തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള നിയമനം നടത്തുന്ന ചുമതല റിക്രൂട്ട്മെന്റ് ബോര്‍ഡിന് നൽകികൊണ്ട് കോടതി ഉത്തരവ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള നിയമനം റിക്രൂട്ട്മെന്റ് ബോര്‍ഡിന് വിട്ട് ഹൈക്കോടതി. ദേവസ്വം ബോര്‍ഡിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യുപി, എല്‍പി, ഹൈസ്കൂള്‍ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള നിയമനമാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് വിട്ടുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നൽകിയത്.
ഇതാദ്യമായാണ് ഇത്തരത്തിൽ ക്ഷേത്ര നിയമനങ്ങള്‍ക്കു പുറമെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മറ്റ് സ്ഥാപനങ്ങളിലെ നിയമനങ്ങളും പിഎസ് സി മാതൃകയില്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിദ്യാഭ്യാസ സ്ഥാപനങളില്‍ അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നല്‍കുന്നതിന് ലക്ഷങ്ങള്‍ കോഴവാങ്ങുന്ന തരത്തിൽ മുന്‍ ഭരണസമിതിയുടെ കാലത്ത് നടത്തിയ നീക്കത്തിന് ഇത് തിരിച്ചടിയാകും.
ടെണ്ടറില്‍ കുറഞ്ഞ തുക കോട്ട് ചെയ്ത കിറ്റ്കോക്കിന് നിയമന കരാര്‍ നല്‍കണമെന്നാവശ്യവുമായി പ്രയാര്‍ഗോപാലകൃഷ്ണന്‍ പ്രസിഡന്റായിരിക്കെ കോടതിയെ സമീപിച്ചിരുന്നു. യുഡിഎഫ് ഭരണസമിതി സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ഹൈക്കോടതി നിയമനത്തിനുള്ള അധികാരം ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് നല്‍കി ഉത്തരവായി.
https://www.facebook.com/Malayalivartha
























