മൂല്യനിര്‍ണയത്തിനായി കൊണ്ടുപോകുന്ന പ്ലസ് ടു പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍ അലക്ഷ്യമായി കൂട്ടിയിട്ട നിലയില്‍

പരീക്ഷയ്ക്ക് ശേഷം മൂല്യനിര്‍ണയത്തിനായി കൊണ്ടുപോകുന്ന പ്ലസ് ടു പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍ അലക്ഷ്യമായി കൂട്ടിയിട്ട നിലയില്‍. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് ഉത്തരക്കടലാസുകള്‍ തപാല്‍ വകുപ്പിന്റെ ചാക്കുകളില്‍ കെട്ടി കൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണ് പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ പരീക്ഷ തുടങ്ങിയത്.
ഉത്തരക്കടലാസുകള്‍ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും തപാല്‍ മുഖേന റെയില്‍വേ മെയില്‍ സര്‍വീസ് വഴി മൂല്യനിര്‍ണയ കേന്ദ്രങ്ങളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ആയിരക്കണക്കിനു വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസുകള്‍ യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെയാണ് അധികൃതര്‍ കൊണ്ടുപോകുന്നത്.
അതെ സമയം സര്‍വകലാശാലകള്‍ അവരുടെ ഉത്തരക്കടലാസുകളും ചോദ്യപേപ്പറുകളും കൊണ്ടുപോകാന്‍ പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്യാറുണ്ട്.
https://www.facebook.com/Malayalivartha
























