എസ്.എസ്.എല്‍.സി പരീക്ഷയെഴുതാന്‍ പോയ അഞ്ച് വിദ്യാര്‍ത്ഥിനികളെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയ വൃദ്ധന്‍ കാട്ടിക്കൂട്ടിയത് ഇതാണ്

പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍. കുണ്ടറ അംബിപൊയ്ക കോണാത്ത് വീട്ടില്‍ രാജു(61) ആണ് പിടിയിലായത്. എസ്.എസ്.എല്‍.സി പരീക്ഷയെഴുതാന്‍ വീട്ടില്‍ നിന്നിറങ്ങിയ അഞ്ച് വിദ്യാര്‍ത്ഥിനികളെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെ 11.45 ഓടെയാണ് കൊല്ലം ബീച്ചിന് സമീപത്തുള്ള വെടിക്കുന്ന് ഭാഗത്ത് നിന്നും ഓട്ടോയില്‍ കയറിയ കൊല്ലം വിമലഹൃദയ സ്‌കൂളിലെ അഞ്ച് വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. തൊട്ടടുത്തുള്ള കപ്പലണ്ടിമുക്കിലെ ഗേറ്റ് അടച്ചിട്ടിരിക്കുകയാണെന്ന് പറഞ്ഞ് ചെറുവഴികളിലൂടെ ഏറെ നേരം ചുറ്റിക്കറങ്ങുന്നതിനിടയില്‍ ഓട്ടോ ഡ്രൈവര്‍ നഗ്‌നതാ പ്രദര്‍ശനവും നടത്തി. വളവ് തിരിയാനായി ഓട്ടോ വേഗത കുറച്ചപ്പോള്‍ പെണ്‍കുട്ടികള്‍ പുറത്തേക്ക് ചാടി രക്ഷപെടുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്നവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി വിദ്യാര്‍ത്ഥിനികളെ പരീക്ഷ തുടങ്ങും മുന്‍പെ സ്‌കൂളിലെത്തിച്ചു. പ്രതിക്കായി പൊലീസ് ഊര്‍ജ്ജിതമാക്കിയെങ്കിലും ഓട്ടോറിക്ഷയുടെ വ്യക്തമായ രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിച്ചിരുന്നില്ല. വിദ്യാര്‍ത്ഥിനികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലെ ഓട്ടോ സ്റ്റാന്റുകളില്‍ പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഓട്ടോറിക്ഷ കടന്നുപോയ വഴികളിലെ സി.സി ടി വി ദൃശ്യങ്ങളില്‍ നിന്നും രജിസ്‌ട്രേഷന്‍ നമ്പര്‍ മൂന്നക്കങ്ങളുള്ളതാണെന്നും അതിലെ അവസാന അക്കവും തിരിച്ചറിഞ്ഞു.
നഗരത്തില്‍ സ്ത്രീകള്‍ കൂട്ടത്തോടെയെത്തുന്ന പുതിയകാവ് പൊങ്കാല നടന്ന ഇന്നലെ സമാനമായ കുറ്റം ആവര്‍ത്തിക്കാന്‍ പ്രതി എത്തുമെന്ന പ്രതീക്ഷയില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ മൂന്നക്കങ്ങളുള്ളതും സി.സി ടി.വി ക്യാമറയില്‍ കണ്ട അവസാന അക്കവും സമാനമായ ഓട്ടോറിക്ഷയില്‍ വരികയായിരുന്ന രാജുവിനെ ഷാഡോ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇയാളുടെ പേരില്‍ നിലവില്‍ കേസുകളൊന്നുമില്ലെന്നും നഗ്‌നതാ പ്രദര്‍ശന പ്രവണത നേരത്തെ ഉള്ളയാളാണെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ എ.ശ്രീനിവാസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha
























