415 ബാച്ചില്‍ ഇന്നു മുതല്‍ പ്രവേശനം ആരംഭിക്കും
പുതുതായി അനുവദിച്ച 415 പ്ലസ് വണ്‍ അധിക ബാച്ചുകളില്‍ ഇന്നുമുതല്‍ പ്രവേശന നടപടികള്‍ പുനരാരംഭിക്കാന്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടര്‍ ഉത്തരവിട്ടു. സര്‍ക്കാര്‍ അനുവദിച്ച 700 ബാച്ചുകളില്‍ 285 എണ്ണത്തിലെ പ്രവേശനമാണു ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞത്.
ഇതൊഴികെയുള്ള 415 ബാച്ചുകളിലെ പ്രവേശനമാണു തുടങ്ങുന്നത്. തെക്കന്‍ ജില്ലകളിലെ അധിക ബാച്ചുകളാണു വിലക്കുള്ള പട്ടികയില്‍ ഏറെയും. പ്ലസ് ടു പഠനസൗകര്യമില്ലാത്ത 131 പഞ്ചായത്തുകളില്‍ പുതിയ പ്ലസ് ടു സ്‌കൂള്‍ അനുവദിച്ചതു 122 ആയി ചുരുങ്ങി. ഒന്‍പതെണ്ണം ഹൈക്കോടതി വിലക്കിന്റെ അടിസ്‌ഥാനത്തില്‍ ഒഴിവാക്കി. അനുമതി കിട്ടിയവയില്‍ 83 എണ്ണവും തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ്.
എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ പ്ലസ് ടുവാക്കി ഉയര്‍ത്തിയ 95 സ്‌കൂളുകളിലെ നാലെണ്ണം ഒഴിവാക്കി. ബാക്കിയുള്ള 91 സ്‌കൂളുകളില്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ 45 സ്‌കൂളുകളില്‍ അനുവദിച്ച രണ്ടുവീതം ബാച്ചുകള്‍ ഉള്‍പ്പെടെ 135 ബാച്ചുകളില്‍ പ്രവേശനം തുടരും. നിലവില്‍ പ്ലസ് ടു ഉള്ള സ്‌കൂളുകളില്‍ അനുവദിച്ച അധിക ബാച്ചുകളുടെ എണ്ണം 427ല്‍ നിന്നു 158 ആയി ചുരുക്കി.
തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ അനുവദിച്ച മുഴുവന്‍ അധിക ബാച്ചുകളിലേക്കുമുള്ള പ്രവേശനവും ഇതോടെ റദ്ദായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha