Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പീഡനം തുറന്ന് പറഞ്ഞതോടെ ഫേസ്ബുക്ക് പേജിന് പൂട്ട് വീണു; കണ്ണൂരിലെ സിംഹത്തിനെതിരെ യുദ്ധം തുടരാൻ പുതിയ പേജ് തുടങ്ങി പ്രമുഖ അല്ലാത്ത ഒരു സാധാരണക്കാരിയുടെ പോരാട്ടം: ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

02 FEBRUARY 2018 11:19 AM IST
മലയാളി വാര്‍ത്ത

യൂത്ത് കോണ്‍ഗ്രസ് ചെറുപുഴ മണ്ഡലം മുന്‍ പ്രസിഡന്റ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയുമായി മണ്ഡലം മുന്‍ സെക്രട്ടറി രംഗത്ത്. ‘പ്രമുഖയല്ലാത്ത എനിക്കെന്നു നീതി കിട്ടും’ എന്ന പേരില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പോസ്റ്റിലൂടെയാണ് യുവതി യൂത്ത് കോണ്‍ഗ്രസ് നേതാവ് മിഥിലാജ് ടി.കെയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

പണത്തിനും രാഷ്ട്രീയബലത്തിനും മുന്നില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ കുറഞ്ഞപക്ഷം നമ്മളെല്ലാവരും ഓരോ പ്രമുഖരായിരിക്കണം. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ എന്ന മലയോരകുടിയേറ്റ ഗ്രാമത്തില്‍ ജനിച്ചു ജീവിക്കുന്ന താന്‍ ഒരു പ്രമുഖയല്ലതായിപോയി എന്ന് യുവതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചെറുപുഴ മണ്ഡലം പ്രസിഡന്റ് പുളിങ്ങോം സ്വദേശി മിഥിലാജ് തന്നെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നത്. മിഥിലാജ് തന്നെ നിര്‍ബന്ധിച്ച് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയും പിന്നീട് മണ്ഡലം സെക്രട്ടറിയായി നിയമിക്കുകയും ചെയ്തുവെന്ന് യുവതി പറയുന്നു.

വിവാഹം ചെയ്യുമെന്ന് ഉറപ്പ് നല്‍കിയിരുന്നതിനാല്‍ മിഥിലാജിനൊപ്പം വിവിധ സ്ഥലങ്ങളില്‍ പോയിരുന്നുവെന്നും അപ്പോഴൊക്കെ അയാള്‍ തന്നെ ചൂഷണം ചെയ്തുവെന്നും നേരത്തെ യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പരാതിയില്‍ പറയുന്നു. പിന്നീട് മിഥിലാജ് ബന്ധം ഉപേക്ഷിക്കുകയായിരുന്നു. മധ്യസ്ഥര്‍ മുഖേനെ പലതവണ സംസാരിച്ചെങ്കിലും ഇയാള്‍ വിവാഹം കഴിക്കാന്‍ തയ്യാറായില്ല. സഹായത്തിനായി കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ചെങ്കിലും നിഷേധാത്മകമായ സമീപനമാണ് ഉണ്ടായത്.

ഒരു ക്രിസ്തിയാനിയായ ഞാന്‍ മുസ്ലിമിനെ പ്രണയിച്ചത് ഒരു എടുത്തചാട്ടമോ ധീരതയോ അല്ലായിരുന്നു. ഞങ്ങള്‍ രണ്ടും മനുഷ്യരാണല്ലോ എന്ന ബോധമാരുന്നു. പക്ഷെ ചതിയുടെ കനലുമായ് നടന്നിരുന്ന കപട ഖദര്‍ ധാരികളെ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. എല്ലാ വാഗ്ദാനങ്ങള്‍ക്കുമൊടുവില്‍ അയാള്‍ മുങ്ങി. ഞാന്‍ കേസ്‌കൊടുത്തു. ആദ്യം അവര്‍ എന്റെ മാനത്തിനിട്ട വില പത്തുലക്ഷമാരുന്നു. ഞാന്‍ വിശ്വസിച്ച രാഷ്ട്രീയ പ്രസ്ഥാനവും അവന്റെയൊപ്പമാരുന്നു.

കഴിഞ്ഞ ഡിസംബര്‍ ആറിന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പരാതിയില്‍ ഞാന്‍ കേസ് കൊടുക്കുമ്പോള്‍ മിഥിലാജ് കണ്ണൂരിലെ കോണ്‍ഗ്രസ് സിംഹം കെ സുധാകരനെ കാണാന്‍ പോയിരിക്കുകയാരുന്നു. അതിനു ശേഷം അവന്‍ ഒളിവില്‍ പോയി. അവന്റെ രാഷ്ട്രീയ സ്വാധീനവും പണവും ഒളിവില്‍ അവനു സസുഖം കഴിയാനുള്ള വിടുവേല ചെയ്യ്തുകൊടുക്കുന്നു. നീതി ആവശ്യപ്പെട്ടു ഞാന്‍ എല്ലാ നേതാക്കന്മാരെയും പോയി കണ്ടു. നടന്നു ചെരുപ്പ് തേഞ്ഞതല്ലാതെ പ്രത്യകിച്ചു എനിക്കൊരു ഗുണവുംകിട്ടിയില്ല. യുവതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

പ്രമുഖയല്ലാത്ത എനിക്കെന്നു നീതി കിട്ടും .?

പണത്തിനും രാഷ്ട്രീയബലത്തിനും മുന്നില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ കുറഞ്ഞപക്ഷം നമ്മളെല്ലാവരും ഓരോ പ്രമുഖരായിരിക്കണം. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ എന്ന മലയോരകുടിയേറ്റ ഗ്രാമത്തില്‍ ജനിച്ചു ജീവിക്കുന്ന ഞാന്‍ ഒരു പ്രമുഖയല്ലതായിപോയി.

‘സ്‌നേഹമാണു അഖില സാരമൂഴിയില്‍’ എന്ന് വിശ്വസിച്ച ഞാന്‍ ചെറുപുഴ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രെസിഡന്റുമായി സ്‌നേഹത്തിലായി.
വിവാഹവും, കടലോളവും സ്‌നേഹം വാഗ്ദനം ചെയ്യ്ത മിഥിലാജ് ടി കെ എന്ന രാഷ്ട്രീയ പ്രമുഖന്‍ പക്ഷെ എന്റെയെല്ലാം കവര്‍ന്നെടുത്തു വിദൂരയിലൊരിടത്തു ഒളിവില്‍ കഴിയുന്നു.

ഒരു ക്രിസ്തിയാനിയായ ഞാന്‍ മുസ്ലിമിനെ പ്രണയിച്ചത് ഒരു എടുത്തചാട്ടമോ ധീരതയോ അല്ലായിരുന്നു.. ഞങ്ങള്‍ രണ്ടും മനുഷ്യരാണല്ലോ എന്ന ബോധമാരുന്നു.
അതെ മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രെട്ടറിയരുന്ന എനിക്ക് ,ഞങ്ങള്‍ക്കിടയില്‍ ഒരേ ആശയത്തിന്റെ ഐക്യവുമുണ്ടാരുന്നു. പക്ഷെ ചതിയുടെ കനലുമായ് നടന്നിരുന്ന കപട ഖദര്‍ ധാരികളെ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. എല്ലാ വാഗ്ദാനങ്ങള്‍ക്കുമൊടുവില്‍ അയാള്‍ മുങ്ങി..

ഞാന്‍ കേസ്‌കൊടുത്തു. ആദ്യം അവര്‍ എന്റെ മാനത്തിനിട്ട വില പത്തുലക്ഷമാരുന്നു. ഞാന്‍ വിശ്വസിച്ച രാഷ്ട്രീയ പ്രസ്ഥാനവും അവന്റെയൊപ്പമാരുന്നു..
കഴിഞ ഡിസംബര്‍ ആറിന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പരാതിയില്‍ ഞാന്‍ കേസ് കൊടുക്കുമ്പോള്‍ മിഥിലാജ് കണ്ണൂരിലെ കോണ്‍ഗ്രസ് സിംഹം കെ സുധാകരനെ കാണാന്‍ പോയിരിക്കുകയാരുന്നു. അതിനു ശേഷം അവന്‍ ഒളിവില്‍ പോയി. അവന്റെ രാഷ്ട്രീയ സ്വാധീനവും പണവും ഒളിവില്‍ അവനു സസുഖം കഴിയാനുള്ള വീട്ടുവേല ചെയ്യ്തുകൊടുക്കുന്നു.

നീതി ആവശ്യപ്പെട്ടു ഞാന്‍ എല്ലാ നേതാക്കന്മാരെയും പോയി കണ്ടു. നടന്നേനെ ചെരുപ്പ് തേഞ്ഞതല്ലാതെ പ്രത്യകിച്ചു എനിക്കൊരു ഗുണവുംകിട്ടിയില്ല.
ആദ്യം തന്നെ അവന്‍ ഖത്തറിലേക്കു കടന്നുവെന്നു പ്രചാരണമിറക്കി. അവനു പാസ്‌പോര്‍ട്ടില്ല എന്ന് കാര്യം മനസിലാക്കിയപ്പോള്‍ കേരളത്തിലെവിടോ ഉണ്ടെന്നും അന്വേഷിക്കാമെന്നും പോലീസിന്റെ ഭാഷ്യം.

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട അവന്‍ സ്വന്തം നാട്ടില്‍ ഒളിവില്‍ താമസിക്കുന്ന കാര്യം എന്റെയൊരു സുഹൃത്തു വിളിച്ചറിയച്ചപ്പോള്‍ പോലീസ് അനങ്ങിയില്ല. ആര്‍ക്കൊക്കെയോ വേണ്ടി ആരക്കയോ വീട് പണി ചെയ്യുന്നു.

ഞാന്‍ വിശ്വസിച്ച പ്രസ്ഥാനവും എന്നെ വഞ്ചിച്ചുകൊണ്ടരിക്കുമ്പോള്‍, ഒപ്പം കണ്ണൂരിലെ സിംഹവും കഴുതയുമൊക്കെ എതിര് നിന്നാലും ഞാന്‍ ഒറ്റയ്ക്ക് തന്നെ പോരാടും ..
മറ്റൊരു പെണ്‍കുട്ടിക്കിതു സംഭവിക്കാതിരിക്കാന്‍…
രാഷ്ട്രീയ സ്വാധീനത്തില്‍ അകപ്പെട്ട വ്യവസ്ഥയ്ക്കെതിരെ ശബ്ദമുയര്ത്തികൊണ്ടു തന്നെ മുന്നോട്ടു പോകും..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (54 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends