മൃഗ സ്നേഹികളോ പ്രകൃതി സ്നേഹികളോ അടിയന്തിരമായി ഇടപെടണം . വർഷങ്ങളോളം ആയുസുള്ള , അപൂർവ ഇനത്തിൽപ്പെട്ട ഈ കടലാമകൾക്ക് എന്ത് പറ്റി ?

തിരുവനതപുരം വെട്ടുകാട് കടൽ പുറത്ത് കടലാമകൾ കൂട്ടമായി ചത്ത് തീരത്ത് അടിയുന്നു. അപൂർവമായി മാത്രമാണ് കടലോരത്ത് ഇത്തരത്തിൽ കടലാമകൾ ചത്തൊടുങ്ങിയ കാഴ്ച കണ്ടുവന്നിട്ടുള്ളത്. നാല് ആമകളാണ് കടലോരത്തിൽ ഇത്തരത്തിൽ അടിഞ്ഞത്.
എന്തെങ്കിലും തരത്തിലുള്ള അസുഖം ബാധിച്ചോ മീൻ പിടിത്തത്തിനിടയിൽ വലയിൽ കുടുങ്ങിയോ , കപ്പലിന്റെ അടിത്തട്ട് തട്ടിയോ ആകാം ഇത്തരത്തിൽ സംഭവിക്കുന്നത്. കഴിഞ്ഞ നാലു ദിവസമായി തുടർന്നുകൊണ്ടിരിക്കുന്ന ഈ പ്രശ്നം നഗര സഭയുടെയും സർക്കാരിന്റെയും ശ്രദ്ധയിൽ പെടുത്തിയിട്ടും ആരും തന്നെ തിരിഞ്ഞു നോക്കിയിട്ടില്ലയെന്ന് തീരദേശ വാസികൾ പറയുന്നു.
https://www.facebook.com/Malayalivartha



























