ഉദയം പേരൂർ സ്വദേശിനിയുടെ കൊലപാതകത്തിലെ ചുരുളഴിയുമ്പോൾഘാതകനെ തേടി പോലീസ് വട്ടം കറങ്ങുന്നു...

കൊച്ചി കുമ്പളയില്‍ വീപ്പയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയുടേതെന്ന് ഏറെക്കുറെ സ്ഥിരീകരിച്ച പോലീസിന് മുൻപിൽ കീറാമുട്ടിയായി കൊലപാതകി ആരെന്നുള്ള ചോദ്യം. ശകുന്തളയുടെ മൃതദേഹം കണ്ടെത്തിയതിന്റെ പിറ്റേ ദിവസം എരൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവത്തില്‍നിന്നും ശകുന്തളയുടെ കൊലപാതകവുമായി ബന്ധമുള്ള തെളിവുകള്‍ ശേഖരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. കൊല്ലപ്പെട്ടത് ശകുന്തള എന്ന് തീര്‍ച്ചയായതോടെ കൊലപാതകി ആരെന്ന് കണ്ടുപിടിക്കുവാന്‍ പോലീസ് ഏറെ പരിശ്രമിക്കേണ്ടി വരും.
വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്ന സര്‍ക്കാര്‍ സമിതിയുടെ ഇന്‍സ്പെക്ടറായിരുന്ന യുവാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സൂചന. രണ്ടു വര്‍ഷം മുമ്ബ് ശകുന്തളയ്ക്ക് അപകടത്തില്‍ കാലിനു ഗുരുതരമായി പരുക്കേല്‍ക്കുകയും തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി സ്ക്രൂ ഇടാന്‍ കൊണ്ടുവന്നിരുന്നത് ഈ യുവാവാണെന്നും ഇരുവരും തമ്മില്‍ ലക്ഷങ്ങളുടെ ഇടപാടുകള്‍ ഉണ്ടായിരുന്നതായും സൂചനയുണ്ട്.
ശകുന്തള ഉദയംപേരൂര്‍ സ്വദേശിനിയാണെങ്കിലും ഇപ്പോള്‍ അവിടെ ബന്ധുക്കളാരും ഇല്ല. ഇവര്‍ക്കുണ്ടായിരുന്ന സ്ഥലം 2013 ല്‍ ചോറ്റാനിക്കര സ്വദേശിക്ക് വിറ്റിരുന്നു. ശകുന്തളയുടെ മകള്‍ ഇപ്പോള്‍ പഞ്ചിമ കൊച്ചിയിലാണ് താമസം. മകളുമായും ശകുന്തള നല്ല ബന്ധത്തിലായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha
























