തണ്ണിത്തോട് ഗൃഹനാഥന്‍റെ ആത്മഹത്യ; ദുരൂഹത തുടരുന്നു...

തണ്ണിത്തോട് ബസ് സ്റ്റാന്‍ഡിന് സമീപം ബഥാന്‍ റോഡില്‍ കടമ്പാട്ട് ജോര്‍ജ് ഡാനിയേലിനെ വീടിനുള്ളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ദുരൂഹതയേറുകയാണ്. സാമ്പത്തിക പ്രശ്നം മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ സംശയം. ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെ ടെലിവിഷന്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്ന മകനും കുടുംബവും ഉണര്‍ന്ന് നോക്കുമ്പോള്‍ അടുത്ത മുറിയില്‍ നിന്ന് പുകയുയരുന്നതു കണ്ടു. കരസേനയില്‍ ജോലിയുള്ള മകന്‍ വിനോജും ഭാര്യ ആനിയും മൂന്നു വയസുള്ള കുഞ്ഞുമാണ് വീട്ടിലുണ്ടായിരുന്നത്. വിനോജും അയല്‍വാസികളും ചേര്‍ന്ന് മുറി ചവിട്ടിത്തുറന്ന് അകത്തു കടന്നു തീ കെടുത്തുന്നതിന് വെള്ളം എടുക്കാന്‍ നോക്കിയപ്പോള്‍ ജലസംഭരണികള്‍ രണ്ടും ശൂന്യമായിരുന്നു.
മൂന്നു മുറികളും അടുക്കളയുമുള്ള ഓട് മേഞ്ഞ വീടിന്റെ അടുക്കളയോട് ചേര്‍ന്ന മുറിയിലാണ് ജോര്‍ജ് ഡാനിയേലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കത്തി നശിച്ച മുറിയോടു ചേര്‍ന്ന മുറിയിലാണ് വിനോജും കുടുംബവും ഉണ്ടായിരുന്നത്. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെ രേഖകളും ഭക്ഷണസാധനങ്ങളും കൂട്ടിയിട്ട് കത്തിച്ചിരിക്കുകയാണ്. തീ പിടിച്ച വറ്റല്‍ മുളകില്‍ നിന്നുള്ള പുക കാരണം മുറിക്കുള്ളിലേക്ക് കടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. സമീപ വീടുകളില്‍ നിന്ന് വെള്ളം കൊണ്ടുവന്നാണ് പിന്നീട് തീ കെടുത്തിയത്.
അടുക്കളയില്‍ ഉപയോഗിച്ചുകൊണ്ടിരുന്നതും പകരം ഉപയോഗിക്കാന്‍ സൂക്ഷിച്ചിരുന്നതുമായ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ തീ കത്തിയ മുറിയിലുണ്ടായിരുന്നെങ്കിലും അതിലേക്ക് തീ പടരാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. കുഞ്ഞുമോൻ തന്നെയാണ് തീയിട്ടത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ദുരൂഹത തുടരുകയാണ്.
https://www.facebook.com/Malayalivartha


























