ബാർ കോഴ കേസ് അട്ടിമറിച്ചതായുമുള്ള ആരോപണത്തിൽ പ്രോസിക്യൂട്ടര്‍ക്കെതിരെ വിജിലൻസ് ഡയറക്ടറുടെ കത്ത്

ബാർ കോഴ കേസില്‍ നിന്ന് മുന്‍ ധനമന്ത്രി യെ രക്ഷിക്കാന്‍ ഗൂഢാലോചന നടക്കുന്നതായും കേസ് അട്ടിമറിച്ചതായുമുള്ള ആരോപണത്തിൽ പ്രോസിക്യൂട്ടര്‍ക്കെതിരെ വിജിലൻസ് ഡയറക്ടറുടെ കത്ത്. സംഭവത്തിൽ ബാർ കോഴക്കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് കെ.പി.സതീശനെതിരെ വിജിലന്‍സ് ഡയറക്ടര്‍ എന്‍.സി.അസ്താന ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി. ബാര്‍ കേസുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളും ഹൈക്കോടതി വിലക്കിയിട്ടുള്ളതാണെന്നും അസ്താന കത്തില്‍ വ്യക്തമാക്കുന്നു.
മാണിയെ മൂന്നാമതും കുറ്റവിമുക്തനാക്കി കൊണ്ട് ഈ മാസം അഞ്ചിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മാണിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടന്നെന്നും ആ ഗൂഢാലോചനയില്‍ ചില ഉന്നതര്‍ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായും സതീശന്‍ ആരോപണമുയർത്തിയത്. ഇതേ തുടർന്ന് കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നും മാണിക്കെതിരായ അന്വേഷണം തുടരാനായിരുന്നു അന്വേഷണ സംഘത്തിന് നിയമോപദേശം നല്‍കിയതെന്നും അസ്താന വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























