്വത്തുവകകള്‍ സര്‍ക്കാരിന് നല്‍കേണ്ടി വരില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അന്തരിച്ച അബ്ദുള്ള രാജാവിന്റെ മകനായ അല്‍വാലീദ് ബിന്‍ തലാല്‍ ട്വിറ്റര്‍, ആപ്പിള്‍ തുടങ്ങിയ ബഹുരാഷ്ട്രക്കമ്പനികളില്‍ വന്‍തോതില്‍ നിക്ഷേപമുള്ളയാളാണ്.
https://www.facebook.com/Malayalivartha



























